HOME » NEWS » Kerala » HIGHCOMMAND DIRECTED TO CUT KPCC JUMBO LIST NJ TV KVR

അഴിമതി അടക്കമുള്ള ആക്ഷേപങ്ങൾ; കെപിസിസി ജംബോ പട്ടിക വെട്ടാൻ ഹൈക്കമാന്‍റ് നിര്‍ദ്ദേശം

പണം വാങ്ങി ആളെ പട്ടികയിൽ ഉൾപ്പെടുത്തിയെന്നതടക്കം വലിയ ആക്ഷേപങ്ങളാണ് പട്ടികക്കെതിരെ ഉയര്‍ന്നിട്ടുള്ളത്.

News18 Malayalam | news18-malayalam
Updated: May 26, 2020, 1:47 PM IST
അഴിമതി അടക്കമുള്ള ആക്ഷേപങ്ങൾ; കെപിസിസി ജംബോ പട്ടിക വെട്ടാൻ ഹൈക്കമാന്‍റ് നിര്‍ദ്ദേശം
news18
  • Share this:
തിരുവനന്തപുരം: മാസങ്ങളായി തുടരുന്ന തര്‍ക്കമാണ് കെപിസിസി സെക്രട്ടറി ലിസ്റ്റിനെ ചൊല്ലി സംസ്ഥാനത്ത് നടക്കുന്നത്. ഗ്രൂപ്പ് തര്‍ക്കങ്ങൾക്കും വടംവലികൾക്കുമൊടുവിൽ 84 പേരെ ഉൾപ്പെടുത്തി പട്ടിക ഹൈക്കമാന്‍റിന് കൊടുക്കുകയും ചെയ്തിരുന്നു. ജെബോ പട്ടിക വേണ്ടെന്ന് നിലപാടെടുത്ത കെപിസിസി പ്രസിഡന്റിന്റെ തീരുമാനത്തെ വെട്ടിയൊതുക്കിയായിരുന്നു ഗ്രൂപ്പ് നേതാക്കളുടെ ഇടപെടൽ.

പണം വാങ്ങി ആളെ പട്ടികയിൽ ഉൾപ്പെടുത്തിയെന്നതടക്കം വലിയ ആക്ഷേപങ്ങളാണ് പട്ടികക്കെതിരെ ഉയര്‍ന്നിട്ടുള്ളത്. അഴിമതിക്കാരെ പട്ടികയിൽ ഉൾപ്പെടുത്തിയെന്ന് ആക്ഷേപിച്ച് കെപിസിസി വൈസ് പ്രസിഡന്റ് ശുരനാട് രാജശേഖരനെതിരെ തലസ്ഥാന നഗരത്തിൽ പോസ്റ്ററുകൾ ഇറങ്ങുകയും ചെയ്തിരുന്നു.

ഹൈക്കമാന്‍റിനടക്കം പരാതി പോയ പശ്ചാത്തലത്തിൽ കൂടിയാണ് പട്ടിക ചുരുക്കണമെന്ന ആവശ്യം ഹൈക്കമാന്‍റ് സംസ്ഥാന കോൺഗ്രസ് നേതൃത്വത്തിന് മുന്നിൽ വക്കുന്നത്. നിലവിൽ 84 പേരുള്ള പട്ടിക 70 എങ്കിലും ആക്കിയേ തീരു എന്നാണ് ഹൈക്കമാന്റ് നിലപാട്.
You may also like:മകളുടെ സ്കൂൾ ഫീസടയ്ക്കണം; വൃക്ക വിൽക്കാൻ അനുമതി തേടി പ്രധാനമന്ത്രിക്ക് രക്ഷിതാവിന്റെ കത്ത് [NEWS]കാത്തിരിപ്പിനൊടുവിൽ ബെവ് ക്യൂ ആപ്പിന് ഗൂഗിളിന്റെ അനുമതി; മദ്യവിതരണം ഈ ആഴ്ച തുടങ്ങിയേക്കും [NEWS]അയ്യപ്പനും കോശിയും ഹിന്ദി പറയും; അവകാശം സ്വന്തമാക്കി ജോൺ എബ്രഹാം [NEWS]
നാല് മാസത്തെ നിരന്തര ചര്‍ച്ചക്ക് ഒടുവിലുണ്ടാക്കിയ ലിസ്റ്റ് വെട്ടിച്ചുരുക്കേണ്ടി വരുന്നത് ഗ്രൂപ്പ് നേതാക്കൾക്കും കെപിസിസി നേതൃത്വത്തിനും ഒരു പോലെ തലവേദനയാകുമെന്ന് ഉറപ്പ്. വലിയ വിഴുപ്പലക്കലിലേക്ക് കാര്യങ്ങളെത്തിയാലും അത്ഭുതപ്പെടാനുമില്ല.

ജനറൽ സെക്രട്ടറിമാർക്ക് ചുമതല വീതിച്ച് നൽകിയ കെപിസിസി പ്രസിഡണ്ടിൻറെ തീരുമാനം വലിയ എതിര്‍പ്പുകൾക്ക് വഴി വച്ചിരുന്നു. എ ഐ ഗ്രൂപ്പുകളുടെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് പിൻവലിക്കേണ്ടി വന്ന തീരുമാനത്തിന് പുറമേയാണ് കെപിസിസി പ്രസിഡന്‍റിനെ കാത്തിരിക്കുന്ന അടുത്ത പ്രതിസന്ധി.

Published by: Naseeba TC
First published: May 26, 2020, 1:47 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories