പ്ലസ് വണ്‍, പ്ലസ് ടു പരീക്ഷകൾ ഇന്നുമുതൽ

പ്ലസ് ടുവിൽ ഈ വർഷം ആകെ 4,59,617 വിദ്യാർത്ഥികളാണ് പരീക്ഷയെഴുതുന്നത്

news18
Updated: March 6, 2019, 9:15 AM IST
പ്ലസ് വണ്‍, പ്ലസ് ടു പരീക്ഷകൾ ഇന്നുമുതൽ
exam
  • News18
  • Last Updated: March 6, 2019, 9:15 AM IST
  • Share this:
തിരുവനന്തപുരം: ഈ വർഷത്തെ വാർഷിക ഹയർ സെക്കന്‍ററി പരീക്ഷ ഇന്ന് ആരംഭിക്കും. പ്ലസ് വൺ, പ്ലസ് ടു, വി എച്ച് എസ് ഇ വിഭാഗങ്ങളുടെ പരീക്ഷകൾ പതിവ് പോലെ രാവിലെയാണ് നടക്കുക. പ്ലസ് ടുവിൽ ഈ വർഷം ആകെ 4,59,617 വിദ്യാർത്ഥികളാണ് പരീക്ഷയെഴുതുന്നത്. പ്ലസ് വണ്ണിന് ആകെ 4,43,246 വിദ്യാർത്ഥികൾ പരീക്ഷയെ‍ഴുതും.

മാഹി, ലക്ഷദ്വീപ്, ഗൾഫ് ഉൾപ്പടെ 2033 പരീക്ഷാ കേന്ദ്രങ്ങളാണ് ക്രമീകരിച്ചിട്ടുള്ളത്. മുൻ വർഷങ്ങളിൽ നിന്നും വ്യത്യസ്തമായി ഈ വർഷം എന്‍ഐസി രൂപകൽപ്പന ചെയ്തിട്ടുള്ള I EXAM എന്ന ഓൺലൈൻ സോഫ്റ്റ് വെയറാണ് ഉപയോഗിച്ചിട്ടുള്ളത്. ഉത്തരക്കടലാസുകൾ പുസ്തക രൂപത്തിലേക്ക് മാറുന്നു എന്ന പ്രത്യേകതയും ഈ വർഷമുണ്ട്. അടുത്ത അധ്യയന വര്‍ഷം മുതല്‍ എസ്എസ്എല്‍സി, ഹയര്‍സെക്കന്ററി പരീക്ഷകൾ ഒരുമിച്ചാകും നടത്തുക.

First published: March 6, 2019, 9:15 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading