കൊച്ചി: പാലാരിവട്ടം മേല്‍പ്പാലം കോടതിയുടെ അനുമതിയില്ലാതെ പൊളിക്കരുതെന്ന് ഹൈക്കോടതി. പാലത്തിന്റെ ബലക്ഷയം സംബന്ധിച്ച് ലോഡ് ടെസ്റ്റ് നടത്താന്‍ ഉദ്ദേശിക്കുന്നുണ്ടോയെന്ന് 15 ദിവസത്തിനകം സര്‍ക്കാര്‍ അറിയിക്കണമെന്നും കോടതി വ്യക്തമാക്കി.
പാലാരിവട്ടം പാലം പൊളിക്കുന്നതിനെതിരായ പൊതുതാത്പര്യ ഹര്‍ജി പരിഗണിച്ചാണ് ഹൈക്കോടതി ഉത്തരവിറക്കിയിരിക്കുന്നത്. എന്‍ജിനീയര്‍മാരുടെ സംഘടനയും രണ്ടു സ്വകാര്യ വ്യക്തികളുമാണ് കോടതിയെ സമീപിച്ചത്.
സ്വകാര്യവ്യക്തികളുടെ ഹര്‍ജിയില്‍ പാലം പൊളിക്കുന്നത് നേരത്തെ ഹൈക്കോടതി താത്കാലികമായി തടഞ്ഞിരുന്നു.
പാലം പൊളിക്കുന്നതിനുള്ള സ്റ്റേയുടെ കാലാവധി ഇന്ന് അവസാനിച്ചിരിക്കെയാണ് കോടതി നിർദേശം. വിശദമായ ഭാരപരിശോധന നടത്തിയ ശേഷം മാത്രമേ പാലം പൊളിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കാവൂ എന്നാണ് എന്‍ജിനീയര്‍മാരുടെ ഹര്‍ജിയിലെ പ്രധാന ആവശ്യം.
2014ല്‍ തുടങ്ങിയ ഫ്ലൈ ഓവര്‍ നിര്‍മാണം 2016ല്‍ പൂര്‍ത്തിയാവുകയും മൂന്നു വര്‍ഷത്തെ പെര്‍ഫോമന്‍സ് ഗ്യാരന്റി നിലനില്ക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഫ്ലൈ ഓവര്‍ സര്‍ക്കാര്‍ ചെലവില്‍ പുതുക്കി പണിയേണ്ടതില്ലെന്നായിരുന്നു ഹർജിക്കാരുടെ വാദം. പൊളിച്ചു മാറ്റണമെന്ന നിര്‍ദേശത്തോടെ സമര്‍പ്പിച്ചുവെന്ന് പറയുന്ന ചെന്നൈ ഐ.ഐ.ടിയുടെ റിപ്പോര്‍ട്ട് ഇതുവരെ സര്‍ക്കാര്‍ പ്രസിദ്ധീകരിച്ചിട്ടില്ല. അത് കോടതി വിളിച്ചു വരുത്തണമെന്നും ഹർജിക്കാര്‍ ആവശ്യപ്പെട്ടു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.