നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • Kerala Gold Smuggling | സ്വർണക്കടത്ത് ഉള്‍പ്പടെയുള്ള വിഷയങ്ങളില്‍ മുഖ്യമന്ത്രിക്കെതിരെ അന്വേഷണം വേണമെന്ന  ഹര്‍ജി ഹൈക്കോടതി തള്ളി

  Kerala Gold Smuggling | സ്വർണക്കടത്ത് ഉള്‍പ്പടെയുള്ള വിഷയങ്ങളില്‍ മുഖ്യമന്ത്രിക്കെതിരെ അന്വേഷണം വേണമെന്ന  ഹര്‍ജി ഹൈക്കോടതി തള്ളി

  ആലപ്പുഴ സ്വദേശിയായ മാധ്യമപ്രവര്‍ത്തകന്‍ മൈക്കിള്‍ വർഗീസാണ് അഡ്വ. മാത്യു നെടുമ്പാറ വഴി ഹര്‍ജി നല്കിയത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി തള്ളി ഉത്തരവായത്.

  highcourt

  highcourt

  • News18
  • Last Updated :
  • Share this:
  കൊച്ചി: സ്വർണക്കടത്ത് ഉൾപ്പെടെയുള്ള വിഷയങ്ങളില്‍ മുഖ്യമന്ത്രിക്കെതിരെ അന്വേഷണം വേണമെന്ന ഹര്‍ജി  ഹൈക്കോടതി തള്ളി.

  സ്വർണക്കടത്ത്, സ്പ്രിംങ്ക്ളര്‍, ബെഫ്കോ ആപ്പ്, ഇ-മൊബിലിറ്റി കണ്‍സള്‍ട്ടന്‍സി തുടങ്ങിയ മുഖ്യമന്ത്രിയും എം.ശിവശങ്കരന്‍ ഐ.എ.എസും ആരോപണവിധേയരായ ഇടപാടുകളെക്കുറിച്ച് സി.ബി.ഐ, എന്‍.ഐ.എ, കസ്റ്റംസ് എന്നിവ പൊലീസിന്റെ സഹകരണത്തോടെ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി.

  You may also like:തലസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷം; നിയമസഭാ സമ്മേളനം മാറ്റിവയ്‌ക്കാൻ സാധ്യത [NEWS]മക്കളുടെ മുമ്പിൽ വെച്ച് വെടിയേറ്റ മാധ്യമപ്രവർത്തകൻ മരിച്ചു; 9 പേർ അറസ്റ്റിൽ [NEWS] വിദേശകാര്യമന്ത്രാലയത്തെ അറിയിക്കാതെ നയതന്ത്ര പ്രതിനിധികൾക്ക് സുരക്ഷ [NEWS]

  എത്രയും വേഗത്തില്‍ FIR രജിസ്റ്റര്‍ ചെയ്തു അന്വേഷണം ആരംഭിക്കണമെന്നും ഈ ഇടപാടുകള്‍ ദേശീയ സുരക്ഷയ്ക്ക് പോലും ഭീഷണിയാണ് എന്നുമാണ് ഹര്‍ജിയില്‍ പറഞ്ഞിരുന്നത്. ഹൈക്കോടതി ഉത്തരവ് ഉണ്ടെങ്കില്‍ മാത്രമേ അത്തരമൊരു അന്വേഷണം നടക്കുകയുള്ളൂ.

  ആലപ്പുഴ സ്വദേശിയായ മാധ്യമപ്രവര്‍ത്തകന്‍ മൈക്കിള്‍ വർഗീസാണ് അഡ്വ. മാത്യു നെടുമ്പാറ വഴി ഹര്‍ജി നല്കിയത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി തള്ളി ഉത്തരവായത്.
  Published by:Joys Joy
  First published:
  )}