നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • നാടകങ്ങൾ തീരാതെ തൃക്കാക്കര നഗരസഭ; അധ്യക്ഷയുടെ ഓഫീസ് മുറിക്ക് പ്രതിപക്ഷത്തിന്റെ ആപ്പ്

    നാടകങ്ങൾ തീരാതെ തൃക്കാക്കര നഗരസഭ; അധ്യക്ഷയുടെ ഓഫീസ് മുറിക്ക് പ്രതിപക്ഷത്തിന്റെ ആപ്പ്

    ഓഫീസിൽ കയറാൻ പറ്റാത്തതിനെ  തുടർന്ന് മറ്റൊരു മുറിയിൽ സ്റ്റിയറിംഗ് കമ്മിറ്റി യോഗം ചേർന്നു.

    ചെയര്‍പെഴ്‌സണ്‍ അജിത തങ്കപ്പന്‍

    ചെയര്‍പെഴ്‌സണ്‍ അജിത തങ്കപ്പന്‍

    • Share this:
    കൊച്ചി: പണക്കിഴി വിവാദത്തിൽ തൃക്കാക്കര നഗരസഭയിലെ നാടകീയരംഗങ്ങൾ അവസാനിക്കുന്നില്ല. ഓരോ ദിവസവും പുതിയ സംഭവങ്ങളാണ് നഗരസഭയ്ക്ക് മുന്നിൽ അരങ്ങേറുന്നത്. അധ്യക്ഷയുടെ ഓഫീസ് മുറി വിജിലൻസിനെ ആവശ്യപ്രകാരം സീൽ ചെയ്തിരുന്നുവെങ്കിലും  വിലക്കുകൾ മറികടന്ന് അവർ തന്നെ  തുറന്നിരുന്നു. എന്നാൽ ഇപ്പോൾ പ്രതിപക്ഷം മുറി തുറക്കാൻ പറ്റാത്ത രീതിയിൽ ആക്കി എന്ന ആരോപണവുമായി നഗരസഭാധ്യക്ഷ തന്നെ രംഗത്ത് വന്നു.

    സമരം ചെയ്ത പ്രതിപക്ഷ അംഗങ്ങളെ അറസ്റ്റ് ചെയ്ത് നീക്കി ശേഷമായിരുന്നു അജിത തങ്കപ്പന്റെ വരവ്. പരിവാരങ്ങളുമായി ഓഫീസ് മുറിക്ക് അകത്തേക്ക് കയറാൻ ശ്രമിച്ചെങ്കിലും നടന്നില്ല. താക്കോൽ കയറാൻ പറ്റാത്ത രീതിയിൽ ഓഫീസിന്റെ പൂട്ട് മാറ്റിയെന്നാണ്  ഇവർ ആരോപിക്കുന്നത്. പ്രതിപക്ഷ കൗൺസിലർമാരുടെ പ്രവർത്തിയാണിതെന്നും ഇവർ  കുറ്റപ്പെടുത്തുന്നു. ഓഫീസിൽ കയറാൻ പറ്റാത്തതിനെ  തുടർന്ന് മറ്റൊരു മുറിയിൽ സ്റ്റിയറിംഗ് കമ്മിറ്റി യോഗം ചേർന്നു.

    ഓഫീസ് ലോക്ക്  തകരാറിലാക്കിയതിനെക്കുറിച്ച് പൊലീസിൽ പരാതിപ്പെട്ടിട്ടുണ്ട്. വരുന്ന ദിവസം മുറി തുറക്കാൻ ആവശ്യമായ നടപടികൾ നഗരസഭാ സെക്രട്ടറിയുടെ നേതൃത്വത്തിൽ സ്വീകരിക്കും. ഭരണം തടസ്സപ്പെടുത്താനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നും ഈ മാസം ഒൻപതിന് കൗൺസിൽ യോഗം ചേരുമെന്നും ഇവർ വ്യക്തമാക്കി.

