• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

പഞ്ചായത്ത് തെരഞ്ഞെടുപ്പിന് 2015ലെ വോട്ടര്‍ പട്ടിക; കോൺഗ്രസ് നേതാക്കളുടെ ഹർജി 30 ന് പരിഗണിക്കും 

2019ലെ ലോകസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടര്‍ പട്ടികയുടെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് നടത്തണമെന്നും  2015ലെ പട്ടിക പുതുക്കുന്നതിനുള്ള നടപടികള്‍ സ്റ്റേ ചെയ്യണം എന്നും ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി . 

News18 Malayalam | news18-malayalam
Updated: January 21, 2020, 11:24 PM IST
പഞ്ചായത്ത് തെരഞ്ഞെടുപ്പിന് 2015ലെ വോട്ടര്‍ പട്ടിക; കോൺഗ്രസ് നേതാക്കളുടെ ഹർജി 30 ന് പരിഗണിക്കും 
കേരള ഹൈക്കോടതി
  • Share this:
കൊച്ചി: 2015ലെ വോട്ടര്‍ പട്ടിക അടിസ്ഥാനമാക്കി പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടത്തുന്നതിനെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി 30 ന് പരിഗണിക്കും.

also read: പന്തീരാങ്കാവ് യു എ പി എ കേസ്; അലന്‍ ഷുഹൈബിനെയും താഹ ഫസലിനെയും എന്‍ ഐ എ കസ്റ്റഡിയില്‍ വിട്ടു

2019ലെ ലോകസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടര്‍ പട്ടികയുടെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് നടത്തണമെന്നും  2015ലെ പട്ടിക പുതുക്കുന്നതിനുള്ള നടപടികള്‍ സ്റ്റേ ചെയ്യണം എന്നും ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി . കോണ്‍ഗ്രസ് നേതാക്കളായ എന്‍ വേണുഗോപാല്‍, എം മുരളി, കെ സുരേഷ്ബാബു എന്നിവരാണ് ഹൈക്കോടതിയെ സമീപിച്ചത് .

സമാന ആവശ്യം ഉന്നയിച്ച് നാദാപുരം മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് സൂപ്പി നെരിക്കാട്ടേരി ഉള്‌പെടെയുള്ളവര് നല്‍കിയ ഹരജിയില് ഹൈക്കോടതി തെരഞ്ഞെടുപ്പ് കമ്മിഷന്റെ വിശദീകരണം തേടിയിട്ടുണ്ട്. ഈ ഹര്‍ജിയും ഹൈക്കോടതി 30 ന് പരിഗണിക്കുന്നുണ്ട്.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: January 21, 2020
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