നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • ചാരക്കേസ് ഗൂഡാലോചന: പ്രതികളെ ഒരാഴ്ച കൂടി അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി

    ചാരക്കേസ് ഗൂഡാലോചന: പ്രതികളെ ഒരാഴ്ച കൂടി അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി

    മുൻകൂർ ജാമ്യ ഹർജികൾ ബുധനാഴ്ച വീണ്ടും പരിഗണിക്കും

    കേരള ഹൈക്കോടതി

    കേരള ഹൈക്കോടതി

    • Share this:
    കൊച്ചി: ശാസ്ത്രജ്ഞൻ നമ്പി നാരായണനെതിരായ ഐഎസ്ആർഒ ചാരക്കേസ് ഗൂഢാലോചന കേസിലെ പ്രതികളുടെ അറസ്റ്റ് തടഞ്ഞുള്ള ഇടക്കാല ഉത്തരവ് ഒരാഴ്ച കൂടി നീട്ടി. പ്രതികൾ അന്വേഷണവുമായി സഹകരിക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. മുൻകൂർ ജാമ്യ ഹർജികൾ ബുധനാഴ്ച വീണ്ടും പരിഗണിക്കും.

    ചാരക്കേസിൽ രാജ്യത്തിനെതിരായ ഗൂഢാലോചന ഉണ്ടെന്നു അഡീഷണൽ സോളിസിറ്റർ ജനറൽ എസ്.വി. രാജു കോടതിയിൽ വാദിച്ചു. രാജ്യാത്തിന്‍റെ ക്രയോജനിക് സാങ്കേതിക വിദ്യയുടെ വികസനം തടസപ്പെടുത്താനുള്ള ശ്രമങ്ങളാണ് ചാരക്കേസിന് പിന്നിൽ. ഐ.എസ്. പോലുള്ള വിദേശ ശക്തികൾക്ക് പങ്കുണ്ടോയെന്ന് പരിശോധിയ്ക്കണം. പ്രതികള്‍ക്ക്  ഗൂഡാലോചനയില്‍ പങ്കുണ്ടെന്നും സിബിഐ കോടതിയെ അറിയിച്ചു.

    ഒന്നാം പ്രതി എസ്. വിജയന്‍, രണ്ടാം പ്രതി തമ്പി എസ്. ദുര്‍ഗാദത്ത്, ഏഴാം പ്രതി ആര്‍.ബി. ശ്രീകുമാര്‍, പതിനൊന്നാം പ്രതി പി.എസ്. ജയപ്രകാശ് എന്നിവരാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. നമ്പി നാരായണനെ ചോദ്യം ചെയ്തിട്ടില്ലെന്നും സി.ബി.ഐ. അടിസ്ഥാന രഹിതമായ കുറ്റങ്ങള്‍ ചുമത്തുന്നുവെന്നുമാണ് പ്രതികളുടെ വാദം

    നമ്പി നാരായണനെ ചോദ്യം ചെയ്തില്ലെന്നു കേസിൽ പ്രതിയായ ആർ.ബി. ശ്രീകുമാർ കോടതിയെ അറിയിച്ചു. പ്രായം കണക്കിലെടുത്ത് ജാമ്യം അനുവദിക്കണമെന്ന് പ്രതികൾ ആവശ്യപ്പെട്ടു. കുറ്റകൃത്യത്തിന്റെ സ്വഭാവം കണക്കിലെടുത്ത് ജാമ്യഹർജികൾ തള്ളണമെന്ന് സി.ബി.ഐ. വാദിച്ചു.

    ജാമ്യാപേക്ഷയെ എതിര്‍ത്ത് നമ്പി നാരായണന്‍ അടക്കമുള്ളവരുടെ മൊഴികളും സി.ബി.ഐ. കോടതിയില്‍ നല്‍കിയിട്ടുണ്ട്. തുമ്പ വി.എസ്.എസ്.സിയിൽ ബന്ധുവിനു ജോലി നൽകാത്തതിൽ ശ്രീകുമാറിന് വ്യക്തി വിരോധം ഉണ്ടായിരുന്നു എന്നാണ് നമ്പി നാരായണൻ സിബിഐയ്ക്ക് നൽകിയ മൊഴി.

    പേരൂര്‍ക്കട പോലീസ് ക്ലബ്ബില്‍ താന്‍ ക്രൂര പീഡനത്തിനിരയായി. പീഡനം നടക്കുമ്പോള്‍ സിബി മാത്യൂസും ആര്‍.ബി. ശ്രീകുമാറും പോലീസ് ക്ലബ്ബിലുണ്ടായിരുന്നു. താന്‍ നിലവിളിക്കുമ്പോള്‍ ഇരുവരും പരിഹസിച്ച് ചിരിക്കുകയാണുണ്ടായത്‌. ജയപ്രകാശ്, പൊന്നന്‍ എന്നിവരും മറ്റു ചിലരും ചേര്‍ന്നാണ് മര്‍ദ്ദിച്ചതെന്നും മൊഴിയിൽ വ്യക്തമാക്കുന്നു.



    ആർ.ബി.ശ്രീകുമാറടക്കമുള്ള കോടതിയെ സമീപിച്ച നാലു പ്രതികളെ അറസ്റ്റ് ചെയ്യുന്നത് കോടതി നേരത്തെ തടഞ്ഞിരുന്നു. ഈ ഇടക്കാല ഉത്തരവാണ് ഒരാഴ്ചത്തേക് കൂടി നീട്ടിയത്. കേസിൽ ഏഴാം പ്രതിയായ ശ്രീകുമാറിന് നേരത്തെ ഗുജറാത്ത് ഹൈക്കോടതി ഇടക്കാല മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു.

    ഐഎസ്ആർഒ ചാരക്കേസിൽ കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ ഔദ്യോഗിക കൃത്യനിർവഹണം നടത്തുകയാണു ചെയ്തതെന്ന് പ്രതികൾ ഹൈക്കോടതിയിൽ വാദിച്ചു. പ്രതികളെ കുറ്റവിമുക്തരാക്കിയതിനു പിന്നിൽ അന്വേഷണ ഉദ്യോഗസ്ഥരെ ഇവർ കൈക്കൂലി നൽകി സ്വാധീനിച്ചതാണെന്നും ആരോപിച്ചു.

    കേസന്വേഷണം പൂർത്തിയായതിനു പിന്നാലെ പ്രതിയായിരുന്ന നമ്പി നാരായണൻ സി.ബി.ഐ. ഉദ്യോഗസ്ഥരുമായി നടത്തിയ ഭൂമി ഇടപാടുകളുടെ രേഖകളും ഗൂഢാലോചനക്കേസ് പ്രതികൾ കോടതിയിൽ ഹാജരാക്കിയിരുന്നു. സി.ബി.ഐ. ‍ഡി.ഐ.ജി. രാജ്നാഥ് കൗൾ, മുൻ ഡി.ജി.പി. രമൺ ശ്രീവാസ്തവയുടെ ഭാര്യ അ‍ഞ്ജലി ശ്രീവാസ്തവ എന്നിവരുമായി നമ്പിനാരായണൻ ഭൂമി ഇടപാടുകൾ നടത്തി എന്നതിൽ അന്വേഷണം വേണമെന്നും പ്രതികൾ ആവശ്യപ്പെട്ടിരുന്നു.
    Published by:user_57
    First published:
    )}