• HOME
  • »
  • NEWS
  • »
  • kerala
  • »
  • Popular Front of India വിദ്വേഷ മുദ്രാവാക്യ കേസ്: 'റാലിയില്‍ എന്തും വിളിച്ച് പറയാനാകില്ല', ശക്തമായ നടപടി വേണമെന്ന് ഹൈക്കോടതി

Popular Front of India വിദ്വേഷ മുദ്രാവാക്യ കേസ്: 'റാലിയില്‍ എന്തും വിളിച്ച് പറയാനാകില്ല', ശക്തമായ നടപടി വേണമെന്ന് ഹൈക്കോടതി

സംഭവത്തില്‍ കേസെടുത്ത് അന്വേഷണം നടത്തുകയാണെന്നും രണ്ടു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു

കേരള ഹൈക്കോടതി

കേരള ഹൈക്കോടതി

  • Share this:
    കൊച്ചി: പോപ്പുലര്‍ ഫ്രണ്ട് റാലിക്കിടെ കുട്ടി വിദ്വേഷ മുദ്രാവാക്യം വിളിച്ച സംഭവത്തില്‍ ഹൈക്കോടതി ഇടപെടുന്നു. സംഭവം ദൗര്‍ഭാഗ്യകരമാണെന്ന് വിലയിരുത്തിയ ഹൈക്കോടതി റാലിയില്‍ എന്തും വിളിച്ചു പറയാനാകില്ലെന്നും വ്യക്തമാക്കി. സംഘാടകര്‍ക്കെതിരേ ശക്തമായനടപടി വേണമെന്നും റാലിക്കെതിരേ നല്‍കിയ ഹര്‍ജി പരിഗണിക്കുന്നതിനിടെ ഹൈക്കോടതി ചൂണ്ടിക്കാട്ടി. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം നടത്തുകയാണെന്നും രണ്ടു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

    റാലിയില്‍ വിദ്വേഷ മുദ്രാവാക്യം വിളിച്ച കുട്ടി പള്ളുരുത്തി സ്വദേശിയാണെന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാല്‍ കുട്ടിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല. കുട്ടിയെ കണ്ടെത്താന്‍ ആലപ്പുഴയില്‍ നിന്നുള്ള പോലീസ് സംഘമെത്തിയെങ്കിലും പള്ളുരുത്തി തങ്ങള്‍ നഗറിലെ അവരുടെ വീട് അടച്ചിട്ടിരിക്കുകയാണ്. തറവാട്ടുവീട്ടിലും പരിശോധന നടത്തി. കുട്ടിയും കുടുംബവും ഒളിവിലാണെന്നാണ് സൂചന.

    Also Read- Popular Front of India വിദ്വേഷ മുദ്രാവാക്യ കേസ്: കുട്ടിക്ക് മുദ്രാവാക്യം വിളിക്കാൻ പരിശീലനം നല്‍കിയെന്ന് റിമാന്‍റ് റിപ്പോര്‍ട്ട്

    ഇവരെ കുറേ ദിവസമായി കാണാനില്ലെന്നാണ് ബന്ധു പോലീസിനോട് പറഞ്ഞത്. തങ്ങള്‍ നഗര്‍ സ്വദേശിയായ കുട്ടിയുടെ പിതാവ് എസ്.ഡി.പി.ഐ. പ്രവര്‍ത്തകനാണെന്നാണ് പോലീസിനു കിട്ടിയ വിവരം. പൗരത്വ നിയമ ഭേദഗതിക്കെതിരേ നടന്ന പ്രതിഷേധത്തിലും ഇതേ കുട്ടി മുദ്രാവാക്യം വിളിക്കുന്ന വീഡിയോ പുറത്തുവന്നതായി പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

    മുദ്രാവാക്യം വിളിക്ക് പള്ളുരുത്തി, തോപ്പുംപടി ഭാഗത്തുള്ളവരുടെ ഉച്ചാരണ ശൈലിയുമായി സാമ്യമുള്ളതിനാലാണ് ആലപ്പുഴ പോലീസിന്റെ തിരച്ചില്‍ ഇവിടേക്ക് എത്തിയത്. ജുവനൈല്‍ നീതി നിയമപ്രകാരം കുട്ടിയുടെ അവകാശങ്ങള്‍ സംരക്ഷിച്ചുകൊണ്ടായിരിക്കും കുട്ടിയെ കണ്ടെത്താനുള്ള ശ്രമമെന്ന് പോലീസ് പറഞ്ഞു. കുട്ടിയെ കണ്ടെത്തിയാല്‍ മാത്രമേ ഗൂഢാലോചന വ്യക്തമാകൂവെന്ന നിലപാടിലാണ് പോലീസ്. കുട്ടിയെ തോളിലേറ്റി പ്രകടനത്തില്‍ പങ്കെടുത്ത ഈരാറ്റുപേട്ട സ്വദേശി അന്‍സാര്‍ നേരത്തേ അറസ്റ്റിലായിരുന്നു.

     Also Read- 'എന്തും വിളിച്ചുപറയാവുന്ന നാടല്ല കേരളം, വർഗീയ ശക്തികളോട് വിട്ടുവീഴ്ചയില്ല'; മുഖ്യമന്ത്രി

    മതവിദ്വേഷം ഉണ്ടാക്കുന്ന തരത്തില്‍ മുദ്രാവാക്യം വിളിക്കാന്‍ കുട്ടിക്ക് പരിശീലനം നല്‍കിയെന്ന് പൊലീസിന്‍റെ റിമാന്‍റ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. മതവിദ്വേഷത്തിന് പുറമെ പ്രതികൾക്കെതിരെ ബാലനീതി നിയമപ്രകാരമുള്ള കുറ്റങ്ങളും ചുമത്തി. അതേസമയം SDPIയുടെയും പോപ്പുലർ ഫ്രണ്ടിന്റെയും പരിപാടികളിൽ വിവാദത്തിൽ ഉൾപ്പെട്ട കുട്ടി സജീവ സാന്നിധ്യമാണെന്നു പൊലീസ് സ്ഥിരീകരിച്ചു.

    കുട്ടിയെ തോളിലേറ്റിയ അന്‍സാറിനെ റിമാന്റ് ചെയ്യുന്നതിന്റെ ഭാഗമായി സമർപ്പിച്ച റിപ്പോര്‍ട്ടിലാണ് പോലീസ് ഗുരുതര ആരോപണങ്ങൾ ഉന്നയിക്കുന്നത്. വിവിധ മത വിഭാഗങ്ങൾതമ്മിൽ മതസ്പർദ്ധ വളർത്താൻ   പ്രതികൾ ലക്ഷ്യമിട്ടിരുന്നു എന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇതിനായി കുട്ടിയെ ചുമലിലേറ്റി മറ്റു സമുദായങ്ങളിലുള്ളവരെ ആക്രമിക്കുന്നതിന് പ്രേരിപ്പിക്കുന്ന രീതിയിൽ മുദ്രാവാക്യം വിളിപ്പിച്ചു. പ്രകോപനപരമായ മുദ്രാവാക്യം വിളിക്കാന്‍ കുട്ടിക്ക് പ്രത്യേകം പരിശീലനം നല്‍കിയിട്ടുണ്ട്. എവിടെ വെച്ചാണ് പരിശീലനം നൽകിയതെന്ന് കണ്ടെത്തണം. ആരാണ് പരിശീലിപ്പിച്ചതെന്നും ഇതിനായി, ഗൂഢാലോചന നടന്നിട്ടുണ്ടോ എന്നന്വേഷിക്കണമെന്നും റിമാന്‍റ് റിപ്പോർട്ടിൽ പറയുന്നു.

    ബാബ്‌റി മസ്ജിദ്, ഗ്യാന് വ്യാപി വിഷയങ്ങള്‍ മുദ്രാവാക്യങ്ങളില്‍ ഉൾപ്പെടുത്തിയതിനു പിന്നില്‍ ഗൂഢലക്ഷ്യങ്ങളുണ്ടെന്നും പൊലീസ് ആരോപിക്കുന്നു. അതേസമയം, കുട്ടി പോപ്പുലർ ഫ്രണ്ട്, SDPI പരിപാടികളിലെ സ്ഥിര സാന്നിധ്യമാണെന്നു തെളിയിക്കുന്ന കൂടുതൽ ദൃശ്യങ്ങൾ ന്യൂസ് 18ന് ലഭിച്ചു.
    Published by:Arun krishna
    First published: