കൊച്ചിയിലെ വെള്ളക്കെട്ട് | ഇടപെട്ട് ഹൈക്കോടതി; നഗരസഭയ്ക്ക് കഴിയുന്നില്ലെങ്കിൽ കളക്ടർക്ക് ഇടപെടാം

മുല്ലശേരി കനാലിന്റെ കാര്യത്തില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപടി വേണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു.

News18 Malayalam | news18
Updated: July 30, 2020, 10:55 PM IST
കൊച്ചിയിലെ വെള്ളക്കെട്ട് | ഇടപെട്ട് ഹൈക്കോടതി; നഗരസഭയ്ക്ക് കഴിയുന്നില്ലെങ്കിൽ കളക്ടർക്ക് ഇടപെടാം
highcourt
  • News18
  • Last Updated: July 30, 2020, 10:55 PM IST
  • Share this:
കൊച്ചി: കൊച്ചിയിലെ വെള്ളക്കെട്ടില്‍ ഇടപെട്ട് ഹൈക്കോടതി. വെള്ളക്കെട്ട് നീക്കാന്‍ നഗരസഭയ്ക്ക് കഴിയുന്നില്ലെങ്കിൽ കളക്ടർക്ക് ഇടപെടാമെന്ന് ഹൈക്കോടതി വ്യക്തമാക്കി.

സ്വമേധയ സ്വീകരിച്ച കേസിലാണ് ജസ്റ്റിസ് ദേവന്‍രാമചന്ദ്രന്റെ നിര്‍ദേശം. വെള്ളക്കെട്ട് വിഷയത്തില്‍ ദുരന്തനിവാരണ നിയമപ്രകാരം കളക്ടര്‍ക്ക് നടപടിയെടുക്കാം.

കളക്ടറോടും നഗരസഭാ സെക്രട്ടറിയോടും ഹൈക്കോടതി റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. കേസ് വീണ്ടും പരിഗണിക്കുന്ന  ചൊവ്വാഴ്ചയ്ക്ക് മുമ്പ് റിപ്പോര്‍ട്ട് നല്‍കണം. മുല്ലശേരി കനാലിന്റെ കാര്യത്തില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപടി വേണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു.

You may also like:ശിവശങ്കറിന് ക്ലീൻചിറ്റ് കിട്ടിയിട്ടില്ല; മുഖ്യമന്ത്രിയുടെ രാജി ആവശ്യത്തിൽ പ്രതിപക്ഷം കടുത്ത നീക്കത്തിന് [NEWS]ബലി പെരുന്നാള്‍: കണ്ടെയ്‌മെന്റ് സോണുകളില്‍ കൂട്ടപ്രാര്‍ത്ഥനകളോ ബലി കര്‍മ്മങ്ങളോ പാടില്ല [NEWS] നടന്‍ അനിൽ മുരളി അന്തരിച്ചു [NEWS]

പി ആൻഡ് ടി കോളനിയിലെ താമസക്കാരുടെ പുനരധിവാസം സംബന്ധിച്ച് സ്വീകരിച്ച നടപടികള്‍ സര്‍ക്കാര്‍ അറിയിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. കോര്‍പറേഷനെക്കൊണ്ട് നടക്കില്ലെങ്കില്‍ പ്രവര്‍ത്തികള്‍ ജില്ല കളക്ടര്‍ ഏറ്റെടുക്കണമെന്നും  കോടതി വ്യക്തമാക്കി.
Published by: Joys Joy
First published: July 30, 2020, 10:46 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading