HOME » NEWS » Kerala »

പി എച്ച് കുര്യനെ റിയൽ എസ്റ്റേറ്റ് റഗുലേറ്ററി അതോറിറ്റി അംഗമാക്കിയ തീരുമാനം ഹൈക്കോടതി തടഞ്ഞു

രണ്ട് മാസത്തേക്കാണ് നിയമനം വിലക്കിയത്

news18
Updated: September 24, 2019, 2:45 PM IST
പി എച്ച് കുര്യനെ റിയൽ എസ്റ്റേറ്റ് റഗുലേറ്ററി അതോറിറ്റി അംഗമാക്കിയ തീരുമാനം ഹൈക്കോടതി തടഞ്ഞു
പി.എച്ച് കുര്യൻ
  • News18
  • Last Updated: September 24, 2019, 2:45 PM IST
  • Share this:
കൊച്ചി: മുൻ റെവന്യു സെക്രട്ടറി പി എച്ച് കുര്യനെ റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി അംഗമാക്കി നിയമിക്കാനുള്ള സർക്കാർ തീരുമാനം ഹൈക്കോടതി തടഞ്ഞു. രണ്ട് മാസത്തേക്കാണ് നിയമനം വിലക്കിയത്. റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി അംഗങ്ങളെ തെരഞ്ഞെടുക്കാനുള്ള സമിതിയിൽ ഉൾപ്പെട്ട അംഗമാണ് പി എച്ച് കുര്യൻ. ഇത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകനായ ജോഷ് ആണ് ഹൈക്കോടതിയെ സമീപിച്ചത്.

റിയല്‍ എസ്റ്റേറ്റ് മേഖലയിലെ ക്രമക്കേടുകള്‍ തടയാനും നിയന്ത്രിക്കാനുമാണ് റിയല്‍ എസ്റ്റേറ്റ് അതോറിറ്റി രൂപീകരിക്കുന്നത്. രണ്ടു അംഗങ്ങളും ചെയര്‍മാനുമാണ് അതോറിറ്റിയുടെ ഭരണസമിതിയിലുള്ളത്. റവന്യൂ സെക്രട്ടറി ആയിരിക്കെ റവന്യൂമന്ത്രിയുമായി പിഎച്ച് കുര്യന്‍ നല്ല ബന്ധത്തിലായിരുന്നില്ല. സെക്രട്ടറിയെ മാറ്റണമെന്ന് പലതവണ മന്ത്രി ആവശ്യപ്പെടുകയു ചെയ്തിരുന്നു. എന്നിട്ടും വിരമിക്കുംവരെ കുര്യന്‍ തന്നെയാണ് റവന്യൂ സെക്രട്ടറിയായി തുടര്‍ന്നത്. ഇതു മുഖ്യമന്ത്രിയുടെ പിന്തുണയിലാണെന്നും അക്കാലത്ത് ആരോപണമുയര്‍ന്നിരുന്നു. വിരമിച്ചശേഷവും സുപ്രധാന തസ്തികയില്‍ കുര്യന്‍ വേണമെന്ന് തീരുമാനിച്ചതും മുഖ്യമന്ത്രി തന്നെ.

First published: September 24, 2019, 2:45 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories