നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • Swapna Suresh| സ്വർണക്കടത്ത് കേസിൽ നിരപരാധിയെന്ന് സ്വപ്ന; മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും 

  Swapna Suresh| സ്വർണക്കടത്ത് കേസിൽ നിരപരാധിയെന്ന് സ്വപ്ന; മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും 

  കേന്ദ്ര സർക്കാരിന്റെ പ്രത്യേക നിർദ്ദേശപ്രകാരം അഡ്വ.കെ. രാംകുമാറാണ് കസ്റ്റംസിന് വേണ്ടി കോടതിയിൽ ഹാജരാകുക.

  highcourt

  highcourt

  • Share this:
  കൊച്ചി: തിരുവനന്തപുരം സ്വർണക്കടത്ത്  നിരപരാധിയെന്ന് ചൂണ്ടിക്കാട്ടി സ്വപ്ന സുരേഷ് നൽകിയ മുൻകൂ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന്  പരിഗണിക്കും. കേന്ദ്ര സർക്കാരിന്റെ പ്രത്യേക നിർദ്ദേശപ്രകാരം അഡ്വ.കെ. രാംകുമാറാണ് കസ്റ്റംസിന് വേണ്ടി കോടതിയിൽ ഹാജരാകുക.

  കോൺസുലേറ്റിന്റെ ചാർജുള്ള വ്യക്തിയുടെ നിർദേശ പ്രകാരം താൻ ഈ സംഭവത്തിൽ ഇടപെട്ടതായി സ്വപ്നതന്നെ ജാമ്യപേക്ഷയിലൂടെ സമ്മതിച്ചിട്ടുണ്ടന്ന് കസ്റ്റംസ് കോടതിയെ അറിയിക്കും. ‌‌

  സ്വർണക്കടത്ത് കേസിലെ പ്രധാന പ്രതിയെന്ന് സംശയിക്കുന്ന സ്വപ്നയ്ക്കും സന്ദീപിനും വേണ്ടിയുള്ള തിരച്ചിൽ കസ്റ്റംസ് ഊർജി തമാക്കുന്നതിനിടെയാണ് മുൻകൂർ  ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കുന്നത്.

  ജൂൺ 30നാണ് 30 കിലോ സ്വർണമടങ്ങിയ ബാഗേജ് തിരുവന്തുപുരം വിമാനത്താവളത്തിലെ കാർഗോ കോംപ്ലക്സിലെത്തിയത്. ബാഗേജ് വിട്ടുകിട്ടാതെ വന്നതോടെ കസ്റ്റംസിനെ ബന്ധപ്പെടാൻ യു എ ഇ കോൺസുലേറ്റിന്റെ ചാർജുള്ള വ്യക്തി  ആവശ്യപ്പെട്ടു. ഇതനുസരിച്ച് കസ്റ്റംസ് അസി.കമ്മീഷണറെ താൻ ബന്ധപ്പെട്ടെന്ന് മുൻകൂർ ജാമ്യഹർജിയിൽ സ്വപ്ന വ്യക്തമാക്കുന്നു.

  TRENDING: ‘Jio-bp’ partnership | റിലയൻസിനൊപ്പം കൈകോർത്ത് ബ്രിട്ടീഷ് പെട്രോളിയവും; 49% ഓഹരി സ്വന്തമാക്കിയത് ഒരു ബില്യൺ ഡോളറിന് [NEWS]സംസ്ഥാനത്ത് കുട്ടികളിലെ ആത്മഹത്യാനിരക്ക് കൂടുന്നു; പഠിക്കാന്‍ DGP ആര്‍. ശ്രീലേഖയുടെ നേതൃത്വത്തില്‍ സമിതി [NEWS]Covid 19 in UP| രോഗനിരക്കും മരണനിരക്കും കുറവ്; കോവിഡിനെതിരായ പോരാട്ടത്തിൽ ഉത്തർപ്രദേശിന്റെ വിജയഗാഥ [PHOTOS]

  ബാഗേജ് വിട്ടുകിട്ടണമെന്ന് കാട്ടി അപേക്ഷ തയാറാക്കാനും തന്നോട് ആവശ്യപ്പെട്ടിരുന്നു. താൻ തയാറാക്കിയ അപേക്ഷ ഖാമിസിന് ഇ മെയിൽ ചെയ്തിട്ടുണ്ട്. ബാഗേജ് പിടിച്ചുവെച്ചതോടെ ജൂലൈ 3ന് ഇത് തിരിച്ചയക്കാൻ യുഎഇ നയതന്ത്ര പ്രതിനിധിയുടെ ഭാഗത്ത് നിന്ന് ശ്രമം നടന്നത്. സ്വർണം പിടിച്ചതോടെ ഭക്ഷ്യവസ്തുക്കൾ മാത്രമാണ് തന്റേതെന്ന് നയതന്ത്രപ്രതിനിധി കസ്റ്റംസിനെ അറിയിച്ചെന്നും ഹർജിയിലുണ്ട്. കേസിൽ താൻ നിരപരാധിയാണ്. തനിക്ക് ക്രിമിനൽ പശ്ചാത്തലമില്ല.കേസിലേക്ക് മാധ്യമങ്ങൾ തന്നെ അനാവശ്യമായി വലിച്ചിഴയ്ക്കുകയാണന്നും ചൂണ്ടികാട്ടിയാണ് മുൻകൂർ  ജാമ്യാപേക്ഷയില്‍  പറയുന്നു
  Published by:Rajesh V
  First published:
  )}