സര്‍ക്കാരിന് തിരിച്ചടി; ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കുന്നത് ഹൈക്കോടതി സ്‌റ്റേ ചെയ്തു

ദേശീയ വിദ്യാഭ്യാസ നയം നിലവില്‍ വരുന്ന സാഹചര്യത്തില്‍ അതിനനുസരിച്ചുള്ള നയപ്രകാരമാണോ ഈ മാറ്റമെന്ന കോടതിയുടെ ചോദ്യത്തിന് മറുപടി നല്‍കാന്‍ സര്‍ക്കാരിന് സാധിച്ചില്ല.

news18
Updated: June 17, 2019, 2:43 PM IST
സര്‍ക്കാരിന് തിരിച്ചടി; ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കുന്നത് ഹൈക്കോടതി സ്‌റ്റേ ചെയ്തു
കേരള ഹൈക്കോടതി
  • News18
  • Last Updated: June 17, 2019, 2:43 PM IST
  • Share this:
കൊച്ചി: ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി ഏകീകരണം ശിപാര്‍ശ ചെയ്യുന്ന ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിന് ഹൈക്കോടതിയുടെ സ്റ്റേ. ദേശീയ വിദ്യാഭ്യാസ നയം നിലവില്‍ വരുന്ന സാഹചര്യത്തില്‍ അതിനനുസരിച്ചുള്ള നയപ്രകാരമാണോ ഈ മാറ്റമെന്ന കോടതിയുടെ ചോദ്യത്തിന് മറുപടി നല്‍കാന്‍ സര്‍ക്കാരിന് സാധിച്ചില്ല. ഇതോടെ ഹൈക്കോടതി സ്‌റ്റേ അനുവദിക്കുകയായിരുന്നു. എന്‍.എസ്.എസും അധ്യാപക സംഘടനകളായ എച്ച്.എസ്.ടി.എ, കെ.എച്ച്.എസ്.ടി.യു, എച്ച്.എസ്.എസ്.ടി.എ എന്നിവയുടെ ഹര്‍ജിയിലാണ് കോടതിയുടെ നടപടി. രണ്ട് മാസത്തേക്കാണ് സ്റ്റേ അനുവദിച്ചിരിക്കുന്നത്.

റിപ്പോര്‍ട്ട് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാരിന്റെ വിശദീകരണം തേടി കോടതി നോട്ടീസും അയച്ചു. വിദ്യാഭ്യാസ അവകാശ നിയമം സംസ്ഥാനത്ത് നടപ്പാക്കുന്നത് സംബന്ധിച്ച് പഠനം നടത്താന്‍ നിയോഗിക്കപ്പെട്ട ഖാദര്‍ കമ്മിറ്റി നല്‍കിയ റിപ്പോര്‍ട്ടിലൂടെ നിയമത്തിന് അതീതമായ ഘടനാമാറ്റമാണ് ശിപാര്‍ശ ചെയ്‌തെന്ന് ഹര്‍ജിക്കാര്‍ ആരോപിച്ചു. റിപ്പോര്‍ട്ട് നടപ്പാക്കുന്നത് അധ്യാപകരുടെ സ്ഥാനക്കയറ്റത്തെ ഉള്‍പ്പടെ ബാധിക്കും. പദ്ധതി സര്‍ക്കാര്‍ അടിച്ചേല്‍പിക്കുകയാണ്. അശാസ്ത്രീയവും അപ്രായോഗികവും ഏകപക്ഷീയവുമായ കണ്ടെത്തലുകളാണ് കമ്മിറ്റി മുന്നോട്ടുവച്ചതെന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി.

Also Read ഖാദർ കമ്മിഷൻ റിപ്പോർട്ടിനെതിരെ പ്രതിഷേധം ശക്തം

യോഗ്യതയില്ലാതെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പഠിപ്പിക്കാന്‍ ചിലര്‍ക്ക് അനര്‍ഹമായി അവസരം ലഭിക്കും. പ്രിന്‍സിപ്പലാകാന്‍ യോഗ്യതയുള്ള ഹയര്‍ സെക്കന്‍ഡറി അധ്യാപകരുണ്ടായിരിക്കെ, തുല്യമായ സീനിയോറിറ്റിയും യോഗ്യതയും ഇല്ലാത്തവര്‍ക്ക് പോലും വൈസ് പ്രിന്‍സിപ്പലാകാനുള്ള അവസരവും ലഭിക്കുമെന്നും ഹരജിക്കാര്‍ വാദിച്ചിരുന്നു.

First published: June 17, 2019, 2:43 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading