News18 MalayalamNews18 Malayalam
|
news18-malayalam
Updated: October 1, 2020, 3:23 PM IST
bishop franko
കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ വിചാരണ നീട്ടിവെക്കണമെന്ന
ബിഷപ്പ് ഫ്രാങ്കോയുടെ ഹര്‍ജി തള്ളി ഹൈക്കോടതി. കോവിഡിന്റെ പശ്ചാത്തലത്തില്‍ കേസിന്റെ വിചാരണ രണ്ടു മാസത്തേക്ക് നീട്ടിവെക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഫ്രാങ്കോയുടെ ഹര്‍ജി. ഇത് ഫയലില്‍ സ്വീകരിക്കാതെ തള്ളുകയും വിചാരണ തുടരാമെന്നും കോടതി നിര്‍ദേശിച്ചു.
കോട്ടയത്തെ വിചാരണ കോടതിയില്‍ തിങ്കളാഴ്ച തുടരും.പ്രോസിക്യൂഷന്റെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്നാണ ഹൈക്കോടതി ഹര്‍ജി തള്ളിയത്. പ്രധാന സാക്ഷികള്‍ക്ക് ഭീഷണിയുള്ളതിനാല്‍ പൊലീസ് സംരക്ഷണയിലാണ് കോടതിയിലേക്ക് കൊണ്ടു പോകുന്നതും തിരിച്ച് കൊണ്ടു വരുന്നതും.
Also Read:
ബലാത്സംഗ കേസില്‍ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന് ഫ്രാങ്കോ മുളയ്ക്കല്‍; ആവശ്യം തള്ളി സുപ്രീം കോടതി
സാക്ഷികള്‍ ഇത്രയേറെ പ്രതിസന്ധിയില്‍ ജീവിക്കുമ്പോള്‍ വിചാരണ നീട്ടി വക്കുന്നത് ഉചിതമല്ലെന്ന് ഇരയുടെ അഭിഭാഷകന് വാദിച്ചു. പ്രോസിക്യൂഷനു വേണ്ടി സ്പെഷല്‍ പബ്ളിക് പ്രോസിക്യൂട്ടറായ അഡ്വ. അംബികാദേവി, അഡ്വ ജിതേഷ് ബാബുവും ഹാജരായി. വിചാരണ കോടതി ഫ്രാങ്കോയുടെ നടപടിയില്‍ വിമര്‍ശിച്ചിരുന്നു.
Published by:
user_49
First published:
October 1, 2020, 3:21 PM IST