• HOME
  • »
  • NEWS
  • »
  • kerala
  • »
  • Re-polling ; ഏഴ് ബൂത്തുകളിലും മികച്ച പോളിങ്ങ്

Re-polling ; ഏഴ് ബൂത്തുകളിലും മികച്ച പോളിങ്ങ്

ന്യൂസ് 18

ന്യൂസ് 18

  • Share this:
    കള്ളവോട്ടിനെ തുടർന്ന് വീണ്ടും വോട്ടെടുപ്പ് നടക്കുന്ന സംസ്ഥാനത്തെ ഏഴ് ബൂത്തുകളിൽ മികച്ച പോളിംഗ്. 72 ശതമാനം പേർ വോട്ട് രേഖപ്പെടുത്തിയതായാണ് റിപ്പോർട്ട്. ധർമ്മടം യുപി സ്കൂളിലെ 52-ആം നമ്പർ ബൂത്തിലാണ് ഉയർന്ന പോളിംഗ് നടന്നത്.. ധർമടത്തെ 53ആം നമ്പർ ബൂത്തിൽ വോട്ടിങ് മെഷീനിലെ തകരാർ കാരണം അൽപസമയം പോളിങ്ങ് തടസപ്പെട്ടിരുന്നു.

    കെ സുധാകരൻ തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചു; പരാതിയുമായി പി കെ ശ്രീമതി


    കാസർഗോഡ് മണ്ഡ‍ലത്തിലെ തൃക്കരിപ്പൂരിൽ 48ആം നമ്പർ ബൂത്തിൽ 84.14 ശതമാനം പോളിങ്ങാണ് നടന്നത്. കല്ലിയാശ്ശേരിയിലെ 19 ആം നമ്പ‌ർ ബൂത്തിൽ 83.04 ശതമാനവും 69ആം നമ്പർ ബൂത്തിൽ 77.77 ശതമാനവും 70ആം നമ്പർ ബൂത്തിൽ 71.76 ശതമാനവും പോളിങ്ങ് നടന്നു.

    കണ്ണൂർ തളിപ്പറമ്പിൽ 166 ആം നമ്പർ 82.71 ശതമാനം പോളിങ്ങാണ് നടന്നത്. ധർമടത്ത് 52 , 53 ബൂത്തുകളിൽ യഥാക്രമം 88.86 , 85.08 ശതമാനവും പോളിങ്ങ് നടന്നു.

    ഇതിനിടെയിൽ യുഡിഎഫ് സ്ഥാനാർത്ഥി കെ സുധാകരൻ തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചുവെന്ന് ആരോപിച്ച് സിപിഎം സ്ഥാനാർത്ഥി പി കെ ശ്രീമതി തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി. ബൂത്ത് സന്ദർശിക്കുന്ന ദൃശ്യങ്ങൾ സുധാകരൻ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു എന്നാരോപിച്ചായിരുന്നു പരാതി.
    First published: