നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • കോതമംഗലം പള്ളി കേസ്; കേന്ദ്രസേനയെ നിയോഗിക്കേണ്ടി വരുമെന്ന് ഹൈക്കോടതി

  കോതമംഗലം പള്ളി കേസ്; കേന്ദ്രസേനയെ നിയോഗിക്കേണ്ടി വരുമെന്ന് ഹൈക്കോടതി

  പള്ളി ഏറ്റെടുത്തു കൈമാറണം എന്ന ഉത്തരവ് സര്‍ക്കാര്‍ നടപ്പാക്കാത്ത സാഹചര്യത്തില്‍ ആണ് കോടതിയുടെ മുന്നറിയിപ്പ്

  highcourt

  highcourt

  • Share this:
  കൊച്ചി: കോതമംഗലം പള്ളി ഏറ്റെടുത്തു ഓര്‍ത്തഡോക്‌സ് സഭയ്ക്ക് കൈമാറണം എന്ന ഉത്തരവ് നടപ്പാക്കാന്‍ കേന്ദ്രസേനയെ നിയോഗിക്കേണ്ടി വരുമെന്ന് ഹൈക്കോടതി. പള്ളി ഏറ്റെടുത്തു കൈമാറണം എന്ന ഉത്തരവ് സര്‍ക്കാര്‍ നടപ്പാക്കാത്ത സാഹചര്യത്തില്‍ ആണ് കോടതിയുടെ മുന്നറിയിപ്പ്.

  കേസിന്റെ വിശദാംശങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ അഭിഭാഷകനു കൈമാറാനും കോടതി നിര്‍ദേശിച്ചു. അടുത്ത ചൊവ്വാഴ്ച കേസ് പരിഗണിക്കുമ്പോള്‍ കേന്ദ്രസര്‍ക്കാര്‍ അഭിഭാഷകന്‍ ഹാജരാകണം എന്ന് ജസ്റ്റിസ് പിബി സുരേഷ്‌കുമാര്‍ ഉത്തരവിട്ടു. വിധി നടത്തിപ്പിന് കൂടുതല്‍ സമയം വേണമെന്ന സര്‍ക്കാര്‍ ആവശ്യവും കോടതി തള്ളി.
  You may also like:'ഏറെ ആദരവോടെ പറയട്ടെ, അങ്ങയുടെ അണികളിൽ നിന്ന് സൈബർ ആക്രമണം നേരിട്ടയാളാണ് ഞാൻ'; മുഖ്യമന്ത്രിയോട് നടി ലക്ഷ്മി പ്രിയ [NEWS]എല്ലാ മരണങ്ങളും കോവിഡ് മരണങ്ങളല്ല; കോവിഡ് മരണം കണക്കാക്കുന്നതെങ്ങനെ? ആരോഗ്യമന്ത്രി പറയുന്നു [NEWS] CDR Row| കോവിഡ് ബാധിതരുടെ ഫോൺകോൾ വിവരശേഖരണം; ഉത്തരവ് പിൻവലിക്കണമെന്ന് മുഖ്യമന്ത്രിയോട് പ്രതിപക്ഷ നേതാവ് [NEWS]
  പോലീസുകാര്‍ കോവിഡ് ഡ്യൂട്ടിയില്‍ ആയതിനാലാണ് പള്ളി ഏറ്റെടുക്കുന്നതിന് കാലതാമസം ഉണ്ടാകുന്നതെന്ന് ആയിരുന്നു സര്‍ക്കാരിന്റെ വിശദീകരണം. കോതമംഗലം പള്ളി ഏറ്റെടുക്കുന്നതിന് എതിരായ അപ്പീല്‍ നേരത്തെ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളിയിരുന്നു.

  ഒന്നെങ്കില്‍ സര്‍ക്കാര്‍ പോലീസിനെ ഉപയോഗിച്ച് വിധി നടപ്പാക്കുക. അല്ലെങ്കില്‍ കേന്ദ്രസേന വന്ന് വിധി നടപ്പാക്കുന്നതിന് കാഴ്ചക്കാരായി നോക്കിനില്‍ക്കുക. ഈ രണ്ട് മാര്‍ഗമാണ് സര്‍ക്കാരിന് മുന്നിലുള്ളതെന്നാണ് സര്‍ക്കാര്‍ ആവശ്യം തള്ളികൊണ്ട് കോടതി വ്യക്തമാക്കി. ചൊവ്വാഴ്ച കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ സോളിസിറ്റര്‍ ജനറല്‍ ഹാജരാകും
  Published by:user_49
  First published:
  )}