• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'ബൽറാമിനെ പോലുള്ള കപട മതേതരക്കാരുടെ അഭിപ്രായം തള്ളിയ മുസ്ലിം ലീഗ് നേതാക്കളുടെ നിലപാട് സ്വാഗതാർഹം': ഹിന്ദു ഐക്യവേദി നേതാവ് ആര്‍ വി ബാബു

'ബൽറാമിനെ പോലുള്ള കപട മതേതരക്കാരുടെ അഭിപ്രായം തള്ളിയ മുസ്ലിം ലീഗ് നേതാക്കളുടെ നിലപാട് സ്വാഗതാർഹം': ഹിന്ദു ഐക്യവേദി നേതാവ് ആര്‍ വി ബാബു

പഴയിടം വിഷയത്തിൽ ലീഗ് നേതാക്കളുടെ നിലപാടുകൾ സ്വാഗതാർഹവും അഭിനന്ദനീയവുമാണെന്ന് ആര്‍വി ബാബു പറഞ്ഞു

  • Share this:

    കലോത്സവ ഭക്ഷണ വിവാദത്തില്‍  വി ടി ബൽറാമിനെപ്പോലുളള കപട മതേതരക്കാരുടെ അഭിപ്രായങ്ങളെ തള്ളിയ മുസ്ലീം ലീഗ് നേതാക്കളുടെ നിലപാട് സ്വാഗതാര്‍ഹമാണെന്ന് ഹിന്ദു ഐക്യവേദി നേതാവ് ആര്‍.വി ബാബു. ‘മുസ്ലീം ലീഗ് ഒരു മത വർഗീയ പാർട്ടിയാണെന്നതിൽ ഒരു സംശയവുമില്ല. എന്നാൽ പഴയിടം വിഷയത്തിൽ ലീഗ് നേതാക്കളുടെ നിലപാടുകൾ സ്വാഗതാർഹവും അഭിനന്ദനീയവുമാണ് എന്ന് പറയാതെ വയ്യ’- ആര്‍.വി ബാബു ഫേസ്ബുക്കില്‍ കുറിച്ചു.

    മുസ്ലീം സമുദായത്തിന്റെ കൈയ്യടിക്ക് വേണ്ടി മാത്രമായുള്ള കോൺഗ്രസിന്റെ വി ടി ബൽറാമിനെപ്പോലുളള കപട മതേതരക്കാരുടെ അഭിപ്രായങ്ങളെ തള്ളിക്കൊണ്ടാണ് കെ പി എ മജീദും കെ എം ഷാജിയും തങ്ങളുടെ തികച്ചും യുക്തിസഹമായ അഭിപ്രായം തുറന്ന് പറഞ്ഞതെന്ന് ആര്‍.വി ബാബു അഭിപ്രായപ്പെട്ടു . മലർന്ന് കിടന്ന് തുപ്പുന്ന ബൽറാമിനെ പോലുള്ളവരാണ് കോൺഗ്രസ് മുക്ത ഭാരതത്തിലേക്കുള്ള ഗതിവേഗം വർദ്ധിപ്പിക്കുന്നതെന്നും ഹിന്ദു ഐക്യവേദി നേതാവ് പറഞ്ഞു.

    ഭക്ഷണത്തില്‍ വിഭാഗീയത ഉണ്ടാക്കിയതിന്റെ മുഴുവന്‍ ഉത്തരവാദിത്വവും വിദ്യാഭ്യാസ മന്ത്രിക്കും സര്‍ക്കാരിനുമാണെന്ന് മുസ്ലിം ലീഗ് ഉന്നതാധികാര സമിതി അംഗം കെപിഎ മജീദ് എംഎല്‍എ പറഞ്ഞിരുന്നു.

    Also Read-‘നോൺ വെജ് വിഭവങ്ങളും വിളമ്പുമെന്ന് വിദ്യാഭ്യാസ മന്ത്രി പ്രഖ്യാപിച്ചത് ശരിയായില്ല’; കെ. പി. എ മജീദ്

    വെജിറ്റേറിയൻ വിഭവങ്ങൾ എല്ലാവർക്കും കഴിക്കാവുന്നതാണ്. അതേസമയം നോൺ വെജിറ്റേറിയൻ താൽപര്യമില്ലാത്തവർ ഉണ്ടാകും. ഇക്കാര്യം കണക്കിലെടുത്താണ് കലോത്സവത്തിന് കാലങ്ങളായി ഒരു ഊട്ടുപുര മാത്രമുള്ളത്. ഈ ഊട്ടുപുരയെ രണ്ടായി തിരിക്കേണ്ട ഒരു സാഹചര്യവും ഇപ്പോൾ ഇല്ല. ഇത് അപ്രായോഗികവുമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.

    Also Read-‘കലോത്സവങ്ങളില്‍ ഹലാൽ ഭക്ഷണം നൽകാൻ തീരുമാനിച്ചാല്‍ അത് തടയും’; ഹിന്ദു ഐക്യവേദി നേതാവ് ആർ.വി ബാബു

    ‘പഴയിടം വെജിറ്റേറിയന്‍ ഭക്ഷണം നന്നായി തയാറാക്കുന്ന ആളാണ്. ഭക്ഷണം പറ്റുവെങ്കില്‍ വാങ്ങി ഞണീട്ട് പോ, അല്ലാതെ അത് ഉണ്ടാക്കുന്നവിന്‍റെ ട്രൌസര്‍ പൊന്തിച്ച് നോക്കാന്‍ നില്‍ക്കരുതെന്ന്’ എന്നാണ് ലീഗ് നേതാവ് കെഎം ഷാജി പ്രതികരിച്ചത്. പത്ത് ദിവസം വെജ് കഴിച്ചാൽ ഒന്നും സംഭവിക്കില്ലെന്ന് ഷാജി പറഞ്ഞു. ഈ ചർച്ച തുടങ്ങിയത് അശോകൻ ചരുവിൽ എന്ന സിപിഐഎം സാംസ്കാരിക നേതാവാണ്. കലോത്സവത്തിലെ യഥാർത്ഥ വിഷയങ്ങളെ ഇല്ലായ്മ ചെയ്യാൻ ഇത്തരം ചർച്ച കാരണമാകും. നിരോധിച്ച സംഘടനയിലെ സൈലന്റ് പ്രൊഫൈലുകൾ ആണ് ഈ വിഷയം വെറുതെ പെരുപ്പിക്കുന്നതതെന്നും ഷാജി പറഞ്ഞു.

    Published by:Arun krishna
    First published: