• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

നെടുങ്കണ്ടം കസ്റ്റഡി മരണം; ഇടുക്കി മജിസ്ട്രേറ്റിനെതിരെ അന്വേഷണം വേണമെന്ന് ഹൈക്കോടതി

ജൂൺ 15 ന് ആയിരുന്നു രാജ് കുമാറിനെ റിമാൻഡ് ചെയ്തത്. നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിൽ നിന്ന് രാജ് കുമാറിനെ നെടുങ്കണ്ടം കോടതിയിലേക്കാണ് കൊണ്ടു പോകേണ്ടിയിരുന്നത്.

news18
Updated: July 1, 2019, 11:17 AM IST
നെടുങ്കണ്ടം കസ്റ്റഡി മരണം; ഇടുക്കി മജിസ്ട്രേറ്റിനെതിരെ അന്വേഷണം വേണമെന്ന് ഹൈക്കോടതി
ഹൈക്കോടതി
  • News18
  • Last Updated: July 1, 2019, 11:17 AM IST IST
  • Share this:
കൊച്ചി: നെടുങ്കണ്ടം കസ്റ്റഡി മരണത്തിൽ ഇടുക്കി മജിസ്ട്രേറ്റിനെതിരെ അന്വേഷണം വേണമെന്ന് ഹൈക്കോടതി. പ്രതി അവശനിലയിലായിട്ടും പ്രതിയെ ആശുപത്രിയിലാക്കുന്നതിന് പകരം എന്തിനാണ് മജിസ്ട്രേട് റിമാൻഡ് ചെയ്തതെന്ന് ഹൈക്കോടതി ചോദിച്ചു. മരിച്ച രാജ് കുമാറിന്‍റെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതിയുടെ ഇടപെടൽ.

തൊടുപുഴ ചീഫ് ജുഡീഷ്യൽ മജിസ്ട്രേടിനാണ് കോടതി നിർദ്ദേശം നൽകിയിരിക്കുന്നത്. മജിസ്ട്രേടിനു മുമ്പിൽ ഹാജരാക്കുമ്പോൾ രാജ് കുമാർ അവശനിലയിൽ ആയിരുന്നു. എന്നിട്ടും എന്തുകൊണ്ടാണ് ആശുപത്രിയിൽ പ്രവേശിപ്പിക്കാതെ റിമാൻഡ് ചെയ്തത് എന്തു കൊണ്ടാണെന്നും കോടതി ചോദിക്കുന്നു.

'എം.എം മണിയെ ഇടുക്കിയിലെ പൊലീസ് മന്ത്രിയാക്കിയിട്ടുണ്ടോ? തിന്നുന്ന മന്ത്രിക്ക് കൊല്ലുന്ന പൊലീസ്': സർക്കാരിനെതിരെ പ്രതിപക്ഷം

ജൂൺ 15 ന് ആയിരുന്നു രാജ് കുമാറിനെ റിമാൻഡ് ചെയ്തത്. നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിൽ നിന്ന് രാജ് കുമാറിനെ നെടുങ്കണ്ടം കോടതിയിലേക്കാണ് കൊണ്ടു പോകേണ്ടിയിരുന്നത്. എന്നാൽ, നെടുങ്കണ്ടം മജിസ്ട്രേറ്റ് അവധിയായതിനാൽ ഇടുക്കി മജിസ്ട്രേടിന് മുന്നിൽ ഹാജരാക്കി. റിമാൻഡ് ചെയ്യാനുള്ള ഉത്തരവ് ഇടുക്കി മജിസ്ട്രേട് ആയ രശ്മി രവീന്ദ്രൻ ആണ് നൽകിയത്.

എന്നാൽ, റിമാൻഡിലിരിക്കെ രാജ് കുമാർ മരിച്ച പശ്ചാത്തലത്തിലാണ് ഇടുക്കി മജിസ്ട്രേറ്റിന് വീഴ്ച സംഭവിച്ചിട്ടുണ്ടോയെന്ന് അന്വേഷിക്കാൻ ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്.

First published: July 1, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...