തിരുവനന്തപുരം: മന്ത്രി കെ.ടി ജലീലിനെതിരായ പ്രതിപക്ഷത്തിന്റെ മാർക്ക് ദാന ആരോപണത്തിനു പിന്നാലെ വിഷയത്തിൽ സർക്കാരിനെ പ്രതിരോധത്തിലാക്കി ഉന്നത വിദ്യാഭ്യാസ കൗൺസിൽ. മാർക്ക് കൂട്ടി നൽകാൻ സിൻഡിക്കേറ്റിന് അധികാരമില്ലെന്ന പ്രതികരണവുമായി കൗൺസിൽ ഉപാധ്യക്ഷൻ രാജൻ ഗുരുക്കളാണ് രംഗത്തെത്തിയിരിക്കുന്നത്.
മാര്‍ക്ക് കൂട്ടി നല്‍കുന്നത് ഉന്നത വിദ്യാഭ്യാസ രംഗത്തെ നിലവാരം നഷ്ടപ്പെടുത്തും. മന്ത്രിയുടെ പഴ്‌സണല്‍ സ്റ്റാഫ് അദാലത്തില്‍ പങ്കെടുത്തത് ശരിയല്ല. മെഴ്‌സി ചാന്‍സ് നല്‍കാന്‍ മാത്രമാണ് സിൻഡിക്കേറ്റിന് അധികാരമെന്നും രാജ ഗുരുക്കൾ വ്യക്തമാക്കി.
Also Read മന്ത്രി ജലീലിന്റെ വാദം പൊളിയുന്നു; അദാലത്തിൽ പ്രൈവറ്റ് സെക്രട്ടറി പങ്കെടുത്തതിന്റെ ദൃശ്യങ്ങൾ പുറത്ത്
പരീക്ഷാ നടത്തിപ്പിനായി സിൻഡിക്കേറ്റ് സമിതിയുണ്ടെങ്കിലും അവർക്ക് ഉത്തരക്കടലാസ് വിളിച്ചു വരുത്താൻ അധികാരമില്ലെന്നും ഗുരുക്കൾ വ്യക്തമാക്കി. കണ്‍ട്രോളര്‍ ഓഫ് എക്‌സാമിനേഷനാണ് പരീക്ഷ നടത്തിപ്പിന്റെ ചുമതലക്കാരൻ. അതിനു മുകളിൽ ആർക്കും പരീക്ഷാ നടത്തിപ്പിൽ ഇടപെടാൻ അധികാരമില്ല. അദാലത്തുകള്‍ സംഘടിപ്പിക്കാൻ സര്‍വകാലാശാലകള്‍ക്ക് അധികാരമുണ്ടെങ്കിലും അതിൽ മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് പങ്കെടുത്തത് നിയമവിരുദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Governor, KT Jaleel controversy, Minister kt jaleel, Ramesh chennithala