'പൊലീസ് ആക്ട് മാത്രമല്ല; CrPCയും IPC യും ഉണ്ട്': സഭാതർക്കത്തിൽ പൊലീസിനെതിരെ കോടതി

news18india
Updated: December 18, 2018, 3:15 PM IST
'പൊലീസ് ആക്ട് മാത്രമല്ല; CrPCയും IPC യും ഉണ്ട്': സഭാതർക്കത്തിൽ പൊലീസിനെതിരെ കോടതി
ഹൈക്കോടതി
  • Share this:
കൊച്ചി : സഭാതർക്കവുമായി ബന്ധപ്പെട്ട് പൊലീസിന് വീണ്ടും ഹൈക്കോടതിയുടെ രൂക്ഷവിമർശനം. കോതമംഗലം ചെറിയ പള്ളിയുമായി ബന്ധപ്പെട്ട് യാക്കോബായ സഭ നൽകിയ ഹർജിയിലാണ് വിമർശനം.പള്ളിയിൽ പ്രവേശിക്കാൻ അനുകൂല വിധി സമ്പാദിച്ചയാൾക്ക് സംരക്ഷണം നല്‍കുന്നതിന് പകരം പള്ളിയിൽ പ്രവേശിക്കരുതെന്ന് കാണിച്ച് പൊലീസ് നോട്ടീസ് നൽകിയതിനെതിരെയാണ് വിമർശനം. പൊലീസ് ആക്ട് പ്രകാരമാണ് നോട്ടീസ് നൽകിയതെങ്കിലും കോടതിയുടെ വിമർശനം നേരിടേണ്ടി വരികയാണുണ്ടായത്.

Also Read മുഖ്യമന്ത്രിക്ക് ധാര്‍ഷ്ട്യം; ഇങ്ങനെയാണോ നവോത്ഥാനം ഉണ്ടാക്കേണ്ടതെന്ന് സുകുമാരന്‍ നായര്‍

പൊലീസ് ആക്ട് മാത്രമല്ല സിആര്‍പിസിയും ഐപിസിയും രാജ്യത്ത് നിലനില്‍ക്കുന്നുണ്ട് . അതനുസരിച്ച് കോടതികളില്‍ നിന്ന് പുറപ്പെടുവിക്കുന്ന ഉത്തരവുകള്‍ നടപ്പാക്കാനുള്ള ബാധ്യത പൊലീസിനുണ്ടെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയത്.

കോതമംഗലം ചെറിയപള്ളിയില്‍ പ്രവേശിക്കാന്‍ ഒാര്‍ത്തോഡോക്സ് വൈദികന് മുന്‍സീഫ് കോടതി അനുമതി നല്‍കിയിരുന്നു. ഇത് ചോദ്യം ചെയ്താണ് യാക്കോബായ സഭ ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ മുന്‍സിഫ് കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്ന യാക്കോബായ സഭയുടെ ആവശ്യം ഹൈക്കോടതി നിരസിച്ചു.

First published: December 18, 2018, 2:51 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading