നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • ലക്ഷദ്വീപില്‍ ഭൂവുടമകള്‍ക്ക് നല്‍കിയ വിവാദ ഉത്തരവ് പിന്‍വലിച്ച് ഭരണകൂടം

    ലക്ഷദ്വീപില്‍ ഭൂവുടമകള്‍ക്ക് നല്‍കിയ വിവാദ ഉത്തരവ് പിന്‍വലിച്ച് ഭരണകൂടം

    സുരക്ഷയ്ക്ക് എന്ന പേരില്‍ നടത്തുന്ന ഈ പ്രവര്‍ത്തനങ്ങള്‍ സ്വകാര്യ ഹോട്ടല്‍ ലോബിക്ക് വേണ്ടി ആണെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു.

    ലക്ഷദ്വീപ്

    ലക്ഷദ്വീപ്

    • Share this:
    കൊച്ചി: ലക്ഷദ്വീപില്‍ വിവാദ ഉത്തരവ് പിന്‍വലിച്ച് ഭരണകൂടം. തീരത്തു നിന്നും 20 മീറ്റര്‍ ദൂര പരിധി പാലിച്ചില്ലെന്ന് ചൂണ്ടിക്കാണിച്ചു കവരത്തിയിലെ ഭൂവുടമകള്‍ക്ക് നല്‍കിയ നോട്ടീസാണ് പിന്‍വലിച്ചത്. ഹൈക്കോടതി ഇടപെടലിനെ തുടര്‍ന്നാണ് നടപടികള്‍. കവരത്തി, സുഹേലി ദ്വീപുകളിലെ നൂറോളം കെട്ടിടങ്ങള്‍ പൊളിച്ചു നീക്കാനാണ് നോട്ടീസ് നല്‍കിയിരുന്നത്. ലക്ഷദ്വീപ് ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസറുടേതായിരുന്നു ഉത്തരവ്. എന്നാല്‍ വീടുകള്‍ പൊളിക്കാനുള്ള അധികാരം ബ്ലോക്ക് ഡവലപ്‌മെന്റ് ഓഫിസര്മാര്‍ക്കില്ലന്നു ഹൈക്കോടതി ചൂണ്ടി കാണിച്ചിരുന്നു. കേസുമായി മുന്നോട്ട് പോകുകയാണെന്നും കോടതി പറഞ്ഞിരുന്നു. ഇതേ തുടര്‍ന്നാണ് കവരത്തിയിലെ നടപടി നിര്‍ത്തിവെച്ചു ഉത്തരവായത്.

    അതേ സമയം മറ്റു ദ്വീപുകളില്‍ നല്‍കിയ നോട്ടീസ് പ്രാബല്യത്തിലുണ്ട്. ലക്ഷദ്വീപിലെ തീര ദേശത്തെ നിര്‍മ്മാണങ്ങള്‍ പൊളിച്ചു നീക്കണമെന്ന ഭരണകൂടത്തിന്റെ ഉത്തരവിനെതിരെ സേവ് ലക്ഷദ്വീപ് ഫോറവും ഹൈക്കോടതിയില്‍ എത്തിയിരുന്നു. വ്യക്തമായ വിശദീകരണം നല്‍കാത്തപക്ഷം തീരത്തെ മത്സ്യത്തൊഴിലാളികളുടെ ചെറു കുടിലുകള്‍ അടക്കം പൊളിച്ചു നീക്കുമെന്നും അറിയിച്ചിരുന്നു.

    ദൂരപരിധി ലംഘിച്ച വീടകളും കെട്ടിടങ്ങളും പൊളിച്ചു നീക്കണമെന്ന് ആവശ്യപ്പെട്ട ഉത്തരവിനെതിരെ വലിയ പ്രതിഷേധമാണ് ദ്വീപുകളില്‍ ഉയര്‍ന്നത്. കാലങ്ങളായി പലരും തീരദേശത്തു കൂടെചേര്‍ന്നാണ് വീടുകള്‍ നിര്‍മിച്ചിട്ടുള്ളത്. അതോടൊപ്പം തന്നെ ഒട്ടനവധി മത്സ്യതൊഴിലാളികളുടെ താല്‍ക്കാലിക ഷെഡുകളും ഇവിടെയുണ്ട്. ഇതെല്ലാം തന്നെയും പൊളിച്ചു നീക്കണമെന്നയിരുന്നു നിര്‍ദ്ദേശം. പ്രധാനപ്പെട്ട ദ്വീപുകളില്‍ യാതൊരു മുന്നറിയിപ്പുമില്ലാതെ മത്സ്യത്തൊഴിലാളികളുടെ ഷെഡുകള്‍ പൊളിച്ചു നീക്കി എന്നും ആരോപണമുണ്ടായി. സുരക്ഷയ്ക്ക് എന്ന പേരില്‍ നടത്തുന്ന ഈ പ്രവര്‍ത്തനങ്ങള്‍ സ്വകാര്യ ഹോട്ടല്‍ ലോബിക്ക് വേണ്ടി ആണെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു.

    വിവിധ ദ്വീപുകളില്‍ നടപ്പാക്കാന്‍ ലക്ഷ്യമിടുന്ന വന്‍കിട ടൂറിസം പദ്ധതികള്‍ കേന്ദ്രസര്‍ക്കാര്‍ തന്നെ പ്രഖ്യാപിച്ചത് സംശയങ്ങള്‍ക്ക് ഇട നല്‍കിയിരുന്നു. മതിയായ സമയം നല്‍കാതെയാണ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത് എന്നും പരാതി ഉണ്ടായിരുന്നു .പലരും നേരിട്ടും അല്ലാതെയും ഇതിനെതിരെ പരാതികളുമായി മുന്നിട്ട് ഇറങ്ങിയിരുന്നു. തങ്ങളുടെ പൂര്‍വ്വ പിതാക്കന്മാരുടെ കാലത്തുള്ള കെട്ടിടങ്ങള്‍ എങ്ങനെ കയ്യേറ്റം ആകും എന്നായിരുന്ന ഇവരുടെ ചോദ്യം.

    അതോടൊപ്പം നിലവിലുള്ള ലക്ഷദ്വീപ് ഐലന്‍ഡ് ലാന്‍ഡ് റവന്യൂ ആന്‍ഡ് ടെനന്‍സി റെഗുലേഷന്‍സ് വകുപ്പിലെ 20ാം നിയമത്തിലെ നാലാം അനുഛേദത്തില്‍ തീരദേശത്തെ നിയമ ലംഘനത്തെ സംബന്ധിച്ച് വ്യക്തമായ നിര്‍വചനമുണ്ടെന്ന് ചൂണ്ടി കാണിക്കുന്നു. നൂറു രുപ പിഴയും രേഖകള്‍ ഹാജരാക്കാന്‍ 3 മാസത്തെ സാവകാശവും നിയമം അനുശാസിക്കുന്നുണ്ട്. ഇത് മറികടന്നാണ് ഉത്തരവ്. മാത്രമല്ല ഇത്തരം ഉത്തരവുകള്‍ നല്‌കേണ്ടത് കോസ്റ്റല്‍ സോണ്‍ മാനേജ്‌മെന്റ് ആണ് നല്‌കേണ്ടതെന്നും ഡവലപ്‌മെന്റ് ഓഫീസറല്ലെന്നുംനിയമം പറയുന്നു. സേവ് ലക്ഷദ്വീപ് ഫോറം ഈ വസ്തുതകള്‍ ചൂണ്ടികാണിചാണ് കോടതിയെ സമീപിച്ചത്.
    Published by:Sarath Mohanan
    First published:
    )}