യുഎപിഎ കേസ്: ജാമ്യം അനുവദിക്കുന്നത് അന്വേഷണത്തെ ബാധിക്കുമെന്ന് കോടതി

നിരോധിക്കപ്പെട്ട മാവോയിസ്റ്റ് സംഘടന പ്രസിദ്ധീകരിച്ച പുസ്തകവും ലഘുലേഖകളും കണ്ടെടുത്തുവെന്ന് ചൂണ്ടിക്കാട്ടിയാണ് നവംബർ ഒന്നിന് യുവാക്കളെ കോഴിക്കോട് പന്തിരങ്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്.

News18 Malayalam | news18
Updated: November 27, 2019, 12:58 PM IST
യുഎപിഎ കേസ്: ജാമ്യം അനുവദിക്കുന്നത് അന്വേഷണത്തെ ബാധിക്കുമെന്ന് കോടതി
അലൻ ഷുഹൈബ്
  • News18
  • Last Updated: November 27, 2019, 12:58 PM IST
  • Share this:
കൊച്ചി: മാവോയിസ്റ്റ് ബന്ധമാരോപിച്ച് യു എ പി എ ചുമത്തി അറസ്റ്റ് ചെയ്ത അലന്‍റയും താഹയുടെയും ജാമ്യപേക്ഷ ഹൈക്കോടതി തള്ളി.
മതിയായ തെളികളുടെ അടിസ്ഥാനത്തിലാണ് പ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്തിയതെന്ന് കോടതി വ്യക്തമാക്കി.

നിരോധിക്കപ്പെട്ട മാവോയിസ്റ്റ് സംഘടന പ്രസിദ്ധീകരിച്ച പുസ്തകവും ലഘുലേഖകളും കണ്ടെടുത്തുവെന്ന് ചൂണ്ടിക്കാട്ടിയാണ് നവംബർ ഒന്നിന് യുവാക്കളെ കോഴിക്കോട് പന്തിരങ്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികൾക്കെതിരെ തെളിവുണ്ടന്നും അതിനാൽ ജാമ്യം നല്‍കരുതെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ച കോടതി കേസന്വേഷണം പുരോഗമിക്കുകയാണെന്നും വ്യക്തമാക്കി. ഈ ഘട്ടത്തില്‍ ജാമ്യം അനുവദിക്കുന്നത് അന്വേഷണത്തെ ബാധിക്കുമെന്നും കോടതി വ്യക്തമാക്കി.

പ്രതികള്‍ക്ക് മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് തെളിയിക്കുന്ന രേഖകള്‍ പൊലീസ് ഹാജരാക്കിയിട്ടുണ്ട്. കൂട്ടുപ്രതിയായ ഉസ്മാനെ ഇനിയും പിടികൂടാനായിട്ടില്ല. പൊലീസ് കെട്ടിച്ചമച്ച കേസാണെന്ന പ്രതികളുടെ വാദം അംഗീകരിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.

കേസില്‍ പ്രതികളുടെ ബന്ധം തെളിയിക്കുന്നതിനായി കേസ് ഡയറിയും ഡിജിറ്റല്‍ തെളിവുകളും പൊലീസ് ഹാജരാക്കിയിരുന്നു. പിടി കിട്ടാനുള്ള ഉസ്മാന്‍ സമാനമായ പത്ത് കേസുകളില്‍ പ്രതിയാണെന്നും ഇതില്‍ അഞ്ചു കേസുകളില്‍ യുഎപിഎ ചുമത്തിയിട്ടുണ്ടെന്നും പൊലീസ് കോടതിയെ അറിയിച്ചിരുന്നു. ഇൻക്വിലാബ് വിളിക്കുന്നത് കുറ്റമല്ലെന്നും പൊലീസ് ആരോപിക്കുന്നതു പോലെ യുഎപിഎ ചുമത്താന്‍ പര്യാപ്തമായ തെളിവുകള്‍ ഈ കേസിലില്ലെന്നും അതിനാല്‍ ജാമ്യം അനുവദിക്കണമെന്നുമായിരുന്നു പ്രതികളുടെ വാദം. ഈ മാസം ഒന്നിനാണ് മാവോയിസ്റ്റ് ബന്ധം ചുമത്തി ഇരുവരെയും അറസ്റ്റ് ചെയ്തത്.

BREAKING: യുഎപിഎ കേസ്; അലന്‍റെയും താഹയുടെയും ജാമ്യപേക്ഷ തള്ളി


നിരോധിക്കപ്പെട്ട മാവോയിസ്റ്റ് സംഘടന പ്രസിദ്ധീകരിച്ച പുസ്തകവും ലഘുലേഖകളും കണ്ടെടുത്തുവെന്ന് ചൂണ്ടിക്കാട്ടിയാണ് നവംബർ ഒന്നിന് യുവാക്കളെ കോഴിക്കോട് പന്തിരങ്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്. യു.എ.പി.എ ചുമത്താവുന്ന തരത്തിലുള്ള യാതൊന്നും തങ്ങളിൽ നിന്ന് പിടിച്ചെടുത്തിട്ടില്ലെന്നും ജാമ്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് ഇവർ ഹർജി നൽകിയിരിക്കുന്നത്. തങ്ങളുടെ കൈവശം എഫ്.ഐ.ആറിന്‍റെയും റിമാൻഡ് റിപ്പോർട്ടിന്‍റെയും പകർപ്പുകളല്ലാതെ മറ്റൊന്നുമില്ലെന്നും കേസ് ഡയറി പരിശോധിച്ച് കോടതി തീരുമാനമെടുക്കണം എന്നുമാണ് ഹർജിക്കാരുടെ വാദം.


First published: November 27, 2019, 12:58 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading