തിരുവനന്തപുരം: സംസ്ഥാനത്ത് നിരവധി ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണം പിടികൂടുകയും നിരവധി പേർക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടാകുകയും ചെയ്ത സാഹചര്യത്തിൽ പുതിയ ഉത്തരവുമായി ഭക്ഷ്യ സുരക്ഷാ കമ്മിഷണർ. ഭക്ഷ്യസുരക്ഷാ മുന്നറിയിപ്പോടുകൂടിയ സ്ലിപ്പോ സ്റ്റിക്കറോ ഇല്ലാത്ത ഭക്ഷണപ്പൊതികൾ നിരോധിച്ചു. സ്ലിപ്പിലോ സ്റ്റിക്കറിലോ ആ ഭക്ഷണം പാകം ചെയ്ത തീയതിയും സമയവും എത്ര സമയത്തിനുള്ളില്‍ കഴിക്കണം എന്നിവ വ്യക്തമാക്കിയിരിക്കണം. പാകംചെയ്ത് ഹോട്ടലുകളിൽ നിന്ന് നൽകുന്ന ഭക്ഷണപ്പൊതികൾക്കാണ് ഉത്തരവ് ബാധകം.
ഉത്തരവിൽ പറയുന്ന കാര്യങ്ങൾ
മയോണൈസ് പോലുള്ളവ ചേർത്ത ഭക്ഷണം അടുത്ത ദിവസത്തേക്ക് ഫ്രിഡ്ജിൽ സൂക്ഷിക്കുന്നുണ്ട്. ഇത് ബാക്ടീരിയ പെരുകുകയും കഴിക്കുന്നവർക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്യും. ഭക്ഷണവസ്തുക്കൾ ഫ്രീസറിൽ അല്ലാതെ ഫ്രിഡ്ജിൽ സൂക്ഷിച്ചശേഷം ചൂടാക്കാത്തതും ആരോഗ്യപ്രശ്നങ്ങളുണ്ടാക്കും.
Also Read- സംസ്ഥാനത്ത് സ്ലിപ്പോ സ്റ്റിക്കറോ ഇല്ലാത്ത ഭക്ഷണ പാഴ്സലുകള്‍ നിരോധിച്ചു
ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ കടുത്ത നടപടിയെടുക്കാനാണ് തീരുമാനം. ആദ്യഘട്ടത്തിൽ നോട്ടീസ് നൽകും. തെറ്റ് ആവർത്തിച്ചാൽ പിഴയടപ്പിക്കുന്നതും പ്രവർത്തനം നിർത്തിക്കുന്നതുമടക്കമുള്ള നടപടികളിലേക്ക് നീങ്ങും.
ചില നിയന്ത്രണങ്ങള്‍ അത്യാവശ്യമാണെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെടുത്തതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.