നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • സമീപകാലത്തെ എല്ലാ PSC നിയമനങ്ങളും അന്വേഷിക്കണം; പരീക്ഷ തട്ടിപ്പ് സ്വതന്ത്ര ഏജൻസി അന്വേഷിക്കണമെന്ന് ഹൈക്കോടതി

    സമീപകാലത്തെ എല്ലാ PSC നിയമനങ്ങളും അന്വേഷിക്കണം; പരീക്ഷ തട്ടിപ്പ് സ്വതന്ത്ര ഏജൻസി അന്വേഷിക്കണമെന്ന് ഹൈക്കോടതി

    സാധാരണ ജനങ്ങളുമായി ബന്ധപ്പെട്ടതാണ് പി എസ് സി. അതുകൊണ്ടു തന്നെ അതിന്‍റെ ബന്ധപ്പെട്ട നടപടിക്രമങ്ങൾ സുതാര്യമായിരിക്കണം.

    ഹൈക്കോടതി

    ഹൈക്കോടതി

    • News18
    • Last Updated :
    • Share this:
      കൊച്ചി: സമീപകാലത്തെ എല്ലാ പി.എസ്.സി നിയമനങ്ങളും അന്വേഷിക്കണമെന്ന് സംസ്ഥാന സർക്കാരിനോട് ഹൈക്കോടതിയുടെ നിർദ്ദേശം. പിഎസ്‍സി പരീക്ഷാത്തട്ടിപ്പ് കേസിലെ നാലാം പ്രതിയായ സഫീർ നൽകിയ മുൻകൂർ ജാമ്യാപേക്ഷ തള്ളിക്കൊണ്ടാണ് ഹൈക്കോടതിയുടെ നിർദേശം. PSC പരീക്ഷ നടത്തിപ്പിൽ നിലവിലുള്ള സ്ഥിതി ആശങ്കാജനകമാണെന്ന് കോടതി പറഞ്ഞു.

      സമീപകാലത്തുണ്ടായ സംഭവങ്ങൾ പിഎസ്‍സിയുടെ വിശ്വാസ്യത തകർക്കുന്നതാണെന്നും, സ്വതന്ത്ര അന്വേഷണത്തിലൂടെ മാത്രമേ നഷ്ടമായ വിശ്വാസ്യത തിരിച്ചു പിടിക്കാനാകൂവെന്നും ഹൈക്കോടതി നിരീക്ഷിച്ചു. കേസിൽ നിഷ്പക്ഷവും ഫലപ്രദവുമായ സ്വതന്ത്ര ഏജൻസിയുടെ അന്വേഷണം വേണമെന്നും ഹൈക്കോടതി വ്യക്തമാക്കി.

      PSC നടപടിക്രമങ്ങൾ സുതാര്യമാക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. അനർഹർ ജോലിയിൽ കയറുന്നത് തടയണം. PSCയിൽ എല്ലാവർക്കും വിശ്വാമുണ്ടാകുന്ന സ്ഥിതി വേണമെന്നും കോടതി ആവശ്യപ്പെട്ടു. പരീക്ഷാ ക്രമക്കേടിൽ വിപുലമായ അന്വേഷണം വേണം. ഇതിനായി സ്വതന്ത്രവും നിഷ്പക്ഷവുമായ അന്വേഷണം നടത്തുന്ന ഏജൻസി വരണമെന്നും കോടതി നിർദേശിച്ചു.

       

      മധ്യപ്രദേശ് പിസിസി അധ്യക്ഷസ്ഥാനം വേണമെന്ന് ജ്യോതിരാദിത്യ സിന്ധ്യ; ഇല്ലെങ്കിൽ പാർട്ടി വിട്ടേക്കുമെന്ന് സൂചന

      പരീക്ഷ തട്ടിപ്പ് കേസിൽ സഫീർ അടക്കമുള്ള എല്ലാ പ്രതികളെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടത് അത്യാവശ്യമാണെന്ന് കോടതി പറഞ്ഞു. കേസിലെ എല്ലാ പ്രതികളും അടുത്ത പത്ത് ദിവസത്തിനുള്ളിൽ കീഴടങ്ങണമെന്നും കോടതി നിർദ്ദേശിച്ചു.

      പരീക്ഷ തട്ടിപ്പ് നടത്തിയ കേസിലെ പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷയെ സർക്കാരും ശക്തമായി എതിർത്തു. ഫോൺ വഴി 96 സന്ദേശങ്ങളാണ് പരീക്ഷാ ദിവസം കൈമാറപ്പെട്ടതെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. ഈ മെസ്സേജുകളെല്ലാം ഉത്തരങ്ങളായിരുന്നു. രഹസ്യമായാണ് മെസ്സേജുകൾ കൈമാറാനുള്ള മൊബൈലും സ്മാർട്ട് വാച്ചുകളും പരീക്ഷാ ഹാളിൽ കടത്തിയതെന്നും പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞു. പ്രതികൾക്ക് എങ്ങനെ ചോദ്യപ്പേപ്പർ ചോർന്നുകിട്ടി എന്നതിൽ അന്വേഷണം നടക്കുകയാണെന്നും സർക്കാർ കോടതിയെ അറിയിച്ചു.

      പ്രതികൾക്ക് ഉത്തരം കൈമാറിത് നാലാം പ്രതി സഫീർ ആയിരുന്നു. അതിനാൽ ഇയാളെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് പ്രോസിക്യൂഷൻ പറഞ്ഞു. ഈ സാഹചര്യത്തിൽ പ്രതിക്ക് മുൻകൂർ ജാമ്യം നൽകരുതെന്ന പ്രോസിക്യൂഷൻ ആവശ്യം കോടതി അംഗീകരിച്ചു.

      First published:
      )}