നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • ഹൈസ്കൂൾ ഹയർസെക്കൻഡറി ലയനം: ഖാദർ കമ്മിഷൻ റിപ്പോർട്ടിനെതിരെ പ്രതിഷേധം ശക്തം

    ഹൈസ്കൂൾ ഹയർസെക്കൻഡറി ലയനം: ഖാദർ കമ്മിഷൻ റിപ്പോർട്ടിനെതിരെ പ്രതിഷേധം ശക്തം

    ലയനം നടപ്പായാൽ കേരളത്തിൽ നിന്ന് ഹയർസെക്കൻഡറി പഠിച്ചിറങ്ങുന്നവർ ദേശീയ - രാജ്യാന്തര പരീക്ഷകളിൽ പിന്തള്ളപ്പെടുമെന്നാണ് ഇവർ പറയുന്നത്.

    news18

    news18

    • News18
    • Last Updated :
    • Share this:
      കണ്ണൂർ: ഹൈസ്കൂളും ഹയർ സെക്കൻഡറിയും ഏകീകരിക്കാൻ ശുപാർശ ചെയ്യുന്ന ഖാദർ കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കുന്നതിനെതിരെ ഹയർസെക്കൻഡറി അധ്യാപകരുടെ പ്രതിഷേധം ശക്തമാകുന്നു. നിയമസഭയിൽ പോലും ചർച്ച ചെയ്യാതെ കമ്മിഷൻ റിപ്പോർട്ട് നടപ്പാക്കാൻ 28ലെ മന്ത്രിസഭ യോഗം തീരുമാനിച്ചിരുന്നു. ഇതോടെയാണ് അധ്യാപകർ സമരവുമായി തെരുവിലിറങ്ങിയത്.

      നിലവാരത്തകർച്ച ഉൾപ്പെടെയുള്ള ദോഷങ്ങൾ ചൂണ്ടിക്കാട്ടിയിട്ടും ഭേദഗതി വരുത്താതെയാണ് കമ്മീഷൻ റിപ്പോർട്ട് അംഗീകരിച്ചിരിക്കുന്നതെന്ന് അധ്യാപകർ കുറ്റപ്പെടുത്തുന്നു. ഹൈസ്കൂളും ഹയർ സെക്കൻഡറിയും ഏകീകരിക്കുന്നത് വിദ്യാഭ്യാസ മേഖലയ്ക്ക് ഗുണകരമായ നടപടിയാണെന്ന നിലയിൽ പ്രചരിപ്പിച്ച് പൊതുജനത്തെ കബളിപ്പിക്കുകയാണെന്ന് അധ്യാപക സംഘടനയായ ഫെഡറേഷൻ ഓഫ് ഹയർ‌സെക്കൻഡറി ടീച്ചേഴ്സ് അസോസിയേഷൻ ഭാരവാഹികൾ ആരോപിച്ചു.

      also read:'ഒരു ബൂത്തിൽ പോലും കോൺഗ്രസുമായി ബിജെപിക്ക് സഖ്യമില്ല': കുമ്മനം

      ലയനം നടപ്പായാൽ  സിലബസ് ലഘൂകരണം മൂലം കേരളത്തിൽ നിന്ന് ഹയർസെക്കൻഡറി പഠിച്ചിറങ്ങുന്നവർ ദേശീയ - രാജ്യാന്തര പരീക്ഷകളിൽ പിന്തള്ളപ്പെടുമെന്നാണ് ഇവർ പറയുന്നത്.  നിലവിൽ സംസ്ഥാനത്ത് പിന്തുടരുന്നത് രാജ്യത്ത് എല്ലായിടത്തും അംഗീകരിച്ച എൻസിഇആർടി സിലബസാണ്. നീറ്റ്, എൻജിനീയറിംഗ്, കെവിപിവൈ ഉൾപ്പെടെയുള്ള എല്ലാ ദേശീയ മത്സര പരീക്ഷകളുടെയും അടിസ്ഥാനം ഈ സിലബസാണ്. സിലബസ് ലഘൂകരിക്കുന്നതോടെ ഈ നിലവാരം നഷ്ടമാകുമെന്നാണ് അധ്യാപകർ പറയുന്നത്.

      ഇതിനുപുറമെ അധ്യാപക യോഗ്യതയിൽ നിന്ന് സെറ്റ്(സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്) എടുത്തുമാറ്റാനും കമ്മീഷൻ ശുപാർശ ചെയ്യുന്നുണ്ട്. സെറ്റ് പരീക്ഷയിൽ 25 ശതമാനം പേർ മാത്രമാണ് പാസാകുന്നത് എന്നതും യോഗ്യത നേടുന്ന അധ്യാപകരുടെ ഉയർന്ന നിലവാരം ഉറപ്പുവരുത്തുന്നതാണ്. പത്താംക്ലാസിനു ശേഷം സിബിഎസ്ഇ, ഐസിഎസ് സി സിലബസ് പഠിച്ചുവരുന്ന കുട്ടികള്‍ സ്റ്റേറ്റ് സിലബസ് തെരഞ്ഞെടുക്കാൻ കാരണം അധ്യാപകരുടെ ഉയർന്ന നിലവാരമാണ്.

      കൂടാതെ പുസ്തകങ്ങൾ മലയാളത്തിലേക്ക് മാറ്റുന്നത് ഉന്നതവിദ്യാഭ്യാസത്തിനുള്ള സാധ്യത ഇല്ലാതാക്കുമെന്നും സ്കൂൾ സമയം ഏകീകരിക്കുന്നത് അധ്യയന മണിക്കൂർ നഷ്ടപ്പെടുത്തുമെന്നും അധ്യാപകർ പറയുന്നു. കൗമാരക്കാരായ കുട്ടികളെ പ്രത്യേകം ശ്രദ്ധിക്കേണ്ട സമയത്ത് ഒരുമിച്ചാക്കുന്നത് അച്ചടക്കം തകർക്കുമെന്നും ഹയർ‌സെക്കൻഡറി അധ്യാപകരുടെ പദവി താഴുകയും വേതനം കുറയുകയും ചെയ്യുമെന്നും അധ്യാപകർ ചൂണ്ടിക്കാട്ടുന്നു.

      രാജ്യത്തെ വിദ്യാഭ്യാസത്തിന്റെ പൊതുമാനദണ്ഡമായി അംഗീകരിച്ചിട്ടുള്ള 10+2+3 എന്ന ത്രിതല സംവിധാനം അട്ടിമറിക്കപ്പെടുമെന്നും ആക്ഷേപം ഉണ്ട്. പത്താംക്ലാസ് വരെയുള്ള പഠനം പൊതു വിദ്യാഭ്യാസത്തിന്റെ ഭാഗമാണ്. ശേഷമുള്ളത് സ്പെഷ്യലൈസേഷൻ ആണ്. അഭിരുചിക്ക് അ‌നുസരിച്ച് വിദ്യാർഥികൾക്ക് തെരഞ്ഞെടുക്കാം. എന്നാൽ ലയനത്തോടെ ഈ സൗകര്യം നഷ്ടമാകുമെന്നും അധ്യാപകർ പറയുന്നു.
      First published:
      )}