• HOME
  • »
  • NEWS
  • »
  • kerala
  • »
  • കോവിഡ് പ്രോട്ടോക്കോളും കോടതിവിധിയും ലംഘിച്ച് സമരം നടത്തിയാൽ കര്‍ശന നടപടിയെടുക്കാം: ഹൈക്കോടതി

കോവിഡ് പ്രോട്ടോക്കോളും കോടതിവിധിയും ലംഘിച്ച് സമരം നടത്തിയാൽ കര്‍ശന നടപടിയെടുക്കാം: ഹൈക്കോടതി

ദുരന്ത നിവാരണ നിയമപ്രകാരം കേസെടുക്കണമെന്നാണ് നിര്‍ദേശം

highcourt

highcourt

  • Share this:
കൊച്ചി: കോവിഡ് പ്രോട്ടോക്കോളും കോടതി വിധിയും ലംഘിച്ച് സമരം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ ഹൈക്കോടതി നിര്‍ദേശം. ചീഫ് ജസ്റ്റീസാണ് പൊലീസിന് നിര്‍ദേശം നല്‍കിയത്. ദുരന്ത നിവാരണ നിയമപ്രകാരം കേസെടുക്കണമെന്നാണ് നിര്‍ദേശം.

കോടതി വിധിലംഘിച്ച് സമരം നടക്കുന്നത് ചോദ്യം ചെയ്തുള്ള പൊതുതാല്പര്യ ഹര്‍ജിയിലാണ് ഹൈക്കോടതി നിര്‍ദേശം. കോടതി വിധി ലംഘിച്ച രാഷ്ട്രീയ പാര്‍ട്ടികളുടെ വിവരങ്ങള്‍ കൈമാറാമെന്ന് ഹര്‍ജിക്കാര്‍ കോടതിയെ അറിയിച്ചു. കേസ് വിശദമായി പിന്നീട് പരിഗണിക്കും.

ജോണ്‍ നുമ്പോലി ജൂനിയറാണ് ഹര്‍ജിയുമായി കോടതിയെ സമീപിച്ചത്. വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍സാമൂഹിക അകലം പാലിക്കാതെ നടത്തുന്ന സമരത്തിന്റെ ഫോട്ടോയും ഹര്‍ജിക്കൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്.
Published by:user_49
First published: