കൊച്ചി : പെരിയ ഇരട്ടക്കൊലപാതക കേസ് സിബിഐക്ക് വിടണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജി ഇന്ന് ഹൈക്കോടതിയിൽ. കാസർകോട് പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷ്, ശരത്ലാൽ എന്നിവർ കൊല്ലപ്പെട്ട സംഭവത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഇരുവരുടെയും മാതാപിതാക്കളാണ് കോടതിയെ സമീപിച്ചത്. പൊലീസ് അന്വേഷണത്തിൽ വിശ്വാസമില്ല എന്ന് കാട്ടി കൃപേഷിന്റെ പിതാവ് കൃഷ്ണൻ, ബാലാമണി, ശരത് ലാലിന്റെ പിതാവ് സത്യനാരായണൻ, മാതാവ് ലളിത എന്നിവരാണ് ഹർജി നല്‍കിയിരിക്കുന്നത്.
കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ആഭ്യന്തര സെക്രട്ടറിത്തും ഡിജിപിക്കും നേരത്തെ നിവേദനം നൽകിയിരുന്നുവെങ്കിലും ഫലം ഉണ്ടായില്ല. അതിനാൽ കേസ് സിബിഐക്ക് വിടാൻ ഉത്തരവിടണമെന്നാണ് ഹർജിയിലെ ആവശ്യം.
ഇക്കഴിഞ്ഞ ഫെബ്രുവരി 17 നാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷ്, ശരത് ലാൽ എന്നിവർ കൊല്ലപ്പെട്ടത്. കാറില്‍ എത്തിയ മൂന്നംഗസംഘം ഇരുവരെയും തടഞ്ഞ് നിര്‍ത്തി വെട്ടി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് എഫ്.ഐ.ആർ.സംഭവവുമായി ബന്ധപ്പെട്ട് മുഖ്യപ്രതിയും സിപിഎം നേതാവുമായ പീതാംബരൻ ഉൾപ്പടെയുള്ളവർ നേരത്തെ അറസ്റ്റിലായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Murder case, Periya twin murder case, Sarath lal and kripesh, Youth congress workers killed, കൃപേഷ്, പെരിയ ഇരട്ടകൊലക്കേസ്, ശരത് ലാൽ