സിറോ മലബാർ സഭയിലെ വ്യാജരേഖാ കേസ്; ചർച്ചയിലൂടെ പരിഹരിച്ചു കൂടെയെന്ന് ഹൈക്കോടതി

വ്യാജരേഖാ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികളായ ഫാദര്‍ പോള്‍ തേലക്കാട്ടും ബിഷപ് ജേക്കബ് മാനത്തോടത്തും സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേയാണ് കോടതി ഒത്തുതീർപ്പ് നിർദ്ദേശം മുന്നോട്ട് വെച്ചത്.

news18
Updated: May 29, 2019, 9:46 PM IST
സിറോ മലബാർ സഭയിലെ വ്യാജരേഖാ കേസ്; ചർച്ചയിലൂടെ പരിഹരിച്ചു കൂടെയെന്ന് ഹൈക്കോടതി
ഹൈക്കോടതി
  • News18
  • Last Updated: May 29, 2019, 9:46 PM IST
  • Share this:
കൊച്ചി: സിറോ മലബാർ സഭയിലെ വ്യാജരേഖാ കേസ് ചർച്ചയിലൂടെ പരിഹരിച്ചു കൂടെയെന്ന് ഹൈക്കോടതി. ജസ്റ്റിസ് കുര്യന്‍ ജോസഫിനെ മധ്യസ്ഥനാക്കുന്ന കാര്യവും കോടതി ആരാഞ്ഞു. കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ആദിത്യന് കര്‍ശന ഉപാധികളോടെ എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചു. അതേസമയം കേസിൽ സമവായത്തിനില്ലെന്നു സിറോമലബാർ സഭ അറിയിച്ചു.

വ്യാജരേഖാ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികളായ ഫാദര്‍ പോള്‍ തേലക്കാട്ടും ബിഷപ് ജേക്കബ് മാനത്തോടത്തും സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേയാണ് കോടതി ഒത്തുതീർപ്പ് നിർദ്ദേശം മുന്നോട്ട് വെച്ചത്. മധ്യസ്ഥനായി സുപ്രീംകോടതിയിലെ മുന്‍ ജഡ്ജി ജസ്റ്റിസ് കുര്യന്‍ ജോസഫിന്‍റെ പേരും കോടതി മുന്നോട്ട് വെച്ചു. വാക്കാലുള്ള നിര്‍ദ്ദേശം മാത്രമാണ് കോടതി നടത്തിയത്.

മധ്യസ്ഥശ്രമത്തിനുള്ള നിര്‍ദ്ദേശം മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ ഭാഗത്ത് നിന്നുണ്ടായിട്ടില്ലെന്ന് അദ്ദേഹത്തിന്‍റെ അഭിഭാഷകന്‍ വ്യക്തമാക്കി. ആലഞ്ചേരിക്കെതിരെ വിവിധ കോടതികളില്‍ 13 കേസുകള്‍ ഉണ്ടന്നും എല്ലാ കേസുകളിലും ഇതാണ് നിലപാടെങ്കിൽ ആലോചിക്കാമെന്നും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. എന്നാൽ, കേസില്‍ പ്രതികളെ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

'സെക്സി ദുർഗ'യുമായി ആശയസാമ്യം; അവതരണം 'കോക്ടൈലി'നെ ഓർമ്മിപ്പിച്ചു: ഇഷ്ക്ക് കണ്ട് എം.എൽ.എമാർ

കക്ഷികളോട് രേഖാമൂലമുള്ള നിലപാട് കോടതി തേടിയിട്ടില്ല. കേസ് പരിഗണിക്കുന്നത്‌ കോടതി ജൂണ്‍ 10ലേക്ക് മാറ്റി. അതേസമയം വ്യാജരേഖ കേസിൽ സമവായത്തിനില്ലെന്നു സീറോ മലബാര്‍ സഭ അറിയിച്ചു. കോടതിയില്‍ നടന്ന സംഭാഷണങ്ങളുടെ അടിസ്ഥാനത്തില്‍ വ്യാജരേഖ കേസ് പിൻവലിക്കുമെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണ്.

കേസിൽ പരാതി നൽകാൻ തീരുമാനിച്ചത് സിനഡായതിനാൽ സഭയുടെ ബന്ധപ്പെട്ട സമിതികളില്‍ കൂടിയാലോചന നടത്തിയ ശേഷമാകും സമവായം സംബന്ധിച്ച ആലോചകൾ നടത്തുകയെന്നും സീറോമലബാർ മീഡിയ കമ്മിഷൻ വാർത്താകുറിപ്പിലൂടെ വ്യക്തമാക്കി.

First published: May 29, 2019, 9:46 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading