വഞ്ചിയൂരില്‍ മജിസ്‌ട്രേറ്റിനെ തടഞ്ഞ സംഭവം; അഭിഭാഷകർക്കെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്തു

വഞ്ചിയൂര്‍ സി ജെ എമ്മിന്റെ പരാതിയെ തുടര്‍ന്ന് പ്രതിഷേധിച്ച ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് അടക്കമുള്ള കണ്ടാലറിയാവുന്ന നാല് പേര്‍ക്കെതിരെ വഞ്ചിയൂര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

News18 Malayalam | news18-malayalam
Updated: November 28, 2019, 7:41 PM IST
വഞ്ചിയൂരില്‍ മജിസ്‌ട്രേറ്റിനെ തടഞ്ഞ സംഭവം; അഭിഭാഷകർക്കെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്തു
കേരള ഹൈക്കോടതി
  • Share this:
കൊച്ചി: വഞ്ചിയൂരില്‍ മജിസ്‌ട്രേറ്റിനെ തടഞ്ഞ സംഭവത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. ജഡ്ജിമാരുടെ സംഘടനയായ കേരള ജുഡീഷ്യല്‍ ഓഫിസേഴ്‌സ് അസോസിയേഷന്‍ നടപടി ആവശ്യപ്പെട്ട് ഹൈക്കോടതിക്ക് കത്ത് നല്‍കിയിരുന്നു. സംഭവത്തില്‍ വഞ്ചിയൂര്‍ പൊലീസ് അഭിഭാഷകര്‍ക്കെതിരെ കേസെടുത്തു.

also read:ബസ് സ്റ്റണ്ടര്‍മാര്‍ക്ക് പിടിവീഴും; നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ ഗതാഗത വകുപ്പിന്റെ 'ഓപ്പറേഷന്‍ തണ്ടര്‍'

ജാമ്യം റദ്ദാക്കിയതിന്റെ പേരില്‍ വഞ്ചിയൂര്‍ കോടതിയിലെ മജിസ്‌ട്രേറ്റ് ദീപ മോഹനനെതിരെ പ്രതിഷേധം സംഘടിപ്പിച്ച അഭിഭാഷകരുടെ നടപടിക്കെതിരെ ജഡ്ജിമാരുടെ സംഘടന രംഗത്തെത്തിയിരുന്നു. കേരള ജുഡീഷ്യല്‍ ഓഫിസേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ ഹൈക്കോടതി രജിസ്ട്രാര്‍ക്ക് ഇത് സംബന്ധിച്ച കത്ത് നല്‍കുകയും ചെയ്തു. ഇതെ തുടര്‍ന്നാണ് ഹൈക്കോടതി വിഷയത്തില്‍ സ്വമേധയാ കേസെടുത്തത്.

ജഡ്ജിമാരുടെ മനോവീര്യം തകര്‍ക്കുന്ന നടപടിയാണ് അഭിഭാഷകരുടെ ഭാഗത്ത് നിന്നുമുണ്ടായത്. കേസില്‍ വിധി പറഞ്ഞാല്‍ അതിനെ കോടതിയിലാണ് ചോദ്യം ചെയ്യേണ്ടതെന്നിരിക്കെ അഭിഭാഷകര്‍ മജിസ്‌ട്രേറ്റിനെതിരെ പ്രതിഷേധിച്ചത് നിയമവിരുദ്ധമാണെന്നും അതിനാല്‍ ഹൈക്കോടതിയുടെ ഭാഗത്ത് നിന്നും ഉചിതമായ നടപടിയുണ്ടാകണമെന്നുമാവശ്യപ്പെട്ടാണ് ജഡ്ജിമാര്‍ കത്ത് നല്‍കിയിരുന്നത്.

ഈ കത്തും കോടതി ഹര്‍ജിയോടൊപ്പം നാളെ പരിഗണിക്കും. വഞ്ചിയൂര്‍ സി ജെ എമ്മിന്റെ പരാതിയെ തുടര്‍ന്ന് പ്രതിഷേധിച്ച ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് അടക്കമുള്ള കണ്ടാലറിയാവുന്ന നാല് പേര്‍ക്കെതിരെ വഞ്ചിയൂര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ജാമ്യമില്ലാ വകുപ്പ് ചുമത്തി വഞ്ചിയൂര്‍ പൊലീസാണ് കേസെടുത്തത്. ക്യത്യനിര്‍വഹണം തടസ്സപ്പെടുത്തി, തടഞ്ഞുവെച്ചു തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
First published: November 28, 2019, 7:32 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading