തിരുവനന്തപുരം: ഹയർസെക്കണ്ടറി-വൊക്കേഷണൽ ഹയർ സെക്കണ്ടറി ഒന്നാം വർഷ പ്രവേശനത്തിനുള്ള അപേക്ഷ ജൂൺ രണ്ട് മുതൽ ഒമ്പത് സമർപ്പിക്കാം. ട്രയൽ അലോട്ട്‌മെന്റ് ജൂൺ 13നും ആദ്യ അലോട്ട്‌മെന്റ് ജൂൺ 19നും മുഖ്യഘട്ടത്തിലെ അവസാന അലോട്ട്‌മെന്റ് ജൂലൈ ഒന്നിനും ആയിരിക്കും.
Also Read- Kerala Plus Two Result 2023 Live : പ്ലസ് ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചു, 82.95% വിജയം
മുഖ്യ ഘട്ടത്തിലെ മൂന്ന് അലോട്ട്‌മെന്റുകളിലൂടെ ഭൂരിഭാഗം സീറ്റുകളിൽ പ്രവേശനം ഉറപ്പാക്കി 2023 ജൂലൈ 5 ന് പ്ലസ് വൺ ക്ലാസ്സുകൾ ആരംഭിക്കും
മുഖ്യ ഘട്ടം കഴിഞ്ഞാൽ പുതിയ അപേക്ഷകൾ ക്ഷണിച്ച് സപ്ലിമെന്ററി അലോട്ട്‌മെന്റുകളിലൂടെ ശേഷിക്കുന്ന ഒഴിവുകൾ നികത്തി 2023 ഓഗസ്റ്റ് നാലിന് പ്രവേശന നടപടികൾ അവസാനിപ്പിക്കുമെന്നും പത്രകുറിപ്പിൽ വിദ്യാഭ്യാസവകുപ്പ് അറിയിച്ചു.
പ്ലസ് ടു പരീക്ഷാ ഫലം വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പ്രഖ്യാപിച്ചു. ഇത്തവണ 82.95% വിജയമാണുള്ളത്. സയൻസ് ഗ്രൂപ്പിൽ 87.31% വിജയം. കൊമേഴ്സ് ഗ്രൂപ്പിൽ 82.75% വിജയം. ഹ്യുമാനിറ്റീസ് ഗ്രൂപ്പിൽ 71.93 ശതമാനവുമാണ് വിജയം. സേ പരീക്ഷ ജൂൺ 21 മുതൽ നടക്കും.
അതേസമയം പ്ലസ് ടു വിജയശതമാനം കഴിഞ്ഞ വർഷത്തെക്കാൾ 0.92 ശതമാനം കുറവാണ്. എല്ലാ വിഷയത്തിലും എ പ്ലസ് നേടിയത് 33,185 പേർ. 77 സ്കൂളുകള്‍ക്ക് നൂറുമേനി വിജയം നേടാനായി. ഏറ്റവും കൂടുതൽ വിജയം എറണാകുളം- 87.55%. ഏറ്റവും കുറവ് പത്തനംതിട്ട- 76.59%.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Higher Secondary Results, Kerala plus two result, Plus two result