• HOME
  • »
  • NEWS
  • »
  • kerala
  • »
  • സിവിക് ചന്ദ്രന്റെ മുൻകൂർ ജാമ്യം ഹൈക്കോടതി സ്റ്റേ ചെയ്തു; ഉത്തരവിലെ വിവാദ പരാമർശങ്ങൾക്കും സ്റ്റേ

സിവിക് ചന്ദ്രന്റെ മുൻകൂർ ജാമ്യം ഹൈക്കോടതി സ്റ്റേ ചെയ്തു; ഉത്തരവിലെ വിവാദ പരാമർശങ്ങൾക്കും സ്റ്റേ

അപ്രസക്തമായ കാരണങ്ങൾ പരിശോധിച്ചാണ് മുൻകൂർ ജാമ്യം അനുവദിച്ചതെന്ന് ഹൈക്കോടതി നിരീക്ഷിച്ചു

Civic-chandran

Civic-chandran

  • Last Updated :
  • Share this:
    കൊച്ചി: ലൈംഗിക പീഡന കേസിൽ സിവിക് ചന്ദ്രന്റെ മുൻകൂർ ജാമ്യം ഹൈക്കോടതി സ്റ്റേ ചെയ്കു,. കോഴിക്കോട് നന്ദി കടപ്പുറത്ത് യുവതിയെ ലൈംഗികമായി ഉപദ്രവിച്ച സംഭവത്തിൽ കൊയിലാണ്ടി പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ മുൻ‌കൂർ ജാമ്യമാണ് സ്റ്റേ ചെയ്തത്. പരാതിക്കാരിയുടെ അപ്പീൽ പരിഗണിച്ചാണ് കോടതിയുടെ ഉത്തരവ്.

    കേസ് പരിഗണിക്കുന്ന തിങ്കളാഴ്ച വരെ അറസ്റ്റ് പാടല്ലെന്നും ഹൈക്കോടതി ഉത്തരവില്‍ പറയുന്നു. പ്രതിയുടെ പ്രായം പരിഗണിച്ചാണ് അറസ്റ്റ് തടയുന്നതെന്നും കോടതി വ്യക്തമാക്കി. അതേസമയം മുൻകൂ‍ർ ജാമ്യം അനുവദിച്ച കോഴിക്കോട് ജില്ലാ സെഷൻസ് കോടതി ജഡ്ജിയുടെ നടപടിയെ ഹൈക്കോടതി വിമർശിച്ചു.

    Also Read-സിവിക് ചന്ദ്രനെതിരായ പീഡന പരാതി; ആരോപണങ്ങൾക്ക് 'പാഠഭേദം ഐസിസി'യുടെ വിശദീകരണം

    അപ്രസക്തമായ കാരണങ്ങൾ പരിശോധിച്ചാണ് മുൻകൂർ ജാമ്യം അനുവദിച്ചതെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. കോടതി അധികാര പരിധി ഉപയോഗിച്ചതിൽ അപാകത ഉണ്ട്. മുൻകൂ‍ർ ജാമ്യം അനുവദിച്ച് കൊണ്ടുള്ള ഉത്തരവിലെ വിവാദ പരാമർശങ്ങളും കോടതി സ്റ്റേ ചെയ്തു.

    കോഴിക്കോട് സെക്ഷന്‍സ് കോടതിയുടെ ഉത്തരവിലെ നിയമപരമായ പിഴവുകൾ പരാതിക്കാരി അപ്പീലിൽ ചൂണ്ടിക്കാട്ടിയിരുന്നു. കോടതി ഉത്തരവിലെ പരാമർശങ്ങൾ സ്ത്രീ വിരുദ്ധമാണെന്നും സുപ്രീം കോടതിയുടെ നിർദേശങ്ങൾക്ക് വിരുദ്ധമാണെന്നും അപ്പീലിൽ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി മുൻകൂർ ജാമ്യം സ്റ്റേ ചെയ്തത്.

    Also Read-സിവിക് ചന്ദ്രന് ജാമ്യം അനുവദിച്ച് വിവാദ പരാമര്‍ശം നടത്തിയ ജഡ്ജിയുൾപ്പെടെ 4 പേർക്ക് സ്ഥലംമാറ്റം

    മുൻകൂർ ജാമ്യം അനുവദിച്ചതിനെതിരെ സർക്കാർ സമർപ്പിച്ച അപ്പീലിൽ അന്തിമ വിധി പറയുന്നത് വരെ സ്റ്റേ നിലനിൽക്കുമെന്നും കോടതി വ്യക്തമാക്കി. പരാതിക്കാരിയുടെ വസ്ത്രധാരണം പ്രകോപനമുണ്ടാക്കുന്നതാണെന്ന മുൻകൂർ ജാമ്യ ഉത്തരവിലെ കോഴിക്കോട് അഡീഷണൽ സെഷൻസ് കോടതിയുടെ നിരീക്ഷണം നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് സർക്കാർ നൽകിയ അപ്പീലിലാണ് ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ നടപടി.
    Published by:Jayesh Krishnan
    First published: