HOME » NEWS » Kerala » HINDU AIKYA VEDI LEADER RV BABU ARRESTED FOR COMMUNAL POST

ഹലാല്‍ സ്റ്റിക്കര്‍ വിവാദത്തിൽ യൂട്യൂബ് വീഡിയോ: ഹിന്ദു ഐക്യവേദി നേതാവ് ആര്‍.വി. ബാബു അറസ്റ്റില്‍

ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറിയായ ബാബുവിനെ എറണാകുളം നോര്‍ത്ത് പറവൂര്‍ പോലീസ് ആണ് അറസ്റ്റ് ചെയ്തത്.

News18 Malayalam | news18-malayalam
Updated: February 5, 2021, 6:02 PM IST
ഹലാല്‍ സ്റ്റിക്കര്‍ വിവാദത്തിൽ യൂട്യൂബ് വീഡിയോ: ഹിന്ദു ഐക്യവേദി നേതാവ് ആര്‍.വി. ബാബു അറസ്റ്റില്‍
ആർ വി ബാബു
  • Share this:
കൊച്ചി: ഹലാല്‍ സ്റ്റിക്കര്‍ വിവാദത്തിൽ സമൂഹമാധ്യമങ്ങളിൽ വര്‍ഗീയ വീഡിയോ പോസ്റ്റു ചെയ്തെന്ന പരാതിയിൽ ഹിന്ദു ഐക്യവേദി നേതാവ് ആര്‍.വി. ബാബുവിനെ അറസ്റ്റ് ചെയ്തു. ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറിയായ ബാബുവിനെ എറണാകുളം നോര്‍ത്ത് പറവൂര്‍ പോലീസ് ആണ് അറസ്റ്റ് ചെയ്തത്.

അതേസമയം  ഹലാൽ വിഷയത്തിൽ പ്രതികരിച്ചതിൻ്റെ പേരിൽ ഹിന്ദുഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി ആർ.വി ബാബുവിനെ പൊലീസ് അറസ്റ്റ് ചെയ്തത് മുസ്ലിം തീവ്രവാദികളെ സന്തോഷിപ്പിക്കാനാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡൻ്റ് കെ.സുരേന്ദ്രൻ ആരോപിച്ചു. ഹലാലിനെതിരെ അഭിപ്രായം പറയുന്നത് വിലക്കാൻ കേരളം എന്താ ഇസ്ലാമിക രാജ്യമാണോയെന്ന് അദ്ദേഹം പ്രസ്താവനയിൽ ചോദിച്ചു.

അഭിപ്രായ സ്വാതന്ത്ര്യത്തിൽ കടന്നു കയറാനുള്ള പിണറായി സർക്കാരിൻ്റെ നീക്കം ചെറുത്തു തോൽപ്പിക്കേണ്ടതാണ്. തിരഞ്ഞെടുപ്പിൽ മുസ്ലിം വോട്ട് കിട്ടാനാണ് സി.പി.എം ഹലാലിനെ പ്രീണിപ്പിക്കുന്നത്. മതേതരത്വം പറയുന്ന കമ്മ്യൂണിസ്റ്റുകാർ ഭക്ഷണത്തിൻ്റെ പേരിൽ പോലും മതസ്പർദ്ധയുണ്ടാക്കാൻ ശ്രമിക്കുകയാണെന്നും സുരേന്ദ്രൻ പറഞ്ഞു.

Also Read 'ഹലാൽ' ബ്രാൻഡിങ് നിരോധിക്കണമെന്ന് ആവശ്യം; ക്യാംപയിനുമായി ഹിന്ദു ഐക്യവേദി

ഹലാൽ എന്ന പേരിൽ ഉത്പന്നങ്ങളും സേവനങ്ങളും നൽകുന്നത് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാരിനെ സമീപിക്കാനും കാമ്പയിൻ നടത്താനും ഹിന്ദു ഐക്യ വേദി നേരത്തെ തീരുമാനിച്ചിരുന്നു. മുസ്ലീങ്ങൾക്ക് സ്വീകാര്യമായ ഭക്ഷണമോ സേവനങ്ങളോ നൽകുന്നത് മാത്രമല്ല, ഒരു പ്രത്യേക സമൂഹത്തിന്റെ ഭാഗത്തുനിന്ന് ബിസിനസ്സ് കുത്തക സ്ഥാപിക്കാനുള്ള സംഘടിത ശ്രമമാണ് ഇതു കാണിക്കുന്നതെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി ആർ വി ബാബുവിനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തിരുന്നു.  “ഹലാൽ ഭക്ഷണം വിളമ്പുന്ന ഹോട്ടലുകളോട് ഞങ്ങൾക്ക് എതിർപ്പില്ല, എന്നാൽ ഹലാൽ സർട്ടിഫിക്കേഷൻ കാരണം മുസ്ലിങ്ങൾ അല്ലാത്തവരുടെ ജോലിയും ബിസിനസ്സ് അവസരങ്ങളും നഷ്ടപ്പെടുന്ന അവസ്ഥയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഹലാൽ സർട്ടിഫിക്കേഷൻ ലഭിക്കുന്നതിന് മൂന്നിലൊന്ന് ജീവനക്കാർ മുസ്ലിങ്ങളായിരിക്കണമെന്ന വ്യവസ്ഥയുണ്ടെന്ന് ബാബു പറഞ്ഞു. ''ബിസിനസ്സ് നേടുന്നതിന് ഹലാൽ ഉൽപ്പന്നങ്ങൾ വിൽക്കാൻ ആളുകൾ നിർബന്ധിതരാകും, നിരസിക്കുന്നവർ സ്വാഭാവികമായും പരാജിതരാകും. ഇപ്പോൾ ഹലാൽ സർട്ടിഫൈഡ് ഫ്ലാറ്റുകളും ആയുർവേദ ഉൽപ്പന്നങ്ങളും വരെ ഉണ്ട് ”- ബാബു പറഞ്ഞു. താഴ്ന്ന ജാതിക്കാർ തയാറാക്കുന്ന ഭക്ഷണം ഉയർന്ന ജാതിയിലുള്ളവർ കഴിക്കാത്ത തൊട്ടുകൂടായ്മയും മറ്റും ഇന്ത്യയിൽ നിരോധിച്ചിട്ടുണ്ട്. മുസ്ലിങ്ങൾ അല്ലാത്തവർ തയാറാക്കിയ ഭക്ഷണം മുസ്ലിങ്ങൾ കഴിക്കാൻ പാടില്ലെന്ന അവകാശ വാദം തൊട്ടുകൂടായ്മയുടെ മറ്റൊരു രൂപമാണെന്നും ആർ വി ബാബു വ്യക്തമാക്കിയിരുന്നു.

“പത്ത് വർഷം മുമ്പ് സമൂഹത്തിന്റെ ഭാഗമല്ലാത്ത ചില പുതിയ അടയാളങ്ങൾ ഇപ്പോൾ നമ്മൾ കാണുന്നു. അടുത്തിടെ, തങ്ങളുടെ ശാഖയിൽ ശരീഅത്ത് അനുസരിച്ചുള്ള ബാങ്കിങ് ഇടപാടുകൾ നടത്താമെന്നത് സംബന്ധിച്ച പരസ്യം ഒരു ബാങ്കിന്റേതായി വന്നു ബാബു പറയുന്നു. തെരുവുയോഗങ്ങളും മറ്റ് പ്രചാരണ പരിപാടികളും സംഘടിപ്പിക്കുന്നതിനു പുറമേ, ഹലാൽ ഉൽ‌പന്നങ്ങളുടെ വിൽ‌പന നിരോധിക്കുന്നതിന് ഹിന്ദു ഐക്യ വേദി സംസ്ഥാന-കേന്ദ്ര സർക്കാരുകളുടെ ഇടപെടൽ ആവശ്യപ്പെടും.

സോഷ്യൽ മീഡിയ സംവാദകനായ സെബാസ്റ്റ്യൻ പുന്നക്കൽ ഉന്നയിച്ച വാദങ്ങൾക്കെതിരെ സലഫി പ്രഭാഷകൻ മുജാഹിദ് ബാലുശ്ശേരി തന്റെ ഫേസ്ബുക്ക് പേജിൽ ഒരു വീഡിയോ പരമ്പര ആരംഭിച്ചു.

ഹലാൽ ഒരു അറബി പദമാണ്, അതിനർത്ഥം ‘അനുവദനീയമായത്’ എന്നാണെന്ന് തന്റെ വീഡിയോകളിൽ ബാലുശ്ശേരി പറയുന്നു. ചില പ്രശ്‌നങ്ങൾ ഉയർത്തിക്കാട്ടിക്കൊണ്ട് നിക്ഷിപ്ത താൽപ്പര്യക്കാർ മുൻകാലങ്ങളിൽ ബ്രിട്ടീഷുകാരെപ്പോലെ മുസ്ലിങ്ങളെയും ഹിന്ദുക്കളെയും ഭിന്നിപ്പിക്കാൻ ശ്രമിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
Published by: Aneesh Anirudhan
First published: February 5, 2021, 6:02 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories