നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • വയനാട്ടിലെ മഠത്തിൽ ജീവിക്കാന്‍ അനുവദിക്കണമെന്ന് സിസ്റ്റർ ലൂസി കളപ്പുര; പൊലീസ് സംരക്ഷണം നൽകണമെന്ന് ഹൈക്കോടതി

  വയനാട്ടിലെ മഠത്തിൽ ജീവിക്കാന്‍ അനുവദിക്കണമെന്ന് സിസ്റ്റർ ലൂസി കളപ്പുര; പൊലീസ് സംരക്ഷണം നൽകണമെന്ന് ഹൈക്കോടതി

  മഠം അധികൃതരുടെയും കത്തോലിക്ക സഭാ നേതൃത്വത്തിന്റെയും വാദങ്ങൾക്ക് ഏറ്റ തിരിച്ചടിയാണ് കോടതി വിധി

  News18 Malayalam

  News18 Malayalam

  • Share this:
  സിസ്റ്റർ ലൂസി കളപ്പുരയ്ക്കലിന് സംരക്ഷണം നൽകണമെന്ന് ഹൈക്കോടതിയുടെ വിധി. ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്ന് ആവശ്യപ്പെട്ട് സിസ്റ്റർ ലൂസി കളപ്പുരയ്ക്കൽ നൽകിയ റിട്ട് ഹരജിയിലാണ് ജസ്റ്റിസ് രാജാ വിജയ രാഘവൻ അധ്യക്ഷനായ ബഞ്ചിന്റെ വിധി.

  എത്രയും വേഗം പോലീസ് സംരക്ഷണം ഉറപ്പാക്കണം. സിസ്റ്റർ ലൂസി മഠത്തിൽ യാതൊരു പ്രയാസങ്ങളും ഭീഷണികളും നേരിടുന്നില്ലെന്ന മഠം അധികൃതരുടെയും കത്തോലിക്ക സഭാ നേതൃത്വത്തിന്റെയും വാദങ്ങൾക്ക് ഏറ്റ തിരിച്ചടിയാണ് കോടതി വിധി.
  You may also like:Covid 19 | നാല് ദിവസത്തിനിടെ മാത്രം ഒരുലക്ഷത്തോളം പോസിറ്റീവ് കേസുകള്‍; രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം ഉയരുന്നു‌ [NEWS]'കൂലി ചോദിക്കുമ്പോ മോഷ്ടാവാക്കരുത്'; ഗീതു മോഹൻദാസിനെതിരെ കോസ്റ്റ്യൂം അസിസ്റ്റന്‍റ് [NEWS] TikTok| തെറ്റുപറ്റി; ടിക്ടോക് ഡിലീറ്റ് ചെയ്യാൻ ആവശ്യപ്പെട്ട ആമസോൺ തീരുമാനം പിൻവലിച്ചു [NEWS]
  വിധി നീതിന്യായ വ്യവസ്ഥയുടെ വിജയമെന്നും ഈ വിധി നീതിക്ക് വേണ്ടി സമരം ചെയ്യുന്നവർക്ക് പ്രചോദനം നൽകുമെന്നും സിസ്റ്റർ ലൂസി പ്രതികരിച്ചു. കുറ്റവാളികളെ സംരക്ഷിക്കുന്ന നിലപാട് സഭ അവസാനിപ്പിക്കണം. കാരയ്ക്കാമല മഠത്തിനുള്ളിൽ സുരക്ഷിതമായി ജീവിക്കാനുള്ള സാഹചര്യമൊരുക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ നൽകിയ റിട്ട് പെറ്റീഷനിലാണ് ജസ്റ്റിസ് വി രാജാ വിജയരാഘവൻ അധ്യക്ഷനായ ബഞ്ച്  സിസ്റ്റർക്ക് അനുകൂലമായ വിധി പുറപ്പെടുവിച്ചത്.
  Published by:user_49
  First published:
  )}