കൊച്ചി : ശബരിമലയുമായി ബന്ധപ്പെട്ട വിവിധ ഹർജികൾ ഇന്ന് ഹൈക്കോടതി പരിഗണിക്കും. തീർത്ഥാടക വാഹനങ്ങൾക്ക് പാസ് ഏർപ്പെടുത്തിയതിനെതിരെ വാഹന ഉടമകൾ നൽകിയ ഹർജി ഉൾപ്പെടെ നിരവധി ഹർജികളാണ് ഇന്ന് പരിഗണിക്കുക.
നടിക്കെതിരായ ആക്രമണം: ദിലീപിന്റെ ഹർജി ഇന്ന് സുപ്രീം കോടതിയിൽ
ശബരിമലയിൽ പൊലീസ് അതിക്രമത്തിനിടെ പരിക്കേറ്റ മട്ടാഞ്ചേരി സ്വദേശിനി സരോജം നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഹർജി സമർപ്പിച്ചിട്ടുണ്ട്. ഇതാണ് ഇന്ന് പരിഗണിക്കുന്ന ഹർജികളിൽ മറ്റൊന്ന്. ഇതിന് പുറമെ ശബരിമല സ്പെഷ്യൽ കമ്മീഷണർ സമർപ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിൽ കോടതി സ്വമേധയാ എടുത്ത കേസുകളും പരിഗണിക്കുന്നുണ്ട്.ജില്ലാ ജഡ്ജി കൂടിയായ സ്പെഷ്യല്‍ കമ്മീഷണര്‍ എം. മനോജാണ് ഹൈക്കോടതിയില്‍ റിപ്പോർട്ട് നല്‍കിയത്.
READ ALSO- വൈദികർക്കിടയിലെ സ്വവർഗാനുരാഗം; ആശങ്ക പ്രകടിപ്പിച്ച് മാർപാപ്പ
സുരക്ഷാ ഭീഷണിയുള്ള തീര്‍ത്ഥാടന കേന്ദ്രമായ ശബരിമലയിലെ നിലവിലെ സാഹചര്യം ദേശവിരുദ്ധ ശക്തികള്‍ മുതലെടുക്കാന്‍ ശ്രമിച്ചേക്കാം എന്നായിരുന്നു റിപ്പോര്‍ട്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: High court, High court on sabarimala, Sabarimala sc vedict, Sabarimala temple, Sabarimala Women Entry, Supreme court, കേരള ഹൈക്കോടതി, ശബരിമല