    പണക്കിഴി വിവാദത്തിൽ തൃക്കാക്കര നഗരസഭയിൽ  പ്രതിഷേധ പരമ്പരകൾ തുടരുകയാണ്. നഗരസഭക്ക് പുറത്ത് ഡി വൈ എഫ്‌ ഐയും ബിജെപിയും പ്രതിഷേധവുമായെത്തി.  ചെയർപേഴ്സണിന് സംരക്ഷണം ഉറപ്പാക്കണമെന്ന ഹൈകോടതി നിർദ്ദേശത്തിന് പിന്നാലെ നഗരസഭയിൽ പോലീസ് സുരക്ഷാ ശക്തമാക്കിയട്ടുണ്ട്. തൃക്കാക്കര നഗരസഭാധ്യക്ഷ അജിത തങ്കപ്പൻ ഇന്നു രാവിലെ നഗരസഭയിൽ എത്തിയില്ലെങ്കിലും അകത്തും പുറത്തും പ്രതിഷേധം ശക്തമായിരുന്നു. വിജിലൻസ് അന്വേഷണം മുന്നോട്ടു പോകുബോഴും നഗരസഭ സെക്രട്ടറി ഒളിവിലാണെന്നു ആരോപിച്ചു പ്രതിപക്ഷ കൗൺസിലർമാർ പ്രതിഷേധവുമായെത്തി.

    Also Read-No Time To Die | ജെയിംസ് ബോണ്ടിനായി റോഡില്‍ ഒഴിച്ച് കളഞ്ഞത് 31,000 ലിറ്റര്‍ കൊക്കക്കോള

    കഴിഞ്ഞ 7 മാസമായി നഗരസഭാ സെക്രട്ടറി ഓഫീസിൽ എത്തിയട്ടെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. എന്നാൽ  ഭരണപക്ഷത്തിന് ആവശ്യമായ രീതിയിലുള്ള ഇടപെടലുകൾ സെക്രട്ടറി നടത്തുകയും ചെയ്യുന്നുണ്ട്.  ഓഫീസിൽ എത്തിയില്ലെങ്കിലും കൃത്യമായ രീതിയിൽ ഹാജർ സെക്രട്ടറിക്ക് ലഭിക്കുന്നുണ്ട് എന്നാണ് മറ്റൊരു ആരോപണം . അഴിമതിക്ക് കൂട്ടുനിൽക്കുന്നുവെന്നാണ്  ഇതിൽ നിന്ന് വ്യക്തമാകുന്നതെന്നും പ്രതിപക്ഷം പറയുന്നു . സെക്രട്ടറി അഴിമതിക്ക് കൂട്ടുനിൽക്കുകയാണെന്ന് ആരോപിച്ചാണ് ഓഫീസിനു  മുന്നിൽ റീത്തു വെച്ചത്.
    Also Read-ആശുപത്രിയിലെ ശുചിമുറിയിൽ പതിനേഴുകാരിയുടെ പ്രസവം; ബാലാവകാശ കമ്മീഷൻ കേസെടുത്തു

    പണക്കിഴി വിവാദത്തിൽ വിജിലൻസ് അന്വേഷണം നേരിടുമ്പോഴുംഅജിത തങ്കപ്പന് കോൺഗ്രസ് നേതാക്കളുടെ പിന്തുണയുണ്ടെന്നു ആരോപിച്ചായിരുന്നു ഡിവൈഎഫ്ഐയുടെ പ്രതിഷേധ മാർച്. ബിജെപിയുടെ റിലേ സമരം ഇന്നും നഗരസഭയ്ക്ക് മുന്നിൽ തുടർന്നു. വിവിധ രാഷ്ട്രീയ പാർട്ടികളും സംഘടനകളും നഗരസഭക്ക് പുറത്ത് പ്രതിഷേധം ശക്തമാക്കിയ  സാഹചര്യത്തിൽ  നഗരസഭക്കു  പുറത്ത്കൂടുതൽ പോലീസ് ഉദോഗസ്ഥരെ വിന്യസിച്ചു.

    നഗര സഭ അധ്യക്ഷക്ക് സുരക്ഷാ ഉറപ്പാക്കണമെന്നു കഴിഞ്ഞ ദിവസം ഹൈകോടതിയുടെ നിർദേശം നൽകിയിരുന്നു.  വിജിലൻസ് ഡയറക്ടറുടെ അനുമതി ലഭിച്ചാൽ ഉടൻ തുടർ നടപടിയിലേക്ക് കടക്കാനാണ് വിജിലൻസ് തീരുമാനം. സംഭവത്തിൽ കഴമ്പുണ്ടെന്നും, വിശദമായ അന്വേഷണം വേണമെന്നും കാട്ടി വിജിലൻസ് റിപ്പോർട്ട് നൽകിയിരുന്നു.
    Published by:Naseeba TC
    First published:
    )}