തോട്ടപ്പള്ളിയിലെ കരിമണല്‍ ഖനനത്തിന് സ്റ്റേ; ഹൈക്കോടതി നടപടി സംയുക്ത സമരസമിതിയുടെ ഹർജിയിൽ

പൊഴിമുറിക്കലിന്റെ മറവില്‍ കരിമണല്‍ ഖനനമാണ് സര്‍ക്കാര്‍ ലക്ഷ്യം വെക്കുന്നതെന്നായിരുന്നു ഹര്‍ജിയിലെ ആരോപണം. പഞ്ചായത്തിന്റെ സ്റ്റോപ് മെമ്മോ നിലനില്‍കുമെന്നും ഹൈക്കോടതി വ്യക്തമാക്കി.

News18 Malayalam | news18-malayalam
Updated: June 17, 2020, 4:16 PM IST
തോട്ടപ്പള്ളിയിലെ കരിമണല്‍ ഖനനത്തിന് സ്റ്റേ; ഹൈക്കോടതി നടപടി സംയുക്ത സമരസമിതിയുടെ ഹർജിയിൽ
High court
  • Share this:
കൊച്ചി: ആലപ്പുഴ തോട്ടപ്പള്ളിയിലെ കരിമണല്‍ ഖനനത്തിന് ഹൈക്കോടതിയുടെ സ്‌റ്റേ. കരിമണല്‍ നീക്കം ചെയ്യരുതെന്ന് ആവശ്യവുമായി സംയുക്ത സമരസമിതി നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നടപടി.

പൊഴിമുറിക്കലിന്റെ മറവില്‍ കരിമണല്‍ ഖനനമാണ് സര്‍ക്കാര്‍ ലക്ഷ്യം വെക്കുന്നതെന്നായിരുന്നു ഹര്‍ജിയിലെ ആരോപണം. പഞ്ചായത്തിന്റെ സ്റ്റോപ് മെമ്മോ നിലനില്‍കുമെന്നും ഹൈക്കോടതി വ്യക്തമാക്കി.

മുന്‍ പുറക്കാട് പഞ്ചായത്ത് പ്രസിഡന്റും തോട്ടപ്പള്ളി നിവാസിയുമlയ എം എച്ച് വിജയനാണ് സംയുക്ത സമരസമതിക്ക് വേണ്ടി ഹൈക്കോടതിയെ സമീപിച്ചത്. പുറക്കാട് പഞ്ചായത്തിന്റെ അനുമതിയോടെയല്ല മണല്‍ നീക്കമെന്നും പാരിസ്ഥിതിക പഠനം പോലും നടത്താത്ത മണല്‍ നീക്കം തങ്ങളുടെ നിലനില്‍പ്പിന് തന്നെ ഭീഷിണിയാണെന്നും ഹര്‍ജിക്കാരന്‍ ആരോപിച്ചു.

You may also like:India-China Border Faceoff|സംഘർഷത്തിൽ 20 ഇന്ത്യൻ സൈനികർക്ക് വീരമൃത്യു; 43 ചൈനീസ് സൈനികരും കൊല്ലപ്പെട്ടു?
[NEWS]
'അമ്മച്ചി ഒന്ന് ഓര്‍ത്തു നോക്കിയേ, ഇനി വല്ല ചക്കക്കുരു ഷെയ്‌ക്കോ മറ്റോ'; KSEB പേജിൽ പ്രതിഷേധം [NEWS] ആദ്യം ‘ഹിന്ദി – ചീനി ഭായ് ഭായ്; ദലൈ ലാമയ്ക്ക് ഇന്ത്യ അഭയം നൽകിയത് ബന്ധം വഷളാക്കി; നാൾവഴികൾ [NEWS]

First published: June 17, 2020, 4:15 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading