കൊച്ചി: കാമ്പസ്സുകളില്‍ രാഷ്ട്രീയം നിരോധിക്കണമെന്നും വിദ്യാഭ്യാസ ബന്ദുകള്‍ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടുള്ള പൊതുതാല്പര്യ ഹര്‍ജിയില്‍ സര്‍ക്കാരിനോട് ഹൈക്കോടതി വിശദീകരണം തേടി. സി ബി എസ് ഇ- ഐസിഎസ്ഇ കണ്‍സോര്‍ഷ്യത്തിന്റെ ഹര്‍ജി പരിഗണിച്ചാണ് കോടതി നടപടി.
വിദ്യാഭ്യാസ ബന്ദിന്റ പേരില്‍ സംഘടനകള്‍ സിബിഎസ്ഇ സ്കൂളുകളിലും തടസ്സം ഉണ്ടാക്കുന്നതായി ഹര്ജിക്കാരന് ആരോപിച്ചു. സിബിഎസ്ഇ സ്കൂളുകളില്‍ വിദ്യാര്‍ഥി സംഘടനകള്‍ കയറിയതായി അറിയില്ലെന്നായിരുന്നു സര്‍ക്കാര്‍ നിലപാട്. കേസ് അടുത്ത ആഴ്ച വീണ്ടും പരിഗണിക്കും.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.