പിറവം പള്ളിയുടെ താക്കോൽ ഓർത്തഡോക്സ് സഭയ്ക്ക് കൈമാറണം; ഹൈക്കോടതി

പിറവം സെന്റ്‌മേരീസ് പള്ളിയില്‍ സുപ്രീംകോടതി ഉത്തരവ് നടപ്പാക്കാന്‍ പൊലിസ് സംരക്ഷണം ഒരുക്കണമെന്ന ഓര്‍ത്തഡോക്‌സ് പക്ഷത്തിന്റെ ഹര്‍ജിയാണ് ഹൈക്കോടതി പരിഗണിച്ചത്.

News18 Malayalam | news18-malayalam
Updated: October 10, 2019, 4:47 PM IST
പിറവം പള്ളിയുടെ താക്കോൽ ഓർത്തഡോക്സ് സഭയ്ക്ക് കൈമാറണം; ഹൈക്കോടതി
court order
  • Share this:
കൊച്ചി: പിറവം വലിയ പള്ളിയുടെ താക്കോല്‍ ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് കൈമാറാന്‍ ജില്ലാ കലക്ടര്‍ക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കി. മതിയായ പൊലിസ് സംരക്ഷണം പള്ളിയിലും പരിസര പ്രദേശത്തും ഏര്‍പ്പെടുത്തണമെന്നും കോടതി നിര്‍ദേശിച്ചു.

പിറവം സെന്റ്‌മേരീസ് പള്ളിയില്‍ സുപ്രീംകോടതി ഉത്തരവ് നടപ്പാക്കാന്‍ പൊലിസ് സംരക്ഷണം ഒരുക്കണമെന്ന ഓര്‍ത്തഡോക്‌സ് പക്ഷത്തിന്റെ ഹര്‍ജിയാണ് ഹൈക്കോടതി പരിഗണിച്ചത്. പള്ളിയുടെ നിയന്ത്രണം നിലവില്‍ ജില്ലാ കലക്ടറെ ഏല്‍പ്പിച്ച് കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. കോടതി അനുമതിയോടെ ഓര്‍ത്തഡോക്‌സ് പക്ഷം ഞായറാഴ്ച കുര്‍ബാനയും നടത്തിയിരുന്നു.

also read:'101 വെട്ടുവെട്ടിയാലും വായ്ത്തല പോകാത്ത വാക്കത്തി ഉണ്ടാക്കും '; പരിഹാസവുമായി ജേക്കബ് തോമസ്

ഇടവകാംഗങ്ങള്‍ക്ക് മതപരമായ ചടങ്ങുകളില്‍ പങ്കെടുക്കാമെന്നും മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ വേണ്ട സംരക്ഷണം നല്‍കണമെന്നും കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ഇന്നലെ കേസ് പരിഗണിച്ചപ്പോള്‍ പള്ളിയുടെ താക്കോല്‍ ഓര്‍ത്തഡോക്‌സ് സഭാ വികാരിക്ക് കൈമാറാന്‍ കോടതി നിര്‍ദേശിച്ചിരുന്നു.

കലക്ടറുടെ കൈവശമുള്ള താക്കോല്‍ കൈമാറാനായിരുന്നു കോടതിയുടെ നിര്‍ദേശം. എന്നാല്‍ ഇന്നലെ യാക്കോബായ വിഭാഗം ഇതിനെ കോടതിയില്‍ എതിര്‍ത്തു. ഈ സാഹചര്യത്തില്‍ ഇന്ന് യാക്കോബായ വിഭാഗത്തിന്റെ വാദം കൂടി കേട്ട ശേഷമാണ് കോടതി നിര്‍ദേശം നല്‍കിയത്. പള്ളിക്കു കീഴിലുള്ള ചാപ്പലുകളുടെ വിശദാംശങ്ങള്‍ ജില്ലാകളക്ടര്‍ കോടതിയില്‍ സമര്‍പ്പിച്ചു.
First published: October 10, 2019, 4:47 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading