നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • Kerala Gold | സ്വർണ കള്ളകടത്ത് വ്യാജ പ്രചരണത്തിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ഹൈകോടതി മുൻ ജഡ്ജി

  Kerala Gold | സ്വർണ കള്ളകടത്ത് വ്യാജ പ്രചരണത്തിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ഹൈകോടതി മുൻ ജഡ്ജി

  അഡ്മിനിസ്ട്രേറ്റ് ട്രിബ്യൂണലിലേക്ക് തന്റെ പേരാണ് ചീഫ് ജസ്റ്റിസ് നല്‍കിയിരിക്കുന്നത് എന്നാണ് അറിയുന്നത്. ഇത് തടയുകയായിരിക്കും ഇത്തരം വ്യാജപ്രചരണം ഉയര്‍ത്തുന്നവര്‍ക്ക് പിന്നിലെന്നും അദ്ദേഹം പറഞ്ഞു.

  ഹൈക്കോടതി റിട്ടയർഡ് ജഡ്ജി ജസ്റ്റിസ് സി.കെ അബ്ദുള്‍ റഹിം

  ഹൈക്കോടതി റിട്ടയർഡ് ജഡ്ജി ജസ്റ്റിസ് സി.കെ അബ്ദുള്‍ റഹിം

  • News18
  • Last Updated :
  • Share this:
  കൊച്ചി: സ്വർണ കള്ളകടത്ത് വ്യാജ പ്രചരണത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഹൈക്കോടതി റിട്ടയർഡ് ജഡ്ജി ജസ്റ്റിസ് സി.കെ അബ്ദുള്‍ റഹിം. തനിക്ക് കൊല്‍ക്കത്തയിലോ ചെന്നൈയിലോ ബന്ധുക്കളിലെന്നും ജസ്റ്റിസ് സി.കെ അബ്ദുള്‍ റഹിം വ്യക്തമാക്കി.

  താന്‍ എൻ.ഐ.എ നിരീക്ഷണത്തിലാണെന്ന രീതിയിലും പ്രചരണം നടക്കുന്നു. തനിക്ക് നിരീക്ഷണം ഏര്‍പ്പെടുത്തിയതായി അറിയില്ല. അങ്ങേയറ്റം മോശമായ പ്രചരണമാണ് ചിലര്‍ നടത്തുന്നതെന്നും ജസ്റ്റിസ് അബ്ദുള്‍ റഹിം ന്യൂസ് 18നോട് പറഞ്ഞു.

  You may also like:നിരക്കുകളിൽ മാറ്റമില്ല; റിപ്പോ നാല് ശതമാനത്തിലും റിവേഴ്സ് റിപ്പോ 3.3 ശതമാനത്തിലും തുടരും [NEWS]സരിത്തും സ്വപ്നയും വിവാഹത്തിന് ആലോചിച്ചു [NEWS] ആന്റിജൻ പരിശോധന കൂട്ടാൻ തീരുമാനം; രണ്ടരലക്ഷം പരിശോധനാ കിറ്റുകൾ വാങ്ങും [NEWS]

  സ്വർണ കളളക്കടത്തില്‍ ഒരു ഹൈക്കോടതി റിട്ടയർഡ് ജഡ്ജി എന്‍ഐഎ നിരീക്ഷണത്തില്‍ ആണെന്നും ബന്ധുവിനെ കസ്റ്റഡിയിൽ എടുത്തുവെന്നുവാണ് ചില മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയത്. ഇത് അബ്ദുള്‍ റഹിമാണെന്ന് സൂചന നല്‍കുന്ന രീതിയിലായിരുന്നു വാര്‍ത്ത. ഇത്തരം പ്രചരണം നടത്തിയവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നാണ് ജസ്റ്റിസ് സി.കെ അബ്ദുള്‍ റഹിം അറിയിച്ചത്.

  അഡ്മിനിസ്ട്രേറ്റ് ട്രിബ്യൂണലിലേക്ക് തന്റെ പേരാണ് ചീഫ് ജസ്റ്റിസ് നല്‍കിയിരിക്കുന്നത് എന്നാണ് അറിയുന്നത്. ഇത് തടയുകയായിരിക്കും ഇത്തരം വ്യാജപ്രചരണം ഉയര്‍ത്തുന്നവര്‍ക്ക് പിന്നിലെന്നും അദ്ദേഹം പറഞ്ഞു. പതിനൊന്ന് വര്‍ഷം ജഡ്ജിയായിരുന്ന തന്നെ അറിയുന്നവർ ഇത്തരം വ്യാജ പ്രചരണങ്ങള്‍ മനസ്സിലാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
  Published by:Joys Joy
  First published:
  )}