എം പാനൽ ഡ്രൈവർമാരെ ദിവസക്കൂലിക്ക് ജോലിയിൽ പ്രവേശിപ്പിക്കരുത്; കർശന നിർദ്ദേശവുമായി ഹൈക്കോടതി
എം പാനൽ ഡ്രൈവർമാരെ ദിവസക്കൂലിക്ക് ജോലിയിൽ പ്രവേശിപ്പിക്കരുത്; കർശന നിർദ്ദേശവുമായി ഹൈക്കോടതി
നേരത്തെ കോടതി, മുഴുവൻ എം.പാനൽ ഡ്രൈവർമാരെയും ഏപ്രിൽ മുപ്പതിനകം പിരിച്ചുവിടാൻ ഉത്തരവിട്ടിരുന്നു.
ഹൈക്കോടതി
Last Updated :
Share this:
തിരുവനന്തപുരം: കെ.എസ്.ആർ.ടിസിയിൽ നിന്ന് പിരിച്ചുവിടപ്പെട്ട എം. പാനൽ ഡ്രൈവർമാരെ ദിവസക്കൂലിക്ക് ജോലിയിൽ പ്രവേശിപ്പിക്കരുതെന്ന് ഹൈക്കോടതിയുടെ കർശന നിർദ്ദേശം. പി.എസ്.സി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികൾ നൽകിയ ഹർജിയിലാണ് കോടതി നിർദ്ദേശം നൽകിയത്.
നേരത്തെ കോടതി, മുഴുവൻ എം.പാനൽ ഡ്രൈവർമാരെയും ഏപ്രിൽ മുപ്പതിനകം പിരിച്ചുവിടാൻ ഉത്തരവിട്ടിരുന്നു. ഇവരെയാണ് കെ.എസ്ആർടിസി ജൂലൈ ഒന്നുമുതൽ ദിവസക്കൂലി അടിസ്ഥാനത്തിൽ വീണ്ടും ഡ്രൈവർമാരായി നിയമിച്ചത്. ഇത് ചോദ്യം ചെയ്തുള്ള ഹർജിയിലാണ് കോടതി നിർദ്ദേശം.
എന്നാൽ, സ്ഥിരം നിയമനം നൽകുന്നത് കെ.എസ്ആർടിസിക്ക് വൻബാധ്യത ഉണ്ടാക്കുമെന്നായിരുന്നു കെ.എസ്ആർടിസി നിലപാട്. ഹർജി അടുത്ത ചൊവ്വാഴ്ച ഹൈക്കോടതി വീണ്ടും പരിഗണിക്കും.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.