ശ്രീനാരായണ ഗുരു സര്‍വകലാശാല: ഓര്‍ഡിനന്‍സ് വ്യവസ്ഥ ഹൈക്കോടതി സ്റ്റേ ചെയ്തു
പത്തനംതിട്ടയിലെ പാരലല്‍ കോളേജ് വിദ്യാര്‍ഥികളും രക്ഷിതാക്കളും നല്കിയ ഹര്‍ജിയിലാണ് കോടതി നടപടി.

Sree Narayana Open University
- News18 Malayalam
- Last Updated: October 13, 2020, 10:58 PM IST
കൊച്ചി: ശ്രീ നാരായണ ഗുരു ഓപ്പൺ സർവകലാശാല ഓർഡിനൻസിലെ നിർണായക വ്യവസ്ഥ ഹൈക്കോടതി സ്റ്റേ ചെയ്തു. സംസ്ഥാനത്തെ എല്ലാ വിദൂര, സ്വകാര്യ കോഴ്സുകളും പൂർണമായി ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാലയ്ക്ക് കീഴിലാകുമെന്ന വ്യവസ്ഥയാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്. പത്തനംതിട്ടയിലെ പാരലല്‍ കോളേജ് വിദ്യാര്‍ഥികളും രക്ഷിതാക്കളും നല്കിയ ഹര്‍ജിയിലാണ് കോടതി നടപടി.
ബിരുദ - ബിരുദാനന്തര കോഴ്സുകളുടെ വിദൂര വിദ്യാഭ്യാസവും സ്വകാര്യ രജിസ്ട്രേഷനും ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാലയുടെ കീഴിലാക്കണമെന്നതായിരുന്നു ഓർഡിനൻസിലെ വ്യവസ്ഥ. എന്നാൽ ഇത് വിദ്യാര്‍ഥികള്‍ക്ക് കോഴ്സും സ്ഥാപനവും തെരഞ്ഞെടുക്കാനുള്ള അവകാശത്തിന്റെ ലംഘനണെന്ന ഹർജിക്കാരുടെ വാദം ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു. Also Read 'സർക്കാർ ഈഴവരുടെ കണ്ണിൽ കുത്തി'; ശ്രീനാരായണഗുരു സർവകലശാല നിയമനത്തിൽ സർക്കാരിനെതിരെ വെള്ളാപ്പള്ളി നടേശൻ
ഒക്ടോബർ രണ്ട് ഗാന്ധി ജയന്തി ദിനത്തിലാണ് കൊല്ലം ആസ്ഥാനമായി ശ്രീ നാരായണഗുരു ഓപ്പൺ സർവകലാശാല മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചത്. സംസ്ഥാനത്ത് നിലവിലുള്ള നാല് സർവ്വകലാശാലകളുടെ വിദൂരവിദ്യാഭ്യാസ പഠന സംവിധാനങ്ങള്‍ സംയോജിപ്പിച്ചാണ് ഓപ്പൺ യൂണിവേഴ്സിറ്റി പ്രവർത്തിക്കുക. സർവകലാശാലയിലെ വിസി നിയമനവും വിവാദമായിരുന്നു.
ബിരുദ - ബിരുദാനന്തര കോഴ്സുകളുടെ വിദൂര വിദ്യാഭ്യാസവും സ്വകാര്യ രജിസ്ട്രേഷനും ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാലയുടെ കീഴിലാക്കണമെന്നതായിരുന്നു ഓർഡിനൻസിലെ വ്യവസ്ഥ. എന്നാൽ ഇത് വിദ്യാര്‍ഥികള്‍ക്ക് കോഴ്സും സ്ഥാപനവും തെരഞ്ഞെടുക്കാനുള്ള അവകാശത്തിന്റെ ലംഘനണെന്ന ഹർജിക്കാരുടെ വാദം ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു.