യൂത്ത് കോൺഗ്രസ് പ്രവർത്തകര്‍ക്ക് കോടതി അലക്ഷ്യത്തിന് നോട്ടീസ് യൂത്ത് കോൺഗ്രസ് പ്രസിഡൻറ്, യു.ഡി.എഫ്.ജില്ലാ ചെയർമാൻ ,കൺവീനർ എന്നിവർക്ക് എതിരെ ക്രിമിനൽ നടപടി ക്രമത്തിന് നോട്ടീസ് അയയ്ക്കാൻ ഹൈക്കോടതി തീരുമാനം
11:5 (IST)
കൊല്ലപ്പെട്ട കോൺഗ്രസ് പ്രവർത്തകരുടെ സംസ്ക്കാര സമയത്ത് വൈകിട്ട് മൂന്ന് മണി മുതൽ 5 മണി വരെ കടകൾ അടച്ചിടുമെന്നും ഇവർ അറിയിച്ചിട്ടുണ്ട്.
11:5 (IST)
കടകൾ തുറന്നു രാജക്കാട്ടിൽ വ്യാപാരികൾ കടകൾ തുറന്നു, ഇനിയുള്ള ഹർത്താലുകൾക്കും ഒരു മണിക്കൂർ മാത്രം അടച്ച് സഹകരിക്കുമെന്ന് വ്യക്തമാക്കി.
യൂത്ത് കോൺഗ്രസിന്റെ മിന്നൽ ഹർത്താലിനെതിരെ ഹൈക്കോടതി. മിന്നൽ ഹർത്താൽ എങ്ങനെ നടത്താനാകുമെന്ന ചോദ്യം ഉന്നയിച്ച കോടതി, ഇതിനെതിരെ സ്വമേധയാ കേസെടുത്തിട്ടുണ്ട്. യൂത്ത് കോൺഗ്രസ് പ്രസിഡൻറ്, യു.ഡി.എഫ്.ജില്ലാ ചെയർമാൻ ,കൺവീനർ എന്നിവർക്ക് എതിരെ ക്രിമിനൽ നടപടിക്രമത്തിന് നോട്ടീസ് അയയ്ക്കാനും കോടതി തീരുമാനം
അതേസമയംബസുകൾക്ക് നേരെ പലയിടത്തും വ്യാപകമായ കല്ലേറുണ്ടായ സാഹചര്യത്തിൽ കെഎസ്ആർടിസി സർവീസുകൾ താത്ക്കാലികമായി നിർത്തി വച്ചു. രണ്ട് പ്രവർത്തകരുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രഖ്യാപിച്ച സംസ്ഥാന ഹർത്താലിൽ പലയിടത്തും വാഹനങ്ങൾ തടയുകയും ചെയ്തിരുന്നു. ആറ്റിങ്ങലിൽ ബസ് തടഞ്ഞ അഞ്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു..വാഹനം തടഞ്ഞതിന്റെ പേരിൽ കുമിളിയിൽ നിന്നും 11 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.