കോവിഡ്; എസ്.എന്‍.ഡി.പി യൂണിയന്‍ തെരഞ്ഞെടുപ്പ് ഹൈക്കോടതി സ്റ്റേ ചെയ്തു

കോവിഡിന്റെ നിലവിലെ സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് നടത്താന്‍ ആകില്ലെന്ന് വ്യക്തമാക്കിയാണ് കോടതി സ്റ്റേ ചെയ്തതത്.

News18 Malayalam

News18 Malayalam

 • Share this:
  തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ എസ്എന്‍ഡിപി യൂണിയന്‍ തെരഞ്ഞെടുപ്പ് ഹൈക്കോടതി സ്റ്റേ ചെയ്തു. നിലവിലെ സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് നടത്താന്‍ ആകില്ലെന്ന് വ്യക്തമാക്കിയാണ് കോടതി സ്റ്റേ ചെയ്തതത്. സാഹചര്യം സാധാരണ നിലയിലാകുന്നത് വരെയാണ് തെരഞ്ഞെടുപ്പ് തടഞ്ഞത്. തെരഞ്ഞെടുപ്പ് മാറ്റിവെക്കാന്‍ നിര്‍ദ്ദേശിച്ച് ഉത്തരവിറക്കാന്‍ ചീഫ് സെക്രട്ടറിയ്ക്ക് കോടതി നിര്‍ദ്ദേശം നല്‍കി.

  ഹൈക്കോടതിയുടെ രണ്ട് ബഞ്ചുകളാണ് സമാന ഉത്തരവിറക്കിയത്. ഈ മാസം 22ന് ചേര്‍ത്തലയിലാണ് എസ്എൻഡിപി തെരഞ്ഞെടുപ്പു നടത്താന്‍ നിശ്ചയിച്ചിരുന്നത്.

  Also Read ലോക്ക്ഡൗൺ സമയത്തും കണക്ടഡ് ആയിരിക്കൂ; രണ്ട് സ്പെഷ്യൽ ഓഫറുകളുമായി ജിയോ

  കേരളത്തിന് ആവശ്യമായ വാക്സിൻ എപ്പോൾ നൽകും? കേന്ദ്ര സർക്കാരിനോട് ഹൈക്കോടതി


  കൊച്ചി: സംസ്ഥാനത്തെ കോവിഡ് വാക്സിൻ ദൗർലഭ്യത്തിൽ ഹൈക്കോടതിയുടെ ഇടപെടൽ. സംസ്ഥാനത്തിന് ആവശ്യമായ വാക്സിൻ എപ്പോൾ നൽകാനാകുമെന്ന് കേന്ദ്രസർക്കാർ അറിയിക്കണമെന്നാണ് ഹൈക്കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. വെള്ളിയാഴ്ചയ്ക്കകം കേന്ദ്രം ഇക്കര്യത്തിൽ വ്യക്തമായ മറുപടി നൽകണമെന്നും കോടതി നിർദേശിച്ചു. വാക്സിൻ ലഭ്യത സംബന്ധിച്ച ആശങ്കകൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിലാണ് ഹൈക്കോടതിയുടെ സുപ്രധാന നിർദ്ദേശം. നിലവിൽ എത്ര സ്റ്റോക്ക് വാക്സിൻ ഉണ്ടെന്ന് വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഒറ്റപ്പാലം സ്വദേശി ടിപി പ്രഭാകരനാണ് ഹൈക്കോടതിയെ സമീപിച്ചത്.

  Also Read രാജ്യത്ത് രോഗമുക്തി നേടിയവരുടെ ആകെ എണ്ണം രണ്ട് കോടി കടന്നു

  നേരത്തെ ഹർജി പരിഗണിച്ചപ്പോൾ ഇന്ന് ഇക്കാര്യത്തിൽ നിലപാട് അറിയിക്കാൻ കേന്ദ്രസർക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വാക്സിൻ വിതരണം കേന്ദ്രത്തിന്റെ നേരിട്ടുള്ള നിയന്ത്രണത്തിൽ അല്ലെന്നും സുപ്രീംകോടതി നിയോഗിച്ച ഉന്നതല സമിതിയാണ് ഇക്കാര്യത്തിൽ തീരുമാനം എടുക്കേണ്ടതെന്നും കേന്ദ്ര സർക്കാർ കോടതിയെ അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് വാക്സിൻ എപ്പോൾ നൽകാനാകുമെന്ന് അറിയിക്കണമെന്ന് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.

  അതേസമയം കോവിഡ് കേസുകൾ കേരളത്തിൽ ദിനംപ്രതി വർധിക്കുകയാണെന്നും സംസ്ഥാനത്തെ ഇപ്പോഴത്തെ സ്ഥിതിവിശേഷം മനസിലാക്കേണ്ടതുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. അടുത്ത വെള്ളിയാഴ്ച ഹർജി വീണ്ടും പരിഗണിക്കും. വാക്സിൻ വിതരണത്തിന് സപ്ലൈ കലണ്ടർ തയ്യാറാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

  ഇതിനിടെ രാജ്യത്ത് ഇതുവരെ കോവിഡ് രോഗ മുക്തരായവരുടെ എണ്ണം രണ്ട് കോടി കടന്നു. 2,00,79,599 പേരാണ് രോഗമുക്തി നേടിയത്. 83.50% ആണ് ദേശിയ രോഗമുക്തി നിരക്ക്. കഴിഞ്ഞ 24 മണിക്കൂറിൽ 3,44,776 പേർ രോഗ മുക്തരായി. കഴിഞ്ഞ നാല് ദിവസങ്ങളിൽ, മൂന്ന് ദിവസവും രോഗമുക്തിനേടിയവരുടെ എണ്ണം പുതിയ രോഗബാധിതരേകാൾ കൂടുതലായിരുന്നു.


  ഇന്ത്യയിൽ ചികിത്സയിലുള്ള ആകെ രോഗികളുടെ എണ്ണം ഇന്ന് 37,04,893 ആയി കുറഞ്ഞു. ഇത് രാജ്യത്ത് ആകെ രോഗികളുടെ എണ്ണത്തിന്റെ 15.41% ആണ്. കഴിഞ്ഞ 24 മണിക്കൂറിൽ ആകെ രോഗികളുടെ എണ്ണത്തിൽ 5,632 കേസുകളുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

  രാജ്യത്ത് വിതരണം ചെയ്ത വാക്സിൻ ഡോസുകളുടെ ആകെ എണ്ണം ഇന്ന് 18 കോടിയോട് അടുക്കുന്നു. ഇന്ന് രാവിലെ ഏഴ് മണി വരെയുള്ള താൽക്കാലിക കണക്കുപ്രകാരം, 26,02,435 സെഷനുകളിലായി 17,92,98,584 വാക്സിൻ ഡോസ് വിതരണം ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 20 ലക്ഷത്തിലധികം ഡോസുകളാണ് നൽകിയത്. വാക്സിനേഷൻ യജ്ഞത്തിന്റെ 118 -ആം ദിവസം (മെയ് 13 , 2021), 20,27,162 ഡോസ് വാക്സിൻ വിതരണം ചെയ്തു.


  Published by:Aneesh Anirudhan
  First published:
  )}