'കോതമംഗലം പള്ളിക്കേസിൽ വിധി പുറപ്പടുവിച്ച തന്നെ ജീവനോടെ കത്തിക്കുമെന്ന് ഭീഷണിക്കത്ത് ലഭിച്ചു': ഹൈക്കോടതി ജസ്റ്റിസ്

കോതമംഗലം പള്ളിക്കേസിൽ ജില്ലാ കളക്ടറെ വിളിച്ചുവരുത്തി ഹൈക്കോടതി ശാസിച്ചു

News18 Malayalam | news18-malayalam
Updated: February 25, 2020, 4:44 PM IST
'കോതമംഗലം പള്ളിക്കേസിൽ വിധി പുറപ്പടുവിച്ച തന്നെ ജീവനോടെ കത്തിക്കുമെന്ന് ഭീഷണിക്കത്ത് ലഭിച്ചു': ഹൈക്കോടതി ജസ്റ്റിസ്
ഹൈക്കോടതി
  • Share this:
കൊച്ചി: കോതമംഗലം പള്ളിക്കേസിൽ ജില്ലാ കളക്ടറെ വിളിച്ചുവരുത്തി ഹൈക്കോടതി ശാസിച്ചു. കോടതി ഉത്തരവ് നടപ്പാക്കിയില്ലങ്കിൽ കലക്ടറെ ജയിലിലടച്ച് മറ്റ് മാർഗങ്ങൾ തേടേണ്ടി വരുമെന്നും കോടതി വ്യക്തമാക്കി. വിധി പുറപ്പെടുവിച്ച തന്നെ ജീവനോടെ കത്തിക്കുമെന്ന് ഭീഷണിക്കത്ത് ലഭിച്ചെന്നും ജസ്റ്റിസ് പി ബി സുരേഷ് കുമാർ പറഞ്ഞു.

കോതമംഗലം പള്ളി ഏറ്റെടുത്ത് ഓർത്തഡോക്സ് വിഭാഗത്തിന് കൈമാറാൻ സ്വീകരിച്ച നടപടി നേരിട്ടെത്തി വിശദീകരിക്കാൻ ജില്ലാ കലക്ടർ എസ്. സുഹാസിന് ഹൈക്കോടതി നിർദേശം നൽകിയിരുന്നു. കോടതിയലക്ഷ്യ ഹരജി പരിഗണനയ്ക്കെത്തിയപ്പോൾ കലക്ടർ എത്തിയിട്ടില്ലെന്നറിഞ്ഞ കോടതി, അഞ്ചു മിനിറ്റിനകം കളക്ടർ ഹാജരാകാൻ കർശന നിർദേശം നൽകി. ഹാജരായില്ലങ്കിൽ ജാമ്യമില്ലാ അറസ്റ്റ് വാറൻറ് പുറപ്പെടുവിക്കേണ്ടി വരുമെന്നും ജസ്റ്റിസ് പി ബി സുരേഷ് കുമാർ മുന്നറിയിപ്പ് നൽകി.

Also read: മദ്യപസംഘത്തിന്റെ കുത്തേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

ഉടൻ ജില്ലാ കലക്ടർ കോടതിയിലെത്തി. തുടർന്ന് ഡയസിനടുത്തേക്ക് വിളിച്ച് കോടതിയുത്തരവിന്റെ ഗൗരവം അറിയില്ലേയെന്ന് ചോദിച്ചു. ഉത്തരവ് നടപ്പാക്കാൻ നിങ്ങൾ ബാധ്യസ്ഥനാണന്ന് വ്യക്തമാക്കിയ കോടതി ഹർജിക്കാരനോടും മറുപടി പറയേണ്ടതുണ്ടെന്നും ചൂണ്ടിക്കാട്ടി. ഉദ്യോഗസ്ഥർ നിയമം നടപ്പാക്കിയില്ലങ്കിൽ മറ്റ് മാർഗങ്ങൾ തേടേണ്ടി വരുമെന്നും മുന്നറിയിപ്പ് നൽകി. പല പള്ളികളിൽ ഉത്തരവ് നടപ്പാക്കേണ്ടതിനാലാണ് കാലതാമസമുണ്ടാകുന്നതെന്നും രണ്ട് മാസത്തിനകം വിധി നടപ്പാക്കാമെന്നും സർക്കാർ അറിയിച്ചു.

എന്നാൽ സാവകാശം അനുവദിക്കാനാവില്ലന്ന് വ്യക്തമാക്കിയ കോടതി, കോടതിയലക്ഷ്യ ഹർജി വിധി പറയാൻ മാറ്റി. ഇതിനിടെ കോതമംഗലം പള്ളിക്കേസിൽ സർക്കാരിന്റെ അപ്പീലിൽ സാങ്കേതിക പിഴവുകളുള്ളതിനാൽ തിരുത്തി അപ്പീൽ വീണ്ടും നൽകാൻ ഹൈക്കോടതി സർക്കാരിന് നിർദേശം നൽകി. പ്രധാന ഉത്തരവിന് പകരം പുനഃപരിശോധനാ ഹർജി തള്ളിയ ഉത്തരവിന് എതിരെയാണ് സർക്കാർ അപ്പീൽ നൽകിയത്. ഇത് നിലനിൽക്കില്ലെന്നും പ്രധാന ഉത്തരവിനെ ചോദ്യം ചെയ്തു അപ്പീൽ നൽകാനും കോടതി നിർദേശിച്ചു.
First published: February 25, 2020, 4:31 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading