HOME » NEWS » Kerala » HIGHER SECONDARY VHSE PRACTICAL EXAMS POSTPONED

Breaking| ഹയർസെക്കൻഡറി, വിഎച്ച്എസ്ഇ പ്രാക്ടിക്കൽ പരീക്ഷകൾ മാറ്റി

പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

News18 Malayalam | news18-malayalam
Updated: April 26, 2021, 9:47 AM IST
Breaking| ഹയർസെക്കൻഡറി, വിഎച്ച്എസ്ഇ പ്രാക്ടിക്കൽ പരീക്ഷകൾ മാറ്റി
പ്രതീകാത്മക ചിത്രം
  • Share this:
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ 28ന് ആരംഭിക്കാനിരുന്ന ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പ്രാക്ടിക്കൽ പരീക്ഷകൾ താൽക്കാലികമായി മാറ്റിവെച്ചതായി പൊതുവിദ്യാഭ്യാസ ഡയറക്ടറും പരീക്ഷാ കമ്മീഷണറും അറിയിച്ചു. ഹയർ സെക്കൻഡറി, വി എച്ച് എസ് ഇ എഴുത്തുപരീക്ഷകൾ ഇന്ന് പൂർത്തിയാവുകയാണ്. മാറ്റിവെച്ച പ്രാക്ടിക്കൽ പരീക്ഷകളുടെ പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കും.

കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ പ്രാക്ടിക്കൽ പരീക്ഷകൾ മാര്റിവെക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ആവശ്യപ്പെട്ടിരുന്നു. കോവിഡ് സാഹചര്യത്തിൽ പല സ്കൂളുകളിലും പ്രാക്ടിക്കൽ പരീക്ഷകൾ നടത്താനുള്ള സൗകര്യങ്ങളുടെ അഭാവം ചൂണ്ടിക്കാട്ടിയായിരുന്നു മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടൽ. പരീക്ഷകൾ മാറ്റുന്നത് സംബന്ധിച്ച് അടിയന്തര റിപ്പോർട്ട് സമർപ്പിക്കണമെന്നും കമ്മീഷൻ പൊതുവിദ്യാഭ്യാസ വകുപ്പിനോട് നിർദ്ദേശിച്ചിരുന്നു. എന്നാൽ പ്രത്യേക ക്രമീകരണങ്ങൾ സ്കൂളുകളിൽ ഏർപ്പെടുത്തിയിട്ടുണ്ടെന്നും പരീക്ഷ മാറ്റേണ്ടതില്ലെന്നുമായിരുന്നു ആദ്യം പൊതുവിദ്യാഭ്യാസ ഡയറക്ടർ നിലപാട് സ്വീകരിച്ചത്. എന്നാൽ ഇപ്പോൾ പരീക്ഷ മാറ്റാൻ നിർബന്ധിതരായിരിക്കുകയാണ്.

Also Read- ആർടിപിസിആർ പരിശോധനയ്ക്ക് കേരളത്തിൽ രാജ്യത്തെ ഉയർന്ന നിരക്ക്; ഒഡീഷയിൽ 400 രൂപ, കർണാടകയിലും ഡൽഹിയിലും 800 രൂപ 



പ്രാക്ടിക്കൽ പരീക്ഷകൾക്കായി എന്തൊക്കെ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തി എന്നത് സംബന്ധിച്ച് മനുഷ്യാവകാശ കമ്മീഷന് റിപ്പോർട്ട് സമർപ്പിക്കുമെന്നും വിദ്യാർഥികളും അധ്യാപകരും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും  പൊതു വിദ്യാഭ്യാസ ഡയറക്ടർ ജീവൻ ബാബു വ്യക്തമാക്കിയിരുന്നു.

Also Read- വാരാന്ത്യ കർഫ്യൂ തുടർന്നേക്കും; ലോക്ക്ഡൗണിന് സാധ്യതയില്ല; ഇന്ന് സർവകക്ഷി യോഗം

എഴുത്ത് പരീക്ഷകൾ ഇന്ന് അവസാനിക്കുന്നതിന് പിന്നാലെ 28 ാം തീയതി മുതൽ ആരംഭിച്ച് അടുത്ത മാസം 15 വരെ പ്രാക്ടിക്കൽ പരീക്ഷ നടത്താനായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്. അതേസമയം, കോവിഡ് രൂക്ഷമായ സാഹചര്യത്തിൽ പ്രാക്ടിക്കൽ പരീക്ഷകൾ മാറ്റിവയ്ക്കണമെന്ന ആവശ്യവുമായി ചില അധ്യാപക സംഘടനകളും രംഗത്തെത്തിയിരുന്നു.

Also Read- കോവിഡ് വാക്സിൻ നിർമാണത്തിനുള്ള അസംസ്കൃത ഉത്പന്നങ്ങളുടെ ലഭ്യത ഉറപ്പാക്കും; ഇന്ത്യക്ക് അമേരിക്കയുടെ ഉറപ്പ്

കോവിഡ് രൂക്ഷമായ സാഹചര്യത്തിൽ സ്വീകരിക്കേണ്ട കർശന നടപടികളെ കുറിച്ച് ചർച്ച ചെയ്യാൻ സംസ്ഥാനത്ത് ഇന്ന് സർവകക്ഷി യോഗം ചേരുന്നുണ്ട്. സംസ്ഥാനത്ത് സമ്പൂർണ ലോക്ഡൗണിന് സാധ്യതയില്ല. പകരം ഓരോപ്രദേശത്തും രോഗവ്യാപനത്തിന്റെ തോതനുസരിച്ച് മൈക്രോ ലോക്ക്ഡൗൺ ഏർപ്പെടുത്താനും വാരാന്ത്യ കർഫ്യൂ തുടരാനുമാണ് സാധ്യത. ലോക്ക്ഡൗണിലൂടെ പൂർണമായും അടച്ചിടുന്നത് വലിയ തിരിച്ചടിയാകുമെന്ന വിലയിരുത്തലിൽ കടുത്ത നിയന്ത്രണങ്ങളാകും ഇനിയുണ്ടാകുക. ഇന്നു ചേരുന്ന സർവകക്ഷിയോഗം ഇതു സംബന്ധിച്ച തീരുമാനമെടുക്കും.

Also Read- Covid 19 | എറണാകുളം ജില്ലയിൽ സിനിമ ഷൂട്ടിങ് അനുവദിക്കില്ല.വിലക്ക് ഒരാഴ്ചത്തേക്ക്

സംസ്ഥാനത്ത് ഞായറാഴ്ച 28,469 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. എറണാകുളം 4468, കോഴിക്കോട് 3998, മലപ്പുറം 3123, തൃശൂര്‍ 2871, കോട്ടയം 2666, തിരുവനന്തപുരം 2020, കണ്ണൂര്‍ 1843, പാലക്കാട് 1820, ആലപ്പുഴ 1302, കൊല്ലം 1209, പത്തനംതിട്ട 871, ഇടുക്കി 848, കാസര്‍ഗോഡ് 771, വയനാട് 659 എന്നിങ്ങനേയാണ് വിവിധ ജില്ലകളിൽ കോവിഡ് ബാധിച്ചവരുടെ കണക്ക്.
Published by: Rajesh V
First published: April 26, 2021, 9:37 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories