മരട് ഫ്ലാറ്റ്: സുപ്രീംകോടതി ഉത്തരവ് നടപ്പാക്കാൻ ബാധ്യതയുണ്ടെന്ന് ഹൈക്കോടതി

നിയമനടപടികൾ പൂർത്തിയാകാതെ മരട് ഫ്ലാറ്റിലെ താമസക്കാരെ കുടിയൊഴിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതി നിർദ്ദേശം

news18
Updated: September 20, 2019, 6:25 PM IST
മരട് ഫ്ലാറ്റ്: സുപ്രീംകോടതി ഉത്തരവ് നടപ്പാക്കാൻ ബാധ്യതയുണ്ടെന്ന് ഹൈക്കോടതി
ഹൈക്കോടതി
  • News18
  • Last Updated: September 20, 2019, 6:25 PM IST
  • Share this:
കൊച്ചി: മരട് ഫ്ലാറ്റ് വിഷയത്തിൽ നിലപാട് വ്യക്തമാക്കി ഹൈക്കോടതി. സുപ്രീംകോടതി ഒരു ഉത്തരവ് പുറപ്പെടുവിച്ചൽ അത് നടപ്പാക്കാൻ ബാധ്യത ഉണ്ടെന്നു ഹൈക്കോടതി നിരീക്ഷിച്ചു.

നിയമനടപടികൾ പൂർത്തിയാകാതെ മരട് ഫ്ലാറ്റിലെ താമസക്കാരെ കുടിയൊഴിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതി നിർദ്ദേശം. സുപ്രീംകോടതി ഉത്തരവ് നടപ്പാക്കുന്നതിൽ സാവകാശം വേണമെങ്കിൽ സുപ്രീംകോടതിയെ തന്നെയാണ് സമീപിക്കേണ്ടതെന്നും ഹൈക്കോടതി വ്യക്തമാക്കി.

തീരസംരക്ഷണ നിയമം ലംഘിച്ച് ഫ്ലാറ്റ് നിർമ്മിച്ച കേസിൽ സുപ്രീംകോടതിയുടെ എല്ലാ ഉത്തരവുകളും ഹാജരാക്കാനും സർക്കാരിന് നിർദ്ദേശം നൽകി.

ഹർജി പരിഗണിക്കുന്നത് ചൊവ്വാഴ്ചത്തേക് മാറ്റി.

First published: September 20, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍
corona virus btn
corona virus btn
Loading