കണ്ണൂർ: ബിരുദ പരീക്ഷയിൽ തോറ്റ വിദ്യാർഥി ഫിസിക്കൽ എഡ്യുക്കേഷൻ ഡിപ്പാർട്ട്മെന്റിൽ ഉന്നത പഠനത്തിന് പ്രവേശനം നേടിയെന്ന പരാതിയിൽ നടപടി എടുത്തെന്ന് കണ്ണൂർ സർവകലാശാല വൈസ് ചാൻസിലർ ഗോപിനാഥ് രവീന്ദ്രന്‍ അറിയിച്ചു. ഫിസിക്കൽ എഡ്യുക്കേഷൻ വകുപ്പ് മേധാവിയെ ചുമതലകളിൽ നിന്നും മാറ്റിയെന്നും വി.സി അറിയിച്ചു.
ഡിഗ്രി പാസായതിന്റെ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കാത്തതിന് ബി പിഎഡ് കോഴ്‌സിന് പ്രവേശനം നേടിയ ഐശ്വര്യ കെ.വി എന്ന വിദ്യാര്‍ത്ഥിനിയുടെ പ്രവേശനമാണ് റദ്ദാക്കിയത്. പ്രവേശനത്തിന് ഒത്താശ ചെയ്ത ഫിസിക്കല്‍ എജ്യൂക്കേഷന്‍ വകുപ്പ് മേധാവി ഡോ. വി എ വില്‍സനെ മാറ്റി അനില്‍ രാമചന്ദ്രന് ചുമതല നൽകിയെന്നും വി.സി അറിയിച്ചു.
അനധികൃത പ്രവേശനത്തെ കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ മൂന്നംഗ സമിതിയെ ചുമതലപ്പെടുത്തി. സര്‍വകലാശാല രജിസ്ട്രാര്‍ , പരീക്ഷാ കണ്‍ട്രോളര്‍, അക്കാദമിക് വിഭാഗം ഡെപ്യൂട്ടി രജിസ്ട്രാര്‍ എന്നിവരാണ് സമിതി അംഗങ്ങള്‍: സമിതി നവംബര്‍ ഏഴിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും വൈസ് ചാന്‍സിലര്‍ അറിയിച്ചു.
Also Read മാർക്ക് ദാനം: എംജി സർവകലാശാല ആസ്ഥാനത്തേക്ക് കെ.എസ്.യു നടത്തിയ മാർച്ചിൽ സംഘർഷം
ബി കോം ബിരുദം പാസാകാത്ത വിദ്യാര്‍ത്ഥിനിക്ക് ഫിസിക്കല്‍ എജുക്കേഷന്‍ ഡിപാര്‍ട്ട്‌മെന്റില്‍ ഉന്നത പഠനത്തിന് അവസരം നല്‍കിയെന്നു കാട്ടി കെ.എസ്.യു ആണ് പാതി നൽകിയത്. സംഭവം വിവാദമായതോടെ ബിരുദ പരീക്ഷ ജയിപ്പിക്കാന്‍ ഗ്രേസ് മാര്‍ക്ക് നല്‍കുന്നതിന് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീൽ ഇടപെടുന്നെന്നും കെ.എസ്.യു ആരോപിച്ചിരുന്നു. അനദികൃത പ്രവേശനത്തിനു പിന്നിൽ വകുപ്പ മേധാവിയും ഒരു സിൻഡിക്കേറ്റ് അംഗവുമാണെന്നും കെ.എസ്.യു ആരോപിച്ചിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.