• HOME
  • »
  • NEWS
  • »
  • kerala
  • »
  • ശബരിമല: പോലീസിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം

ശബരിമല: പോലീസിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം

ഹൈക്കോടതി

ഹൈക്കോടതി

  • Share this:
    കൊച്ചി: ശബരിമലയിലെ പൊലീസ് ഇടപെടലിൽ രൂക്ഷവിമർശനവുമായി ഹൈക്കോടതി. ശബരിമലയിൽ പൊലീസ് ഇടപെടൽ അതിരു കടക്കുന്നു. പൊലീസ് അമിത ആവേശം കാണിക്കരുതെന്നും കോടതി വിമർശിച്ചു. ഹൈക്കോടതി ദേവസ്വം ബെഞ്ചാണ് വിമർശനങ്ങൾ ഉന്നയിച്ചത്.

    അഡ്വക്കേറ്റ് ജനറലിനെ കോടതി വിളിച്ചു വരുത്തി. എജി ഉച്ചയ്ക്ക് നേരിട്ടെത്തി ഇക്കാര്യത്തിൽ വിശദീകരണം നൽകണം. ഉച്ചയ്ക്ക് 01.45ന് എജി കോടതിയിൽ ഹാജരായി വിശദീകരണം നൽകും.

    വിശ്വാസികള്‍ക്കൊപ്പം; സന്നിധാനത്തെ അശാന്തിയുടെ സ്ഥലമാക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി

    ഭക്തരോട് സന്നിധാനത്ത് കയറരുതെന്ന് പറയാൻ പൊലീസിന് എന്ത് അധികാരമെന്നും ഹൈക്കോടതി ചോദിച്ചു. കുട്ടികൾ ഉൾപ്പെടെ എത്തുന്ന തീർത്ഥാടകരെ ബുദ്ധിമുട്ടിക്കരുത്. പൊലീസിന്‍റെ സ്ഥാനം ബാരക്കിൽ. നടപ്പന്തൽ ഭക്തർക്ക് വിശ്രമിക്കാനുള്ളതാണ്. ശുചിമുറിയും കുടിവെള്ളവും ഭക്തർക്ക് ഉറപ്പാക്കണം. യഥാർത്ഥ ഭക്തർക്ക് സുഗമമായി തീർത്ഥാടനം നടത്താനാകാണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു.

    ശബരില ഹര്‍ജികള്‍ ജനുവരി 22 ന് മുമ്പ് പരിഗണിക്കില്ല; നിലപാട് ആവര്‍ത്തിച്ച് സുപ്രീം കോടതി

    നിലക്കൽ - പമ്പ റൂട്ടിൽ കെ എസ് ആർ ടി സി കുത്തക പിൻവലിക്കേണ്ടി വരും. ശബരിമലയിൽ പൊലീസ് ഇടപെടൽ അതിരു കടക്കുകയാണ്. ശബരിമലയിൽ നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥർക്കും വിമർശനം. ഇവർക്ക് ജനങ്ങളെ നിയന്ത്രിച്ച് മുൻ പരിചയമുണ്ടോയെന്നും ഹൈക്കോടതി ചോദിച്ചു. ചുമതലയുള്ള ഉദ്യോഗസ്ഥരുടെ വിശദാംശങ്ങൾ സർക്കാർ നൽകണമെന്നും കോടതി നിർദ്ദേശിച്ചു.

    First published: