കൊച്ചി: രഹന ഫാത്തിമയുടെ അറസ്റ്റ് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി. പത്തു ദിവസത്തിനകം നിലപാട് അറിയിക്കാന്‍ കോടതി നിര്‍ദേശിച്ചു.
മക്കളെ കൊണ്ട് നഗ്നശരീരത്തില് ചിത്രം വരപ്പിച്ച് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചെന്ന കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയിട്ടും പ്രതിയെ പൊലീസ് അറസ്റ്റു ചെയ്യുന്നില്ലെന്ന് ആരോപിച്ചായിരുന്നു ഹര്‍ജി.
രഹനക്കെതിരെ പരാതി നല്കിയ തിരുവല്ലയിലെ അഭിഭാഷകന് അരുണ്‍ പ്രകാശ് സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി പരിഗണിച്ചത്. ശബരിമല സന്ദര്‍ശനവുമായി ബന്ധപ്പെട്ടുള്ള കേസില്‍ രഹനക്ക് അനുവദിച്ച ജാമ്യം റദ്ദാക്കണമെന്ന മറ്റൊരു ഹര്‍ജിയിലും കോടതി സര്‍ക്കാരിന്റെ നിലപാട് തേടി.
Published by:Joys Joy
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.