നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • താത്ക്കാലികക്കാരുടെ സ്ഥിരപ്പെടുത്തലിൽ ഹൈക്കോടതി സ്റ്റേ; തുടർ നടപടികൾ മരവിപ്പിച്ചു

  താത്ക്കാലികക്കാരുടെ സ്ഥിരപ്പെടുത്തലിൽ ഹൈക്കോടതി സ്റ്റേ; തുടർ നടപടികൾ മരവിപ്പിച്ചു

  സംസ്ഥാന സർക്കാര്‍ നേരത്തെ 10 വര്‍ഷം പൂർത്തീകരികരിച്ച താത്ക്കാലികക്കാരെ വിവിധ സ്ഥാപനങ്ങളില്‍ സ്ഥിരപ്പെടുത്താന്‍ ഉത്തരവിറക്കിയിരുന്നു. ആ ഉത്തരവ് അടിസ്ഥാനമാക്കിയുള്ള പൂർത്തീകരിക്കാത്ത തുടർ നടപടികളാണ് ഹൈക്കോടതി മരവിപ്പിച്ചത്.

  highcourt

  highcourt

  • Share this:
   കൊച്ചി: താത്ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്ന സർക്കാർ നടപടികള്‍ ഹൈക്കോടതി മരവിപ്പിച്ചു. ഇതുവരെ പൂർത്തീകരിക്കാത്ത നിയമനങ്ങള്‍ മരവിപ്പിക്കാനാണ് ഉത്തരവ്. വിവിധ സർക്കാർ അർധസർക്കാർ വകുപ്പുകളിൽ 10 വര്‍ഷമായി ജോലിചെയ്യുന്ന താത്ക്കാലികക്കാരെ സ്ഥിരപ്പെടുത്തിയതാണ് ഹൈക്കോടതിയില്‍ ചോദ്യം ചെയ്തത്. പി എസ് സി റാങ്ക് ഹോള്‍ഡേഴ്‌സിന്റേതടക്കം ആറ് ഹര്‍ജികളാണ് കോടതി പരിഗണിച്ചത്. ഹർജി ഫയലിൽ സ്വീകരിച്ച് വിവിധ വകുപ്പുകൾക്ക് നോട്ടിസ് അയ്ക്കാൻ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉത്തരവിട്ടു.

   Also Read- Covid 19 | രാജ്യത്ത് കോവിഡ് കേസുകൾ വീണ്ടും ഉയരുന്നു; ആകെ കേസുകളുടെ 86 % കേരളം ഉൾപ്പെടെ 6 സംസ്ഥാനങ്ങളിൽ നിന്ന്

   സംസ്ഥാന സർക്കാര്‍ നേരത്തെ 10 വര്‍ഷം പൂർത്തീകരികരിച്ച താത്ക്കാലികക്കാരെ വിവിധ സ്ഥാപനങ്ങളില്‍ സ്ഥിരപ്പെടുത്താന്‍ ഉത്തരവിറക്കിയിരുന്നു. ആ ഉത്തരവ് അടിസ്ഥാനമാക്കിയുള്ള പൂർത്തീകരിക്കാത്ത തുടർ നടപടികളാണ് ഹൈക്കോടതി മരവിപ്പിച്ചത്. 12ാം തിയതി കോടതി ഹര്‍ജിയില്‍ വിശദമായ വാദം കേള്‍ക്കും. അതുവരെ തുടര്‍നടപടികള്‍ പാടില്ലെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയത്.

   Also Read- തിരുവനന്തപുരത്ത് കത്തിക്കരിഞ്ഞനിലയില്‍ മൃതദേഹം; മരിച്ചത് റിട്ട. വനംവകുപ്പ് ഡ്രൈവര്‍

   സ്ഥിരപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ടെങ്കില്‍ അതിന് ഈ ഉത്തരവ് ബാധകമായിരിക്കില്ല എന്നും ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. തങ്ങള്‍ പി എസ് സി ലിസ്റ്റില്‍ ഉള്‍പ്പെട്ടവരാണ്. തങ്ങള്‍ പുറത്ത് നില്‍ക്കുമ്പോഴാണ് താത്ക്കാലികക്കാരെ നിയമിക്കുന്നുവെന്നതാണ് ഹര്‍ജിക്കാരുടെ പരാതി. ‌‌‌

   Also Read-ലൈംഗികാരോപണത്തിൽ രാജി വയ്ക്കുന്ന ആദ്യത്തെയാളല്ല രമേഷ് ജാർക്കിഹോളി; കർണ്ണാടക രാഷ്‌ട്രീയത്തിൽ കോളിളക്കം സൃഷ്‌ടിച്ച മറ്റ് കേസുകൾ ഇതാ

   വിവിധ വകുപ്പുകളുടെ സ്ഥിരപ്പെടുത്തൽ ഉത്തരവുകളും മന്ത്രിസഭാതീരുമാനങ്ങളും ചൂണ്ടിക്കാട്ടി പി എസ്‌ സി റാങ്ക് ജേതാക്കൾ‌ക്കു വേണ്ടി സീനിയർ അഭിഭാഷകൻ ജോർജ് പൂന്തോട്ടമാണ് ഹാജരായത്. കില, കെൽട്രോൺ, ഈറ്റ തൊഴിലാളി ക്ഷേമ ബോർഡ്, സി-ഡിറ്റ്, ഫോറസ്റ്റ് ഇൻഡസ്ട്രീസ് ട്രാവൻകൂർ ലിമിറ്റഡ്, സാക്ഷരത മിഷൻ, യുവജന കമ്മീഷൻ, ബ്യൂറോ ഓഫ് ഇൻഡസ്ട്രിയൽ പ്രമോഷൻ, എൽ ബി എസ്, വനിതാ കമ്മിഷൻ, സ്കോൾ കേരള തുടങ്ങിയ സ്ഥാപനങ്ങളിൽ സ്ഥിരപ്പെടുത്തിയതിനെതിരെയാണ് ഹർജി സമർപ്പിച്ചത്.

   Also Read- ബോംബ് ഭീഷണിയെ തുടർന്ന് താജ്മഹൽ താൽക്കാലികമായി അടച്ചു; വിനോദസഞ്ചാരികളെ പ്രദേശത്ത് നിന്ന് ഒഴിപ്പിച്ചു

   താത്ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിനെതിരെ പ്രതിപക്ഷവും റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ പ്രവർത്തകരും ശക്തമായ വിമർശനവുമായി രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് സെക്രട്ടറിയേറ്റിന് മുന്നിൽ സമരം നടത്തിയ ഉദ്യോഗാർത്ഥികൾ സർ‍ക്കാർ നടപടിക്കെതിരെ കോടതിയെ സമീപിച്ചത്.
   Published by:Rajesh V
   First published:
   )}