• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'ക്ഷമ ദൗർബല്യമായി കാണരുത്'; അനധികൃത ഫ്ലക്സ് ബോര്‍ഡ് വിഷയത്തില്‍ സര്‍ക്കാരിനെതിരെ ഹൈക്കോടതി

'ക്ഷമ ദൗർബല്യമായി കാണരുത്'; അനധികൃത ഫ്ലക്സ് ബോര്‍ഡ് വിഷയത്തില്‍ സര്‍ക്കാരിനെതിരെ ഹൈക്കോടതി

അനധികൃത ബോർഡുകൾ മാറ്റാൻ സർക്കാരിന് ഉദ്ദേശമില്ലേയെന്ന് കോടതി ചോദിച്ചു.

കേരള ഹൈക്കോടതി

കേരള ഹൈക്കോടതി

  • Share this:

    കൊച്ചി: അനധികൃത ഫ്ലക്സ് ബോർഡുകള്‍ നീക്കം ചെയ്യണമെന്ന വിഷയത്തില്‍ സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി. ക്ഷമ ദൗർബല്യമായി കാണരുതെന്ന് സർക്കാരിന് ഹൈക്കോടതി മുന്നറിയിപ്പ് നൽകി. അനധികൃത ബോർഡുകൾ മാറ്റാൻ സർക്കാരിന് ഉദ്ദേശമില്ലേയെന്ന് കോടതി ചോദിച്ചു. കോടതിയെ പരിഹസിക്കുന്നത് പോലെ അനധികൃത ബോർഡുകളും എണ്ണം വർധിക്കുന്നുവെന്നും  ഹൈക്കോടതി പറഞ്ഞു.

    വിഷയത്തിൽ വ്യവസായ വകുപ്പ് സെക്രട്ടറിയെയും കോടതി രൂക്ഷമായി വിമർശിച്ചു. സത്യവാങ്മൂലം സമർപ്പിക്കാത്തതിനാണ് വിമർശനം. സംസ്ഥാനത്ത് പാതയോരങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള അനധികൃത ഫ്‌ളക്‌സ് ബോര്‍ഡുകള്‍ നീക്കണമെന്ന് ഹൈക്കോടതി നിരന്തരം ആവശ്യപ്പെട്ടിരുന്നു.

    Also Read-ജഡ്ജിമാരുടെ പേരിൽ കൈക്കൂലി; ആരോപണം ഗുരുതരമെന്ന് ഹൈക്കോടതി; അറസ്റ്റ് തടയണമെന്ന സൈബി ജോസിന്റെ ഹർജി തള്ളി

    നഗരസഭാ സെക്രട്ടറിമാരെ വിളിച്ച് ഇക്കാര്യത്തിൽ പരിഹാരം കാണണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.  എന്നിട്ടും സർക്കാർ മെല്ലെപ്പോക്ക് തുടരുന്നതിനിടെയാണ് ഹൈക്കോടതി വിഷയത്തില്‍ നിലപാട് കടുപ്പിച്ചത്. അതേസമയം മാറ്റിയ പഴയ ബോർഡുകളുടെ സ്ഥാനത്ത് പുതിയ ബോര്‍ഡുകള്‍ എത്തിയെന്ന് തിരുവനന്തപുരം കോർപ്പറേഷൻ സെക്രട്ടറി കോടതിയെ അറിയിച്ചു.

    Published by:Arun krishna
    First published: