നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • 'ഡല്‍ഹിയിൽ ഇരിക്കുന്നവര്‍ കേരളത്തില്‍ എന്താണ് നടക്കുന്നതെന്ന് അറിയുന്നില്ല'; CBSE വിഷയത്തിൽ ഹൈക്കോടതി

  'ഡല്‍ഹിയിൽ ഇരിക്കുന്നവര്‍ കേരളത്തില്‍ എന്താണ് നടക്കുന്നതെന്ന് അറിയുന്നില്ല'; CBSE വിഷയത്തിൽ ഹൈക്കോടതി

  വിദ്യാർത്ഥികൾക്ക് പരീക്ഷയെഴുതാൻ കഴിയുന്ന സാഹചര്യമുണ്ടോയെന്ന് പരിശോധിക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു.

  ഹൈക്കോടതി

  ഹൈക്കോടതി

  • News18
  • Last Updated :
  • Share this:
   കൊച്ചി: കേരളത്തിൽ എന്താണ് നടക്കുന്നതെന്ന് സി ബി എസ് ഇ അറിയുന്നുണ്ടോയെന്ന് ഹൈക്കോടതി. തോപ്പുംപടി അരൂജാ സ്കൂളിലെ സി ബി എസ് ഇ പത്താം ക്ലാസ് വിദ്യാർത്ഥികൾക്ക് പരീക്ഷ എഴുതാൻ കഴിയാതിരുന്ന വിഷയം പരിഗണിക്കവേയാണ് കോടതി ഇങ്ങനെ ചോദിച്ചത്. വിഷയത്തിൽ രേഖകളുമായി നാളെ ഹാജരാകാൻ സി ബി എസ് ഇ മേഖല ഡയറക്ടറിനോട് ഹൈക്കോടതി നിർദ്ദേശിച്ചു.

   വിദ്യാർത്ഥികൾക്ക് പരീക്ഷയെഴുതാൻ കഴിയുന്ന സാഹചര്യമുണ്ടോയെന്ന് പരിശോധിക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. കേരളത്തിൽ എന്താണ് നടക്കുന്നതെന്ന് ഡൽഹിയിലിരിക്കുന്നവർ അറിയുന്നില്ല. ഇത്തരത്തിലാണ് മുന്നോട്ട് പോകുന്നതെങ്കിൽ സി ബി എസ് ഇ ചെയർമാനെയും ഡയറക്ടറെയും വിളിച്ചു വരുന്നത് ഉൾപ്പെടെയുള്ള നടപടികളിലേക്ക് പോകുമെന്നും കോടതി മുന്നറിയിപ്പ് നൽകി.

   അംഗീകാരം ഇല്ലെന്ന കാര്യം മറച്ചുവെച്ചു: പത്താംക്ലാസ് പരീക്ഷ എഴുതാൻ കഴിയാതെ 28 വിദ്യാർത്ഥികൾ; CBSE സ്കൂളിനെതിരെ പ്രതിഷേധം

   സ്‌കൂള്‍ മാനേജ്‌മെന്‍റിന്‍റെ ഭാഗത്തു നിന്ന് സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ച കോടതി സിബിഎസ്ആ മേഖലാ ഡയറക്ടറെ വിളിച്ച് വരുത്താന്‍ തീരുമാനിക്കുകയായിരുന്നു. മേഖലാ ഡയറക്ടര്‍ രേഖകളുമായി വ്യാഴാഴ്ച ഹാജരാകണമെന്നാണ് കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്. കേസിൽ പൊലീസ്, ഡി പി ഒ, വിദ്യാഭ്യാസ ഡയറക്ടര്‍ എന്നിവരെയും കോടതി കക്ഷി ചേര്‍ത്തിട്ടുണ്ട്.
   First published: